കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖിന്റെ മാനേജര്‍ മൊഴി നല്‍കാനെത്തിയില്ല, ആര്യന്‍ കേസ് വൈകുന്നു, നിയമോപദേശം തേടി മുംബൈ പോലീസ്

Google Oneindia Malayalam News

മുംബൈ: ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പോലീസ് ആശയക്കുഴപ്പത്തില്‍.ഇതുവരെ പോലീസ് പ്രത്യേക അന്വേഷണ സംഘം ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനിയുടെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ആര്യനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കിരണ്‍ ഗോസാവിക്ക് 50 ലക്ഷം രൂപ നല്‍കി എന്ന കേസാണ് മുംബൈ പോലീസ് അന്വേഷിക്കുന്നത്. പൂജയെ എന്‍സിബിയും ചോദ്യം ചെയ്യാനായി കാത്തിരിക്കുകയാണ്. എന്നാല്‍ മുംബൈ പോലീസിനോട് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഹാജരാവുന്നത് പൂജ വൈകിപ്പിക്കുന്നത്. ഇതോടെ അന്വേഷണം ആകെ തടസ്സപ്പെട്ട് നില്‍ക്കുകയാണ്. പൂജയുടെ മൊഴില്‍ കേസില്‍ വളരെ നിര്‍ണായകമാണ്.

കുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങി, എറണാകുളത്ത് കവിത തിയേറ്ററിന് നേരെ തിരിഞ്ഞ് കാണികള്‍, സംഘര്‍ഷംകുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങി, എറണാകുളത്ത് കവിത തിയേറ്ററിന് നേരെ തിരിഞ്ഞ് കാണികള്‍, സംഘര്‍ഷം

1

ഉടന്‍ തന്നെ പൂജയ്ക്ക് മൂന്നാമതും സമന്‍സ് അയക്കാനാണ് മുംബൈ പോലീസ് തീരുമാനിച്ചിരിക്കുന്നത്. കേസില്‍ പൂജയുടെ മൊഴിക്ക് വളരെ പ്രാധാന്യമുണ്ട്. സമീര്‍ വാങ്കഡെയെ അടക്കം പൂട്ടാനാണ് ഈ കേസിലൂടെ മുംബൈ പോലീസ് ലക്ഷ്യമിടുന്നത്. നേരത്തെ നവാബ് മാലിക് അടക്കമുള്ളവര്‍ കേസില്‍ സമീറിനും പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. നേരത്തെ പൂജയില്‍ നിന്ന് പണം വാങ്ങിയതായി കിരണ്‍ ഗോസാവിയുടെ ബോഡിഗാര്‍ഡ് പ്രഭാകര്‍ സെയിലാണ് വെളിപ്പെടുത്തിയത്. ഇത് സാം ഡിസൂസയും സമ്മതിച്ചിരുന്നു. എന്നാല്‍ ഗോസാവി തട്ടിപ്പുകാരനാണെന്ന് അറഞ്ഞതോടെ താന്‍ ആ പണം തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും സാം ഡിസൂസ വ്യക്തമാക്കി.

പൂജയാണ് പണം നല്‍കിയതെന്ന കാര്യമാണ് മുംബൈ പോലീസ് അന്വേഷിക്കുന്നത്. ഗൗരവ സ്വഭാവത്തിലുള്ള കേസാണിത്. മുംബൈ പോലീസ് കേസില്‍ നിയമോപദേശം തേടിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പൂജയെ കസ്റ്റഡിയില്‍ എടുക്കാനും പോലീസ് തയ്യാറായേക്കും. കഴിഞ്ഞ ദിവസം സാം ഡിസൂസ കേസില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. ഡിസൂസയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം ഷാരൂഖിന്റെ മാനേജര്‍ പൂജയിലേക്ക് കേസ് നീളുന്നത് അദ്ദേഹത്തിനും വലിയ പ്രതിസന്ധിയാണ്. പൂജയുടെ കാര്‍ ഈ പണം വാങ്ങി എന്ന് പറയുന്നതിന്റെ പരിസരത്തുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ ആര്യനെ രക്ഷപ്പെടുത്താന്‍ 25 കോടി രൂപയാണ് കിരണ്‍ ഗോസാവി ആവശ്യപ്പെട്ടിരുന്നത്. അത് പിന്നീട് 18 കോടി രൂപയായി കുറച്ചു. അതില്‍ എട്ട് കോടി രൂപ സമീര്‍ ഗോസാവിക്കുള്ളതാണെന്നും നേരത്തെ പ്രഭാകര്‍ സെയില്‍ പറഞ്ഞിരുന്നു. കേസിലെ സുപ്രധാന സാക്ഷികളാണ് ഗോസാവിയും സാം ഡിസൂസയും. അതേസമയം ഷാരൂഖ് ഖാന്‍ ആര്യന്റെ അറസ്റ്റിന് പിന്നാലെ നിര്‍ത്തിവെച്ച ചിത്രങ്ങളുടെ ഷൂട്ടിംഗും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറത്തുള്ള ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ ദീര്‍ഘ ദൂരമുള്ളതായി വേണ്ടെന്ന് ഷാരൂഖ് നിര്‍ദേശിച്ചിട്ടുണ്ട്. ഒരൊറ്റ വലിയ ഷെഡ്യൂളിലൂടെ ആഴ്ച്ചകള്‍ ഷൂട്ടിനായി വേണ്ടി വരും. ഈ സമയം ഷാരൂഖിന് കുടുംബത്തോടൊപ്പം ചെലവഴിക്കാനാവില്ല.

അതുകൊണ്ട് ചെറിയ ഷെഡ്യൂള്‍ മതിയെന്നാണ് നിര്‍ദേശം. അതുകൊണ്ട് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ആര്യന്റെ അറസ്റ്റിന് ശേഷം കൂടുതല്‍ നേരം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഷാരൂഖ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണിത്. അതേസമയം ഷാരൂഖ് കാരണം ചിത്രങ്ങളുടെ ഷൂട്ട് മുടങ്ങില്ലെന്ന് ഉറപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ആര്യന് നേരത്തെ ബോഡിഗാര്‍ഡിനെ നിയമിക്കുന്ന കാര്യവും ഷാരൂഖ് പരിഗണിച്ചിരുന്നു. രവി സിംഗിനാണ് ആര്യന്റെ സുരക്ഷാ ചുമതല. ഷാരൂഖ് പുതിയ ബോഡിഗാര്‍ഡിനെ തേടി കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ ആ ജോലിക്കായി എത്തിയിട്ടുണ്ട്.

Recommended Video

cmsvideo
SRK will let his trusted body guard ravi singh be with aryan khan

ജയ് ഭീം കണ്ടില്ലെങ്കില്‍ നഷ്ടം, സിനിമ മാത്രല്ല, ഞാനിപ്പോള്‍ 'ഐസിയു'വില്‍, സത്യാവസ്ഥ പറഞ്ഞ് നടന്‍ജയ് ഭീം കണ്ടില്ലെങ്കില്‍ നഷ്ടം, സിനിമ മാത്രല്ല, ഞാനിപ്പോള്‍ 'ഐസിയു'വില്‍, സത്യാവസ്ഥ പറഞ്ഞ് നടന്‍

English summary
shah rukh khan's manager pooja dadlani skip questioning by mumbai police, aryan case delaying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X