എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ശരത് പവാര്‍ പിന്‍വലിച്ചു
മുംബൈ: എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ച് ശരത് പവാര്‍. വലിയ പ്രതിഷേധങ്ങള്‍ മഹാരാഷ്ട്രയില്‍ ഉടനീളം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് പവാര്‍ രാജി പിന്‍വലിച്ചത്. എന്‍സിപിയിലെ ഉന്നത നേതാക്കളെല്ലാം പവാറിന്റെ രാജിയെ നേരത്തെ തള്ളിയിരുന്നു സുപ്രിയ സുലെയെ അധ്യക്ഷനാക്കാനുള്ള നീക്കവും നടന്നിരുന്നുവെങ്കിലും, പവാര്‍ തിരിച്ചെത്തണമെന്നായിരുന്നു പൊതുവികാരം.
വൈകാരികമായ പ്രതിഷേധ പ്രകടനമാണ് സംസ്ഥാനത്ത് നടന്നത്. ഇതേ തുടര്‍ന്ന് രാജി പിന്‍വലിക്കുന്ന കാര്യം ചിന്തിക്കാമെന്ന് പവാര് അറിയിച്ചിരുന്നു. നേരത്തെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോട് അധ്യക്ഷന്‍ സ്ഥാനത്ത് തുടരുന്ന കാര്യം ആലോചിക്കാന്‍ തനിക്ക് സമയം വേണമെന്നും പവാര്‍ ആവശ്യപ്പെട്ടിരുന്നു.

എല്ലാ കാര്യങ്ങളും വീണ്ടും പരിശോധിച്ചപ്പോള്‍ രാജിപിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്‍സിപിയുടെ അധ്യക്ഷനായി തുടരുമെന്നും പവാര്‍ വ്യക്തമാക്കി. നാടകീയമായിട്ടായിരുന്നു പവാര്‍ രാജി പ്രഖ്യാപിച്ചത്. അതുപോലെ തന്നെ നാടകീയമായിരുന്നു രാജി പിന്‍വലിച്ചതും. മൂന്ന് ദിവസത്തോളം ഈ നാടകം തുടരുകയും ചെയ്തു.
പാര്‍ട്ടിയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം എത്രത്തോളമാണെന്ന് ഈ ദിവസങ്ങളില്‍ അദ്ദേഹത്തിന് തെളിയിക്കാനും സാധിച്ചു. അജിത് പവാര്‍ ബിജെപി പാളയത്തിലേക്ക് എന്‍സിപിയെ കൊണ്ടുപോകുന്നു എന്നായിരുന്നു അഭ്യൂഹം. ഇതിനെ നേരിടുക കൂടിയാണ് പവാര്‍ ചെയ്തത്. അതേസമയം പവാര്‍ തീരുമാനം പിന്‍വലിക്കുമ്പോള്‍ അജിത് പവാറിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല.
ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ എന്‍സിപിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു അഭ്യൂഹം. ഇതോടെ അജിത് പവാറിന്റെ റോള്‍ എന്തായിരിക്കുമെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. താന്‍ അധ്യക്ഷ പദവിയില്‍ തുടരുകയാണെങ്കിലും, സംഘടനയില്‍ ഏത് പോസ്റ്റിലേക്കും പുതിയ നിയമനങ്ങള്‍ ആവശ്യമാണെന്ന അഭിപ്രായം എനിക്കുണ്ട്.
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്‍, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
ഭാവിയില്‍ സംഘടനാ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലാണ് ഞാന്‍ ശ്രദ്ധിക്കുക. പുതിയൊരു നേതൃത്വത്തെ രൂപപ്പെടുത്തിയെടുക്കും. സംഘടനയുടെ വളര്‍ച്ചയ്ക്കും, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം ജനങ്ങളിലേക്ക് എത്തിക്കാനും അഹോരാത്രം പ്രയത്‌നിക്കുമെന്നും പവാര്‍ വ്യക്തമാക്കി.
അതേസമയം ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തെ ഒന്നിപ്പിക്കുമെന്നും, ആ ജോലി വീണ്ടും ആരംഭിക്കുകയാണെന്നും പവാര്‍ വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒന്നിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. രാഹുല്‍ ഗാന്ധി മുതല്‍ സിപിഎമ്മിന്റെ സീതാറാം യെച്ചൂരിയെ വരെ ഒരു കുടക്കീഴില്‍ കൊണ്ടുവരും.
അവരെല്ലാം എന്നെ വിളിച്ചിരുന്നു. എന്‍സിപി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും പവാര്‍ പറഞ്ഞു. ഇന്ന് രാവിലെ പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള എന്‍സിപി പാനല്‍ പവാറിന്റെ രാജിയെ തള്ളിയിരുന്നു. ഈ സമയം പുറത്ത് പ്രവര്‍ത്തകരുടെ ആഘോഷമായിരുന്നു.












Click it and Unblock the Notifications