Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിന്‍ഡെയുടെ മോഹം മുഖ്യമന്ത്രി പദം; പുതിയ പാര്‍ട്ടി ആനന്ദ് സേന? മഹാരാഷ്ട്രയില്‍ ആന്റി ക്ലൈമാക്‌സ്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന ഇത്രയും കാലം പേടിച്ചത് സംഭവിച്ചിരിക്കുകയാണ്. കൂറുമാറ്റം ഏത് നിമിഷവും സംഭവിക്കാമെന്ന അവസ്ഥയാണ്. ശിവസേനയുടെ പതിനൊന്നോളം എംഎല്‍എമാര്‍ റിസോര്‍ട്ടിലാണ്. ഇവര്‍ രഹസ്യമായി മുങ്ങുകയായിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ചത് ഏക്‌നാഥ് ഷിന്‍ഡെയാണ്. അദ്ദേഹത്തിന്റെ അധികാര കൊതിയാണ് ഇതിന് കാരണം.

യഥാര്‍ത്ഥത്തില്‍ ഉദ്ധവ് താക്കറെയുടെ ഒരൊറ്റ വാക്കാണ് ഷിന്‍ഡെയ്ക്ക് രാഷ്ട്രീയ നഷ്ടമുണ്ടാക്കിയത്. അതിലുള്ള അതൃപ്തി കൂടി വന്നതാണ് ഇപ്പോഴത്തെ അട്ടിമറി ശ്രമത്തിന് കാരണം. ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ പോലും ഇത് അവസരമൊരുക്കുന്നുണ്ട്. അതേസമയം എന്താണ് ഈ അട്ടിമറി ശ്രമത്തിന് പിന്നിലുള്ള കാരണം. വിശദമായ വിവരങ്ങളിലേക്ക്...

1

ഏക്‌നാഥ് ഷിന്‍ഡെയുടെ നീക്കം പുതിയ പാര്‍ട്ടിയുണ്ടാക്കാനാണെന്ന് സൂചനയുണ്ട്. ആനന്ദ് സേന എന്ന പുതിയ പാര്‍ട്ടി ഏക്‌നാഥ് ഷിന്‍ഡെ രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആനന്ദ് ദിഗെ എന്ന നേതാവിന്റെ വിശ്വസ്തനാണ് ഷിന്‍ഡെ. ദിഗെയാണെങ്കില്‍ കടുത്ത ബാലാസാഹേബ് താക്കറെയുടെ വിശ്വസ്തനും. ദിഗെ പറഞ്ഞിട്ടാണ് ഷിന്‍ഡെ ശിവസേനയില്‍ ചേര്‍ന്നതും. ശിവസേനയിലെ ഹിന്ദുത്വമല്ലാത്തതും ബാലാസാഹേബ് വിഭാഗവും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ കാണുന്നതെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ശിവസേനയിലെ പ്രശ്‌നങ്ങള്‍ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി കൃത്യമായി ഉപയോഗിക്കുകയാണ്.

2

നിലവില്‍ നഗരവികസന വകുപ്പ് മന്ത്രിയാണ് ഏക്‌നാഥ് ഷിന്‍ഡെ. ഒപ്പം പതിനൊന്ന് എംഎല്‍എമാരുമുണ്ട്. ഇവര്‍ ഇന്നലെ മുതല്‍ എവിടെയാണെന്ന് അറിയില്ല. ഇവര്‍ ഗുജറാത്തിലെ സൂറത്തിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടെന്നാണ് സൂചന. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഇവര്‍ ഗുജറാത്തിലേക്ക് പോയത്. എംഎല്‍സി തിരഞ്ഞെടുപ്പിലെ തിരിച്ചടി കൂടി വന്നതോടെ ഉദ്ധവിന് പാര്‍ട്ടിയില്‍ നിയന്ത്രണമില്ലെന്ന വാദം ശക്തമായി. ബിജെപിക്ക് 20 വോട്ടുകളാണ് അധികമായി ലഭിച്ചത്. അഞ്ച് സീറ്റില്‍ വിജയിക്കാന്‍ അവരെ സഹായിച്ചതും ഇക്കാര്യമാണ്. അതേസമയം പതിനൊന്ന് എംഎല്‍എമാരെ കിട്ടിയാല്‍ ബിജെപിക്ക് മഹാവികാസ് അഗാഡി സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് വാദിക്കാന്‍ സാധിക്കും.

3

ഏക്‌നാഥ് ഷിന്‍ഡെയുടെ രോഷത്തിന് കാരണമുണ്ട്. 2019 നവംബറില്‍ ബിജെപിയുമായി പിരിഞ്ഞ് ശിവസേന മഹാവികാസ് അഗാഡി സര്‍ക്കാരുണ്ടാക്കി. കോണ്‍ഗ്രസും എന്‍സിപിയും ഒപ്പം ചേര്‍ന്നു. ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനുള്ള എല്ലാ അവസരവുമുണ്ടായിരുന്നു. ഉദ്ധവ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇല്ലെന്ന് പറഞ്ഞതോടെ ഷിന്‍ഡെ തന്നെ മുഖ്യമന്ത്രിയാവുമെന്ന് ഉറപ്പിച്ചിരുന്നു. ഉദ്ധവിന് രണ്ട് പേരായിരുന്നു നിര്‍ദേശിക്കാനുണ്ടായിരുന്നത്. ഷിന്‍ഡെയോ അല്ലെങ്കില്‍ സഞ്ജയ് റാവത്തോ എന്നതായിരുന്നു തീരുമാനം. എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് മാറി മറിഞ്ഞു. ഉദ്ധവ് തന്നെ മുഖ്യമന്ത്രിയായി. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറായിരുന്നു ഇതിന് കാരണം. ഇത് ഷിന്‍ഡെയുടെ മോഹങ്ങളെല്ലാം തകര്‍ക്കുന്നതായിരുന്നു.

 4

പ്രകാശ് സുര്‍വെ, മഹേഷ് ഷിന്‍ഡെ, സഞ്ജയ് ഷിന്‍ഡെ, സഞ്ജയ് ബാംഗര്‍, താനാജി സാവന്ത്, സന്ദീപന്‍ ഭുംറെ, അബ്ദുള്‍ സത്താര്‍, ധ്യാനേശ്വര്‍ ചൗഗുലെ, ശംഭുരാജ് ദേശായ്, ഭാരത് ഗോഗാവാലെ, സഞ്ജയ് റാത്തോഡ്, സഞ്ജയ് റൈമുല്‍ക്കര്‍, ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവരാണ് ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ഗുജറാത്തിലെ റിസോര്‍ട്ടിലുണ്ട്. ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്തും ഒപ്പമുണ്ട്. ഇയാളും എംപിയാണ്. അതേസമയം ഏക്‌നാഥ് ഷിന്‍ഡെയുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും, അദ്ദേഹം തിരിച്ചുവരുമെന്നും സഞ്ജയ് റാവത്ത് അറിയിച്ചു. ഏക്‌നാഥ് ഷിന്‍ഡെ ഇപ്പോഴും ശിവസേനയുടെ വിശ്വസ്തനാണ് നേതാവ് തന്നെയാണെന്നും റാവത്ത് പറഞ്ഞു.

5

ഇതിനിടെ ബിജെപി നേതാവ് ഷെഹസാദ് പൂനാവാല കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്ത് വന്നു. കോണ്‍ഗ്രസ് ആര്‍ക്കൊക്കെ ചേരുന്നുവോ ആ ബന്ധം ഏതൊരു പാര്‍ട്ടിയുടെയും അന്ത്യമായിരിക്കുമെന്നും പൂനാവാല പറഞ്ഞു. കോണ്‍ഗ്രസ് എസ്പിക്കൊപ്പം ചേര്‍ന്നു. എസ്പി ഇല്ലാതായി. കോണ്‍ഗ്രസ് ജെഡിഎസ്സിനൊപ്പം ചേര്‍ന്നു. ജെഡിഎസ്സ് ഇല്ലാതായി. കോണ്‍ഗ്രസ് ഇടതുപക്ഷത്തിനൊപ്പം നിന്നു. ബംഗാളില്‍ ഇടതുപക്ഷമേ ഇല്ലാതായി. ആര്‍ജെഡിക്കൊപ്പം കോണ്‍ഗ്രസ് നിന്നിരുന്നു. ബീഹാറില്‍ അവര്‍ തോറ്റു. രാഹുല്‍ ഗാന്ധിക്കൊപ്പം ചേരാന്‍ അടുത്തതായി ആരാണ് വരുന്നതെന്നും പൂനാവാല ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

6

രാഷ്ട്രീയ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ശിവസേന നേതാക്കള്‍ ഇന്നത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിനെത്തില്ല. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് ഇന്നത്തെ പ്രതിപക്ഷ യോഗം ചേരുന്നത്. സീനിയര്‍ നേതാവ് സഞ്ജയ് റാവത്തായിരുന്നു പങ്കെടുക്കേണ്ടത്. റാവത്ത് ദില്ലി സന്ദര്‍ശനവും റദ്ദാക്കിയിരിക്കുകയാണ്. ശരത് പവാറിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. അതേസമയം എംവിഎ സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിയാണ് കളിക്കുന്നതെന്ന് റാവത്ത് ആരോപിച്ചു. ഇതൊക്കെ സര്‍വ സാധാരണമാണ്. സമ്മര്‍ദത്തിന് വഴങ്ങാന്‍ ഞങ്ങളെ കിട്ടില്ല. ഓപ്പറേഷന്‍ കമല പോലുള്ള കാര്യങ്ങള്‍ നടക്കുന്ന ഇടമല്ല മഹാരാഷ്ട്രയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+