കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യ കൂടിക്കാഴ്ച; ശിവസേന സര്‍ക്കാരിന് കോണ്‍. പിന്തുണ?

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാരിനെ താഴെയിട്ട് ശിവസേന - കോണ്‍ഗ്രസ് - എന്‍ സി പി വിശാല സഖ്യം സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്, എന്‍ സി പി എന്നിവയുടെ പിന്തുണയോടെയാകും ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുക. പൊതുശത്രുവായ ബി ജെ പിയെ ചെറുക്കാന്‍ വേണ്ടി കോണ്‍ഗ്രസ് സേന സര്‍ക്കാരിന് പുറത്തുനിന്നും പിന്തുണ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

ശിവസേനയുടെ മുതിര്‍ന്ന നേതാക്കള്‍ എന്‍ സി പി നേതാവ് അജിത് പവാറുമായി മുംബൈയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തി എന്ന റിപ്പോര്‍ട്ടുകളാണ് പുതിയ സര്‍ക്കാരിനെ കുറിച്ചുള്ള സൂചനകള്‍ തരുന്നത്. എന്‍ സി പിയുടെ മുതിര്‍ന്ന നേതാവാണ് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ അജിത് പവാര്‍. രഹസ്യ ചര്‍ച്ച നടന്നതായി ദൈനിക് ഭാസ്‌കറാണ് വിവരം പുറത്തുവിട്ടത്.

uddhav

ബി ജെ പിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ വേണ്ടി ശിവസേന നടത്തുന്ന നീക്കങ്ങളാണ് ഇതെന്നും വിശ്വസിക്കുന്നവരുണ്ട്. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് സ്ഥാനമേറ്റെങ്കിലും ശിവസേന സഖ്യകക്ഷിയായി ഉണ്ടാകുമോ എന്ന കാര്യം ഇനിയും ഉറപ്പില്ല. വിശ്വാസവോട്ട് നേടിയ ശേഷം മാത്രം ശിവസേനയുടെ മന്ത്രിസ്ഥാനങ്ങള്‍ തീരുമാനിക്കാം എന്ന നിലപാടിലാണ് ബി ജെ പി.

ബി ജെ പി സര്‍ക്കാരിന് ഉപാധികളില്ലാതെ പിന്തുണ നല്‍കാമെന്ന് നേരത്തെ എന്‍ സി പി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബി ജെ പി ഇതിനോട് പ്രതികരിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി സ്ഥാനമടക്കം സേനയുടെ ആവശ്യങ്ങളും ബി ജെ പി അംഗീകരിക്കാന്‍ പോകുന്നില്ല എന്നാണ് അറിയുന്നത്. 288 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 121 ഉം സേനയ്ക്ക് 63 ഉം എം എല്‍ എമാരുണ്ട്.

English summary
At a time when suspense is yet not over whether Shiv Sena will come with BJP or not in Maharashtra, a new twist in the whole tale of the flip-flop politics has come to the light. Sources say that Shiv Sena leaders have met with NCP's top leader and former deputy Chief Minister of the State Ajit Pawar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X