സച്ചിന്റെ ബാറ്റിന് ഒന്നരക്കോടി, പണം അനാഥാലയത്തിന്
പുനെ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തെണ്ടുല്‍ക്കറുടെ ബാറ്റ്, ടൈ, ടീ ഷര്‍ട്ട് തുടങ്ങിയവ ലേലത്തില്‍ വെച്ചു. ഒന്നരക്കോടി രൂപയാണ് ലേലത്തില്‍ പിരിഞ്ഞുകിട്ടിയത്. ഈ തുക പുനെയിലെ അനാഥാലയത്തിലെ കുട്ടികള്‍ക്കായി ചെലവഴിക്കും. ലോകത്ത് ഓരോ മനുഷ്യനും ദൈവം ഓരോ കഴിവ് നല്‍കിയിട്ടുണ്ട് എന്ന് സച്ചിന് ചടങ്ങില്‍ പറഞ്ഞു. ഈ കഴിവ് തിരിച്ചറിഞ്ഞാല്‍ പിന്നെ അതിനെ ധ്യാനിക്കുകയാണ് വേണ്ടത്.
സൊസൈറ്റി ഓഫ് ഫ്രണ്ട്സ് ഓഫ് ദ സാസൂണ്‍ ഹോസ്പിറ്റല്‍ എന്ന എന്‍ ജി ഓയാണ് അനാഥാലയം നടത്തുന്നത്. അനാഥാലയത്തിലെ കുട്ടികള്‍ സച്ചിനെക്കുറിച്ച് ഒരു ഓഡിയോ ബുക്ക് തയ്യാറാക്കി താരത്തിന് സമ്മാനിച്ചു. സമ്മാനം വളരെയധികം ഇഷ്ടമായി എന്ന് പറഞ്ഞ സച്ചിന് ഓഡിയോ ബുക്ക് തയ്യാറാക്കാനായി കുട്ടികള്‍ നടത്തിയ ശ്രമത്തെ അഭിനന്ദിച്ചു.

വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാശാലിയായ ബാറ്റ്സ്മാനായാണ് സച്ചിനെ കരുതിപ്പോരുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സച്ചിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. പരമോന്നത സിവിലിയന്‍ പുരസ്കാരമായ ഭാരതരത്ന കിട്ടുന്ന ആദ്യത്തെ സ്പോര്‍ട്സ് താരം കൂടിയാണ് 41 കാരനായ സച്ചിന് തെണ്ടുല്‍ക്കര്‍.
ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം സച്ചിന് തെണ്ടുല്‍ക്കര്‍ പൊതുപരിപാടികളില്‍ പങ്കെടുത്തും ഗോള്‍ഫും മറ്റും കളിച്ചുമാണ് സമയം ചെലവഴിക്കുന്നത്. കളിക്കളത്തിന് അകത്തും പുറത്തും തികഞ്ഞ ജെന്റില്‍മാനായ സച്ചിന് 2012 മുതല്‍ രാജ്യസഭാംഗം കൂടിയാണ്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികളും റണ്‍സും സച്ചിന്റെ പേരിലാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications