മുംബൈ: പോലീസ് മര്‍ദ്ദിച്ച കള്ളന്‍ മരിച്ചു
മുംബൈ: പൊതുജന മധ്യത്തില്‍ വെച്ച് പോലീസ് പിടികൂടി മര്‍ദ്ദിച്ച കള്ളന്മാരില്‍ ഒരാള്‍ കസ്റ്റഡിയില്‍ വെച്ച് മരിച്ചു. 22 കാരനായ മനോജ് സാല്‍വെ എന്നയാളാണ് മരിച്ചത്. ഗുഡ്ഗാവിലെ ഒരു എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ വെച്ച് ബാഗ് മോഷ്ടിച്ചതിനാണ് ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടിയത്. പിടിയിലായ ഉടന്‍ തന്നെ നാട്ടുകാരില്‍ നിന്നും പോലീസില്‍ നിന്നും കനത്ത മര്‍ദ്ദനവും ഇവര്‍ക്ക് ഏല്‍ക്കേണ്ടി വന്നിരുന്നു.
കസ്റ്റഡിയിലിരിക്കേ ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മനോജിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മരണം. പോലീസുകാരോട് ഇയാള്‍ തന്നെയാണ് തനിക്ക് സുഖമില്ല എന്ന കാര്യം പറഞ്ഞത്. ഉടന്‍ തന്നെ ഇയാളെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മരണം സംഭവിച്ചത് പോലീസ് കസ്റ്റഡിയില്‍ വെച്ചായതിനാല്‍ പോലീസുകാര്‍ക്കെതിരെ കേസെടത്തു. ഇത് സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്. മനോജിനെ അറസ്റ്റ് ചെയ്ത ആറ് പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കും എന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പോലീസുകാര്‍ ഇരുവരെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ എന്‍ എസ് ഇ ഗ്രൗണ്ടിലെയും ഹബ് മോളിലെയും സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ആദ്യം നാട്ടുകാരാണ് ഇരുവരെയും മര്‍ദ്ദിച്ച് തുടങ്ങിയത്. അല്‍പ സമയത്തിന് ശേഷം പോലീസുകാരും ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. ചെറുപ്പക്കാരെ പോലീസുകാര്‍ വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റുന്ന വീഡിയോയും ഉണ്ട്.












Click it and Unblock the Notifications