Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ മൂന്നാം തരംഗം അവസാനത്തിലേക്ക്? 24 മണിക്കൂറിനിടെ 356 കേസുകള്‍ മാത്രം

മുംബൈ: കൊവിഡ് മൂന്നാം തരംഗം മുംബൈയില്‍ അവസാനിക്കുന്നുവെന്ന് സൂചന. 24 മണിക്കൂറിനിടെ 356 കൊവിഡ് കേസുകള്‍ മാത്രമാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 ഡിസംബര്‍ 21 മുതലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നതെന്ന് ബിഎംസി വ്യക്തമാക്കി. ഇതുവരെ നഗരത്തില്‍ 16654 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പുതിയ കേസുകളില്‍ 88 ശതമാനവും യാതൊരു രോഗലക്ഷണവും പ്രകടമാക്കാത്തതാണ്. അതായത് 356 കേസുകളില്‍ 313 എണ്ണം ഈ ഗണത്തില്‍പ്പെടുത്താവുന്നതാണ്. മുംബൈയില്‍ പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

1

ഡിസംബര്‍ 21ന് 321 കൊവിഡ് കേസുകളും ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആ സമയം മൂന്നാം തരംഗം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ദിവസം 536 കൊവിഡ് കേസുകളാണ് മുംബൈയില്‍ രേഖപ്പെടുത്തിയത്. മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 24 മണിക്കൂറിനിടെ നാല്‍പ്പത് പേരെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് ബിഎംസി പറഞ്ഞു. ഇതില്‍ പത്ത് പേര്‍ ഓക്‌സിജന്‍ സപ്പോര്‍ട്ട് വേണ്ടവരാണ്. നിലവില്‍ മുംബൈയില്‍ 1407 ബെഡുകള്‍ വിവിധ ആശുപത്രികളിലായി കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളും മുംബൈയില്‍ ഇല്ല. മൂന്നാം തരംഗത്തില്‍ 20971 കേസുകളാണ് പരമാവധി പ്രതിദിനം മുംബൈയില്‍ രേഖപ്പെടുത്തിയത്. ഇത് ജനുവരി ഏഴിനായിരുന്നു.

അതേസമയം ദില്ലിയില്‍ തിങ്കളാഴ്ച്ച 1151 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ദില്ലിയില്‍ കേസുകള്‍ കൂടിയും കുറഞ്ഞും ഇരിക്കുകയാണ്. ഞായറാഴ്ച്ച 1410 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. തിങ്കളാവ്ച്ച പതിനഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പോസിറ്റിവിറ്റി നിരക്ക് 2.62 ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. 2.45 ശതമാനമായിരുന്നു ഞായറാഴ്ച്ചത്തെ പോസിറ്റിവിറ്റി നിരക്ക്. എന്നാല്‍ ദില്ലിയില്‍ മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവെന്ന് ഉറപ്പാണ്. ജനുവരി 13ന് 28867 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരി പതിനാലിന് 30.6 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. പത്ത് ദിവസം കൊണ്ടാണ് പ്രതിദിന കേസുകള്‍ പതിനായിരത്തിന് താഴെയെത്തിയത്.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരുലക്ഷത്തിന് താഴെയെത്തിയിട്ടുണ്ട്. ഒരു മാസത്തിന് ശേഷം ഇക്കാര്യം സംഭവിക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് 7.25 ശതമാനമാണ്. കഴിഞ്ഞ ദിവസം സ്ഫുട്‌നിക് ലൈറ്റ് വാക്‌സിന് അടിയന്തര അനുമതി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയിരുന്നു. രാജ്യത്തെ വാക്‌സിന്‍ ഡോസുകളുടെ കാര്യത്തിലും നേട്ടം സര്‍ക്കാരിനുണ്ടായിരിക്കുകയാണ്. 170 കോടി ഡോസുകള്‍ ഇതിനോടകം രാജ്യത്ത് നല്‍കി കഴിഞ്ഞു. തിങ്കളാഴ്ച്ച ഏഴ് മണിവരെയുള്ള കണക്ക് പ്രകാരം 50 ലക്ഷം ഡോസുകളാണ് നല്‍കിയത്. 1.52 കോടി മുന്‍കരുതല്‍ ഡോസുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടക്കം ഇതുവരെ നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+