തുനിഷയും കാമുകനും തമ്മില്‍ മരിക്കുന്നതിന് മുമ്പ് വഴക്കുണ്ടായി, തെളിവായി സിസിടിവി ദൃശ്യങ്ങള്‍
മുംബൈ: നടി തുനിഷ ശര്‍മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍. തുനിഷ മരിക്കുന്നതിന് മുമ്പ് സീഷാന്‍ ഖാനുമായി വലിയ വാഗ്വാദം നടന്നതായിട്ടാണ് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്. ഡിസംബര്‍ 24നായിരുന്നു ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായത്. ഇതാണ് ഇപ്പോള്‍ കണ്ടെത്തിയത്.
വാലിവ് പോലീസാണ് ഇത് കണ്ടെത്തിയത്. അതേസമയം ഇരുവരും തമ്മില്‍ ഇത്രയും വലിയൊരു വാഗ്വാദമുണ്ടായത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമല്ല. പോലീസിനും ഇക്കാര്യത്തില്‍ തെളിവ് ലഭിച്ചിട്ടില്ല. നടനെതിരെ വ്യാപകമായ ആരോപണങ്ങളാണ് തുനിഷയുടെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നടത്തിയത്.

തുനിഷയുടെ അമ്മ ഷീസാനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയബന്ധം തകര്‍ന്ന ദിവസം തുനിഷയെ സീഷാന്‍ തല്ലിയിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. എന്തുകൊണ്ടായിരിക്കും തുനീഷ ഈ കടുംകൈ ചെയ്തത്. നടിയുടതേ ആത്മഹത്യയല്ലെന്നും ഇവര്‍ ആരോപിച്ചു.
ആ പതിനഞ്ച് മിനുട്ട് എന്താണ് നടന്നതെന്ന് അറിയില്ല. എന്റെ മകളോട് ഷീസാന്‍ എന്താണ് ചെയ്തതെന്ന് ദൈവത്തിന് മാത്രമേ അറിയൂ. ഷീസാന്റെ മേക്കപ്പ് റൂമില്‍ വെച്ചാണ് എല്ലാം നടന്നത്. തുനിഷ ബ്രേക്കപ്പായ ദിവസം ഒരുപാട് കരഞ്ഞുവെന്നും നടിയുടെ അമ്മ വെളിപ്പെടുത്തി. നടന്‍ ഈ ദിവസമാണ് തല്ലിയെന്ന് ഇവര്‍ അവകാശപ്പെടുന്നത്.
ഷീസാന് തല്ലിയ ദിവസം തുനിഷ ഒരുപാട് കരഞ്ഞിരുന്നുവെന്ന് ്മ്മ പറയുന്നു. തന്നെ സീഷാന്‍ ഉയോഗിച്ചെന്നാണ് ആള്‍ പറഞ്ഞറത്. നടി ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ ഷീസാനും ബന്ധുക്കളും ര്‍ന്ന് ശ്രമിച്ചവെന്നാണ് നടിയുടെ അമ്മ ആരോപിക്കുന്നത്. തുനിഷ തന്നോട് ഷീസാനെ തനിക്ക് ഇഷ്ടമാണെന്ന് പറയാറുണ്ടായിരുന്നു.
ഷീസാന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള ചാറ്റുകള്‍ വായിച്ചതോടെയാണ് തുനിഷ ബന്ധം ഒഴിവാക്കിയതെന്ന് അമ്മ പറയുന്നു. മരിക്കുന്നതിന് പതിനഞ്ച് ദിവസം മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം തകര്‍ന്നത്. തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ല, കൊല്ലപ്പെട്ടതാണെന്നും നടിയുടെ അമ്മ ആരോപിച്ചു.
തുനിഷ മരിച്ച ദിവസം ഷീസാന്‍ ആംബുലന്‍സ് വിളിക്കാന്‍ പോലും തയ്യാറായില്ലെന്ന് അമ്മ പറയുന്നു. ആ ദിവസം ഇവര്‍ക്കിടയില്‍ നടന്നത് എന്താണെന്ന് എനിക്കറിയണം. എന്റെ മകളെ ഇങ്ങനൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്താണെന്നും അറിയണം. ഷീസാനാണ് അവളുടെ മൃതദേഹം താഴെയിറക്കിയത്. അവന്‍ ആംബലുന്‍സ് പോലും വിളിച്ചെന്നും അവര്‍ പറഞ്ഞു.
ഡിസംബര്‍ 24ന് ആലിബാബ എന്ന ടിവി ഷോയുടെ മേക്കപ്പ് റൂമില്‍ വെച്ചായിരുന്നു നടി ആത്മഹത്യ ചെയ്തത്. ഇതുവരെ ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ശ്വാസം മുട്ടിയാണ് നടി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.












Click it and Unblock the Notifications