Get Updates
Get notified of breaking news, exclusive insights, and must-see stories!

തുനിഷയുടെ വിഷാദത്തിന് കാരണം കാമുകനെന്ന് പോലീസ്; തെളിവില്ല, ഷീസാന്‍ പുറത്തുവരുമെന്ന് അഭിഭാഷകന്‍

മുംബൈ: നടി തുനിഷ ശര്‍മയുടെ ആത്മഹത്യയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പോലീസ്. തുനിഷയുടെ വിഷാദത്തിന് കാരണം ഷീസാന്‍ ഖാനുമായുള്ള ബ്രേക്കപ്പാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. ബന്ധം പിരിഞ്ഞത് തുനിഷയെ ആത്മഹത്യയിലേക്ക് തള്ളിയിടുകയായിരുന്നു. ആത്മഹത്യയല്ലാതെ നടിക്ക് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലായിരുന്നു.

കാരണം ഷീസാനൊപ്പം തുടര്‍ന്നും ഒരേ സെറ്റിലായിരുന്നു തുനിഷ അഭിനയിച്ചിരുന്നതെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇത് നടിയെ ആത്മഹത്യയിലേക്ക് നയിച്ചെന്നും പോലീസ് പറഞ്ഞു. ഷീസാനെ രണ്ട് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. കോടതി ഒരു ദിവസമാണ് അനുവദിച്ചത്.

1

പെട്ടെന്ന് വിഷമം വരുന്ന, ലോല മനസ്സായിരുന്നു തുനിഷയ്ക്കുണ്ടായിരുന്നു. നടിക്ക് ഉത്കണ്ഠാ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആകുലതകള്‍ ഉണ്ടായാല്‍ അത് വേഗത്തില്‍ അവരെ ബാധിക്കുമായിരുന്നു. നടിക്ക് ഒസിഡി അഥവാ ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡറുമുണ്ടായിരുന്നുവെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. ഷീസാന്‍ ഖാന്‍ മൂന്ന് ഡോക്ടര്‍മാരെ തുനിഷയ്ക്കായി നിര്‍ദേശിച്ചിരുന്നു. അവള്‍ ചികിത്സ തേടണമെന്നും പറഞ്ഞിരുന്നു.

2

ഇക്കാര്യങ്ങളൊക്കെ ഷീസാന് കൃത്യമായി അറിയാമായിരുന്നു. ഇതൊക്കെ അറിഞ്ഞിട്ടും നടിയുമായി ഷീസാന്‍ ബന്ധം സ്ഥാപിച്ചു. അവളുടെ ആഗ്രഹത്തിന് എതിരായി ബന്ധത്തില്‍ നിന്ന് പിന്‍മാറിയെന്നും പോലീസ് പറഞ്ഞു. ബന്ധം ബ്രേക്കപ്പായതിന് ശേഷവും, തുനിഷ അവനൊപ്പം തന്നെ ജോലി ചെയ്യേണ്ടി വന്നു. സെറ്റില്‍ എല്ലാ ദിവസവും വരേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് എല്ലാ കാര്യവും മറന്ന് അവര്‍ക്ക് മുന്നോട്ട് പോകാന്‍ സാധിച്ചിരുന്നില്ല. തുനിഷ കടുത്ത ദു:ഖിതയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

3

ഷീസാന്‍ ശരിക്കും തുനിഷയ്ക്ക് മുന്നില്‍ അഭിനയിക്കുകയാണ് ചെയ്തത്. അവളുടെ സുഹൃത്താണെന്ന് നടിക്കുകയാണ് ചെയ്തത്. അവളുടെ കാര്യങ്ങളെ കുറിച്ച് നന്നായി കെയര്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയാണ് ചെയ്തത്. ഇത് തുനിഷ മനസ്സിലാക്കി. അതോടൊപ്പം, സീഷാന് മറ്റ് സ്ത്രീകളുമായുള്ള ബന്ധവും, തുനിഷയെ ആത്മഹത്യയിലേക്ക് നയിച്ചെന്നും പോലീസ് പറഞ്ഞു.

4

ഈ കുറ്റം വളരെ ഗൗരവമേറിയതാണ്. ജനങ്ങളില്‍ നിന്ന് കടുത്ത രോഷം ഈ സംഭവത്തിലുണ്ട്. അതുകൊണ്ട് അടിയന്തരമായി ഈ കേസ് അന്വേഷിക്കണമെന്നും പോലീസ് വ്യക്തമാക്കി. മരിക്കുന്നതിന് മുമ്പ് ഷീസാനും തുനിഷയും തമ്മില്‍ സംസാരിച്ചിരുന്നു. അതിന് ശേഷം ഷീസാന്‍ ഷൂട്ടിനായി പോയി. അദ്ദേഹത്തെ തുനിഷ ഗേറ്റ് വരെ പിന്തുടര്‍ന്നിരുന്നു. അതിന് ശേഷം നടി മുറിയിലേക്ക് പോയി.

5

അവിടെയുള്ള മൊബൈല്‍ ഫോണെടുത്ത്, ഷീസാന്റെ മേക്കപ്പ് റൂമിലേക്ക് പോവുകയായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. അതേസമയം സിസിടിവിയില്‍ എന്ത് സംഭാഷണമാണ് നടന്നതെന്ന കാര്യം കൃത്യമായ ഉത്തരം ഷീസാന്‍ നല്‍കുന്നില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. ഷീസാന്‍ ടിവിഷോയുടെ സെറ്റില്‍ വെച്ച് നടിയെ തല്ലാറുണ്ടായിരുന്നുവെന്നും നേരത്തെ പോലീസ് കോടതിയോട് പറഞ്ഞിരുന്നു. വാട്‌സ്ആപ്പില്‍ തുനിഷയുടെ സന്ദേശങ്ങളൊന്നും നോക്കാറില്ലായിരുന്നു.

6

തുനിഷയോട് ഉര്‍ദു പഠിക്കാന്‍ ഷീസാന്‍ ആവശ്യപ്പെട്ടുവെന്നും, ഹിജാബ് ധരിക്കാന്‍ നിര്‍ദേശിച്ചുവെന്നും പോലീസ് പറയുന്നുണ്ട്. അതേസമയം യാതൊരു തെളിവും ഷീസാനെതിരെയില്ലെന്ന് അഭിഭാഭഷകന്‍ പറഞ്ഞു. തുനിഷയുടെ അമ്മ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. തുനിഷയുടെ അമ്മ പറഞ്ഞതിനൊന്നും തെളിവില്ല. നിലവില്‍ ഷീസാനെതിരെ യാതൊരു തെളിവുമില്ലെന്ന് വ്യക്തമാണ്. പോലീസ് കേസ് അന്വേഷിക്കുന്നുണ്ട്. നമ്മള്‍ കാത്തിരിക്കണം. ഷീസാന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കുമെന്ന പൂര്‍ണമായ വിശ്വാസം തനിക്കുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

7

Hair Fall: മുട്ട കൊണ്ട് ഇങ്ങനെയും ഗുണമുണ്ടോ; ഈ രീതിയില്‍ ഒന്ന് പരീക്ഷിക്കൂ; പിന്നെ ഇക്കാര്യങ്ങളുണ്ടാവില്ല

അതേസമയം ഇരുവരും ബ്രേക്കപ്പായ ദിവസം ഷീസാന്‍ അവളെ തല്ലിയിരുന്നുവെന്ന് തുനിഷയുടെ അമ്മ പറഞ്ഞു. അവള്‍ ഒരുപാട് കരഞ്ഞു. തന്നെ ഷീസാന്‍ ഒരുപാട് ഉപയോഗിച്ചതായും അവള്‍ പറഞ്ഞിരുന്നു. ഷീസാനെ അവള്‍ക്ക് ഇഷ്ടമായിരുന്നുവെന്ന് പറഞ്ഞിരുന്നതായും അമ്മ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+