തുനിഷ സന്തോഷവതിയായിരുന്നു, സെറ്റില്‍ അവള്‍ക്ക് ലഭിച്ചത് സ്നേഹം മാത്രം. വെളിപ്പെടുത്തി സുഹൃത്ത്
മുംബൈ: തുനിഷയുടെ ശര്‍മയുടെ ആത്മഹത്യയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഷീസാന് ഖാന്റെ സുഹൃത്ത് ഷാന്‍ ശങ്കര്‍ മിശ്ര. നടി ആത്മഹത്യ ചെയ്ത ദിവസം തീര്‍ത്തും സന്തോവതിയായിരുന്നുവെന്ന് ഷാന്‍ പറയുന്നു. പോലീസോ, തുനിഷയുടെ കുടുംബമോ ആരോപിക്കുന്നത് പോലെ യാതൊന്നും നടന്നിട്ടില്ല.
മരിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ അവള് സെറ്റില്‍ സന്തോഷവതിയായിരുന്നു. ഷീസാനുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഷാന്‍ പറയുന്നു. ആ ദിവസം തനിക്ക് നല്ല പോലെ ഓര്‍മയുണ്ടെന്നും, യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ഷാന്‍ വ്യക്തമാക്കി.

തുനിഷയുടെ മരണശേഷം ആശുപത്രിയില്‍ ഇരുന്ന് കരയുകയായിരുന്നു ഷീസാന്. അതിന് ശേഷമാണ് പോലീസ് അവനെ കസ്റ്റഡിയിലെടുത്തതെന്നും ഷാന്‍ പറഞ്ഞു. ഷീസാന് വളരെ ശാന്തനായിരുന്നു. ആരോടും ദേഷ്യപ്പെടുന്നത് ഞാനെന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. ഒരു കുട്ടിയെ എന്ന പോലെ എല്ലാവരും തുനിഷയ്ക്ക് സെറ്റില്‍ സ്നേഹം നല്‍കിയിരുന്നു.
ഷീസാന് മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വാദങ്ങളെയും ഷാന്‍ തള്ളി. ഷീസാന് യാതൊരു മയക്കുമരുന്നും ഉപയോഗിക്കാറില്ല. ഞാന്‍ ഒരുപാട് സമയം അവനൊപ്പം ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അക്കാര്യം എന്നോട് സംസാരിച്ചിട്ട് പോലുമില്ലെന്നും ഷാന്‍ പറഞ്ഞു.
Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!
അതേസമയം തുനിഷയുടെ കൈവശം പണം പലപ്പോഴും ഉണ്ടാകാറില്ലെന്ന് മറ്റൊരു നടിയും, തുനിഷയുടെ സുഹൃത്തുമായ സോണിയ സിംഗ് വെളിപ്പെടുത്തി. തന്നോട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 3000 രൂപ കടം തരുമോയെന്ന് ചോദിച്ചിരുന്നതായും സോണിയ പറയുന്നു.
നേരത്തെ ഷീസാന്റെ കുടുംബം തുനിഷയുടെ അമ്മയ്ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് ഈ വാദങ്ങള്‍. തുനിഷയുടെ അമ്മ നല്ല രീതിയില്‍ ആയിരുന്നില്ല നടിയോട് പെരുമാറിയിരുന്നതെന്ന് ഷീസാന്റെ കുടുംബം ആരോപിച്ചു. തുനിഷയുടെ പണമെല്ലാം കൈവശം വെച്ചിരുന്നത് ഇവരാണെന്നും ഷീസാന്റെ കുടുംബം ആരോപിച്ചിരുന്നു.
തുനിഷ ഫ്രീയായി ഇരിക്കുമ്പോഴെല്ലാം തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് സോണിയ സിംഗ് പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുനിഷ ആരെ വിഷമത്തിലായിരുന്നു. ഡിസംബര്‍ മാസത്തില്‍ ഞങ്ങള്‍ വളരെ കുറച്ചാണ് സംസാരിച്ചത്. ഡിസംബര്‍ പതിനാലിന് ഞങ്ങള്‍ സംസാരിച്ചപ്പോള്‍, ഷീസാന് കുറച്ച് സ്വാതന്ത്ര്യം വേണമെന്നും, എപ്പോഴും പ്രണയത്തെ കുറിച്ച് സംസാരിക്കുന്നതില്‍ താല്പര്യമില്ലെന്നും പറഞ്ഞതായി തുനിഷ തന്നോട് പറഞ്ഞു.
ഒരു ബന്ധത്തില്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കുമെന്ന് താന്‍ തുനിഷയോട് പറഞ്ഞിരുന്നു. അവളുടെ കൈവശം ഇടയ്ക്കിടെ പണമുണ്ടാകാറില്ലായിരുന്നു. തന്നോട് അവള് പണം ചോദിച്ചിരുന്നതായും സോണിയ പറഞ്ഞു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications