കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിന്‍ഡെയുടെ സന്ദര്‍ശനത്തിന് പിന്നാലെ താക്കറെ സ്മൃതി മണ്ഡപത്തില്‍ ഗോമൂത്രം തളിച്ച് ഉദ്ധവ് പക്ഷം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ വിവാദം. ബാലാസാഹേബ് താക്കറെ സ്മൃതി മണ്ഡപത്തില്‍ ഗോമൂത്രം തളിച്ച് ശുദ്ധിയാക്കിയിരിക്കുകയാണ് ഉദ്ധവ് പക്ഷം. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണിത്. ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വൈരം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവം.

കഴിഞ്ഞ ദിവസമാണ് ഏക്‌നാഥ് ഷിന്‍ഡെ, താക്കറെ സ്മൃതി മണ്ഡപത്തില്‍ സന്ദര്‍ശനം നടത്തിയത്. തങ്ങളാണ് ബാല്‍ താക്കറെയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാര്‍ എന്നാണ് ഏക്‌നാഥ് ഷിന്‍ഡെ പക്ഷം അവകാശപ്പെടുന്നത്. എന്നാല്‍ ഇവര്‍ പിന്നില്‍ നിന്ന് കുത്തിയവരെന്നാണ് ഉദ്ധവ് പക്ഷം ആരോപിക്കുന്നത്.

1

ബാല്‍ താക്കറെയുടെ പത്താം ചരമ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ച നടത്താന്‍ കൂടിയാണ് ഏക്‌നാഥ് ഷിന്‍ഡെ എത്തിയത്. അതേസമയം ശിവസേനയിലെ ഉദ്ധവ് വിഭാഗവുമായി പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ ചര്‍മ വാര്‍ഷികത്തിന് ഒരു ദിവസം മുമ്പേയായിരുന്നു ഷിന്‍ഡെ സ്മൃതി മണ്ഡപത്തിലെത്തിയത്.

17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!

ശിവാജി പാര്‍ക്കിലാണ് സ്മൃതി മണ്ഡപമുള്ളത്. മുഖ്യമന്ത്രി പോയതിന് പിന്നാലെ ഉദ്ധവ് ബാലാസാഹേബ് താക്കറെ വിഭാഗത്തിലെ പ്രവര്‍ത്തകര്‍ ഇവിടെ തടിച്ച് കൂടുകയായിരുന്നു. തുടര്‍ന്ന് ഗോമൂത്രം തളിച്ച് ശുദ്ധീകരിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു.

ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍

അതേസമയം ഷിന്‍ഡെ വിഭാഗം ഈ നടപടിയില്‍ കടുത്ത അതൃപ്തിയിലാണ്. ഈ തീരുമാനത്തെ അപലപിക്കുന്നു. ഒരു വ്യക്തിയുടെയോ ഒരു പാര്‍ട്ടിയുടെയോ അല്ല ബാലാസാഹേബ്, എല്ലാ പാര്‍ട്ടിയിലും അദ്ദേഹത്തെ ബഹുമാനിക്കുന്നവര്‍ ഉണ്ടായിരുന്നുവെന്നും ഷിന്‍ഡെ പക്ഷം വക്താവ് ദീപക് കേസര്‍ക്കര്‍ പറഞ്ഞു. ഇതിനിടെ സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയും ഷിന്‍ഡെ രംഗത്തെത്തി.

HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!

സവര്‍ക്കറെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും ഷിന്‍ഡെ മുന്നറിയിപ്പ് നല്‍കി. സവര്‍ക്കറെ പോലൊരു ദേശാഭിമാനി അപമാനിക്കപ്പെട്ടിട്ടും, ചിലര്‍ ആ വിഷയത്തില്‍ മൃദുനിലപാടാണ് സ്വീകരിച്ചതെന്നും ഉദ്ധവിനെ ലക്ഷ്യമിട്ട് ഷിന്‍ഡെ പറഞ്ഞു.

ഇതിനിടെ ഷിന്‍ഡെ പക്ഷത്തെ എംപി രാഹുല്‍ ഷെവാലെയും പരാമര്‍ശത്തെ ഇതേ വേദിയില്‍ എതിര്‍ത്തു. മഹാരാഷ്ട്രയില്‍ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയെ തടയണമെന്നും, സവര്‍ക്കറെ അപമാനിച്ച യാത്ര സംസ്ഥാനത്ത് തുടരേണ്ടെന്നും ഷെവാലെ പറഞ്ഞു.

രാഹുലിന്റെ ജോഡോ യാത്ര നിലവില്‍ മഹാരാഷ്ട്രയിലൂടെയാണ് കടന്നുപോവുന്നത്. സവര്‍ക്കറെ അപമാനിക്കുന്നത് മഹാരാഷ്ട്രയിലെ ജനങ്ങളെ സഹിക്കില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ഷിന്‍ഡെ മുന്നറിയിപ്പ് നല്‍കി.

English summary
uddhav thackeray faction used gau mutra to purify thackeray memorial after shinde's visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X