കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴുവയസ്സുകാരിയുടെ വായില്‍ 202 പല്ലുകള്‍!

Google Oneindia Malayalam News

ദില്ലി: ഏഴുവയസ്സുള്ള പെണ്‍കുട്ടിക്ക് സാധാരണ എത്ര പല്ലുകള്‍ ഉണ്ടാകും. ഇരുപത്, ഇരുപത്തെട്ട്, പോട്ടെ മുപ്പത്തിരണ്ട്? ഇതൊന്നുമല്ല 202 എന്ന് കേട്ടാല്‍ ഞെട്ടാതെ തരമുണ്ടോ. ദില്ലിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ് ഏഴു വയസ്സുകാരിയുടെ വായില്‍ 202 പല്ലുകള്‍ കണ്ട് ഞെട്ടിയത്. വായും കവിളുകളും തലയും വീര്‍ത്ത് അവശനിലയിലാണ് ഗുഡ്ഗാവില്‍ നിന്നുള്ള പെണ്‍കുട്ടി എയിംസിലെത്തിയത്.

വായ്ക്കകത്ത് സാധാരണയായി കുറച്ച് പല്ലുകള്‍ ഇങ്ങനെ അപ്രത്യക്ഷമായി ഉണ്ടാകാറുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഏഴുവയസ്സുകാരിയുടെ വായില്‍ 202 പല്ലുകള്‍ വളരുക എന്ന് പറയുന്നത് അസാധാരണമാണ്. ഏകദേശം രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് എയിംസിലെ ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ വായില്‍ ആവശ്യത്തിലധികമുള്ള പല്ലുകള്‍ നീക്കം ചെയ്തത്.

delhi-map

താരതമ്യേന ലളിതമെങ്കിലും അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന സര്‍ജറിയാണ് ഇത്തരം കേസുകളില്‍ വേണ്ടിവരിക എന്ന് എയിംസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രത്യേക തരം മെഷിനുകളാണ് ഓപ്പറേഷന് ഉപയോഗിച്ചത്. വായ്ക്കകത്തോ എല്ലുകളിലോ മുറിവുകളുണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ആവശ്യമായിരുന്നു. പത്ത് മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികളിലാണ് ഇത്തരം അസാധാരണമായ പല്ല് വളര്‍ച്ച കാണപ്പെടുക.

ഈ വര്‍ഷം ജൂലൈയില്‍ മുംബൈയില്‍ നിന്നുള്ള ആഷിക് ഗവായ് എന്ന 17 കാരന്റെ വായില്‍ നിന്നും ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ പല്ലുകള്‍ നീക്കം ചെയ്തിരുന്നു. 232 പല്ലുകളാണ് ആഷികിന്റെ വായില്‍ കാണപ്പെട്ടത്. മോണയില്‍ നിന്നും മുളച്ചുവന്ന 232 പല്ലുകള്‍ പുറത്തെടുക്കാനായി ഡോക്ടര്‍മാര്‍ പണിയെടുത്തത് ഏഴ് മണിക്കൂറാണ്.

English summary
Doctors at the All India Institute of Medical Sciences recently removed as many as 202 denticles from a 7-year-old girl. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X