ആം ആദ്മി നികുതിപ്പണം ധൂര്‍ത്തടിക്കുന്നു: ബിജെപി
ദില്ലി: അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടാകും എന്നാണ് ചൊല്ല്. പരിഭവിച്ചിട്ട് കാര്യമില്ല. അധികാരത്തില്‍ വന്ന് കേവലം രണ്ടുദിവസം കൊണ്ട് പ്രധാനപ്പെട്ട രണ്ട് വാഗ്ദാനങ്ങള്‍ പ്രവൃത്തിയില്‍ വരുത്തിയ ആം ആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനും ബി ജെ പിയുടെ വക കുത്ത്. വര്‍ഷങ്ങളോളം അധികാരത്തില്‍ ഇരുന്നിട്ടും ജനങ്ങള്‍ക്ക് വേണ്ടത് കൊടുക്കാന്‍ കഴിയാത്ത ഷീല ദീക്ഷിതും ആപ്പിനെ വെറുതെ വിട്ടില്ല.
വൈദ്യുതി സബ്‌സിഡി കൂട്ടിയ കെജ്രിവാള്‍ സാധാരണക്കാരന്റെ നികുതിപ്പണം ധൂര്‍ത്തടിക്കുകയാണ് എന്നാണ് ബി ജെ പിയുടെ പരാതി. ദില്ലിയില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ഡോ ഹര്‍ഷവര്‍ദ്ധനാണ് ആരോപണവുമായി രംഗത്തുവന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണ് നികുതിദായകരുടെ പണം. സബ്‌സിഡി കൊടുക്കാനുളളതല്ല - പ്രതിപക്ഷനേതാവ് പറഞ്ഞു. ഇത് ദൂരഭാവിയില്‍ ദില്ലിക്ക് ദോഷം ചെയ്യും.

അതേസമയം എങ്ങനെയാണ് കെജ്രിവാള്‍ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പോകുന്നത് കാത്തിരുന്ന് കാണാം എന്ന് മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. സൗജന്യ കുടിവെള്ളം വാട്ടര്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രമാണ്. അതില്ലാത്തവര്‍ എന്ത് ചെയ്യുമെന്നും മൂന്ന് തവണ ദില്ലി ഭരിച്ച ഷീല ദീക്ഷിത് ചോദിച്ചു.
അതേസമയം അരവിന്ദ് കെജ്രിവാളിന്റെ വെള്ള വിതരണവും വൈദ്യുതി സബ്‌സിഡിയും വെറും ഗിമ്മിക്കുകള്‍ മാത്രമാണ് എന്ന് ഉര്‍ജ എന്‍ ജി ഓ പ്രവര്‍ത്തകന്‍ അതുല്‍ ഗോയല്‍ പറഞ്ഞു. വേണ്ടത്ര പഠനങ്ങളില്ലാതെയാണ് അരവിന്ദ് കെജ്രിവാളിന്റെ പുതിയ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് എന്നും ആക്ഷേപമുണ്ട്.












Click it and Unblock the Notifications