Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ അപകടം; സല്‍മാന്‍ അമിതമായി മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

ദില്ലി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരന്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ ഫോറന്‍സിക് വിഭാഗം നിര്‍ണായക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അപകടസമയത്ത് സല്‍മാന്‍ ഖാന്‍ അമിതമായി മദ്യപിച്ചിരുന്നതായാണ് ഫോറന്‍സിക് വിഭാഗം ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

അനുവദനീയമായതിലും കൂടുതലായിരുന്നു സല്‍മാന്‍ ഖാന്റെ ശരീരത്തിലെ ആള്‍ക്കഹോളിന്റെ അളവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 30മില്ലിഗ്രാം ആണ് അനുവദനീയമായ അളവ് എന്നാല്‍ സല്‍മാന്റെ ശരീരത്തില്‍ 60 മില്ലിഗ്രാം മദ്യമുണ്ടായിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേസില്‍ വാദം കേള്‍ക്കാന്‍ സല്‍മാന്‍ ഖാന്‍ കോടതിയിലെത്തിയിരുന്നു. സഹോദരിമാരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

salman-khan-latest

2002 സെപ്തംബര്‍ 28ന് ബാന്ദ്രയിലെ ഹില്‍ റോഡില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. താരം ഓടിച്ചിരുന്ന ലാന്‍ഡ് ക്രൂയിസര്‍ വഴിയരുകില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ ശരീരത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാലുപേര്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നയുടന്‍ സല്‍മാന്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു.

സല്‍മാന്‍ ഖാന്‍ രക്ഷപ്പെടുന്നത് കണ്ടുവെന്ന് നേരത്തെ സാക്ഷികള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അമിതമായ അളവില്‍ മദ്യം കഴിച്ചിരുന്നെന്ന റിപ്പോര്‍ട്ടുകൂടി പുറത്തുവന്നതോടെ കേസില്‍ താരം ശിക്ഷിക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. സല്‍മാന്‍ഖാനെ കോടതി ശിക്ഷിക്കുകയാണെങ്കില്‍ ബോളിവുഡിന് കോടികളുടെ നഷ്ടമായിരിക്കും വന്നുചേരുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+