രാഹുല്‍ മാത്രമല്ല, അധ്യക്ഷ സ്ഥാനത്തേക്ക് 3 പേര്‍, കോണ്‍ഗ്രസില്‍ 24 മണിക്കൂറില്‍ മാറ്റം വരും!!
ദില്ലി: കോണ്‍ഗ്രസ് രാഷ്ട്രീയ ട്വിസ്റ്റുകളുടെ ഏറ്റവും പുതിയ രൂപം പുറത്തെടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് അടിയന്തര നിര്‍ണായക വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരുകയാണ്. അടുത്ത 24 മണിക്കൂറില്‍ പാര്‍ട്ടിയില്‍ മാറ്റങ്ങളുടെ തുടക്കമുണ്ടാകുമെന്നാണ് സൂചന. അതേസമയം രാഹുല്‍ ഗാന്ധി മാത്രമല്ല അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. അതിലുപരി പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെ ആകെ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. രാഹുലിന് പകരം ഒരാള്‍ എന്ന ഫോര്‍മുലയില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രിയങ്ക.

ഇതുവരെയില്ലാത്ത തരത്തില്‍....
കോണ്‍ഗ്രസ് ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലാണ് അടിയന്തര വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരുന്നത്. പ്രധാന അജണ്ട രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവാണ്. എന്നാല്‍ ഇത് സീനിയര്‍ നേതാക്കളില്‍ പലരും അറിഞ്ഞിട്ടില്ല. സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് ഒരു വര്‍ഷം പിന്നിട്ടിട്ടും തുടരുന്നത് സീനിയര്‍ നേതാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സോണിയക്ക് കത്തയച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ യോഗം. എന്നാല്‍ പല സീനിയര്‍ നേതാക്കളും ഉണ്ടാവില്ല. ഇവരെ ഉള്‍പ്പെടുത്തി മറ്റൊരു യോഗമുണ്ടാവും.

രാഹുലിന്റെ നിര്‍ദേശം
രാഹുല്‍ തിരിച്ചുവരില്ലെന്ന വാശിയിലാണ്. പക്ഷേ നേതൃത്വത്തില്‍ പുതിയൊരു റോള്‍ രാഹുലിനുണ്ടാവും. നിലവില്‍ അക്കാര്യം രാഹുല്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ടീമിന്റെയും അനലിറ്റിക്കല്‍ ടീമിന്റെയും ചുമതലയുള്ള നേതാവായി രാഹുല്‍ തുടരും. ദളിത് നേതാവിനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരേണ്ടതെന്ന് രാഹുല്‍ യുവാക്കളെയും സീനിയേഴ്‌സിനെയും അറിയിച്ചു. ഈ പ്രഖ്യാപനം സീനിയേഴ്‌സിനെ ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു. ഇവരുടെ നിര്‍ദേശവും പരിഗണിച്ചിട്ടുണ്ട്.

മൂന്ന് നേതാക്കള്‍
മൂന്ന് പേരുകളാണ് രാഹുലിന്റെ മുന്നിലുള്ളത്. ഇവര്‍ മൂന്നും ദളിത് നേതാക്കളാണ്. കോണ്‍ഗ്രസിലെ സീനിയര്‍ നേതാവായ മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ പേരാണ് മുന്നിലുള്ളത്. രാഹുലിനും സോണിയക്കും ഒരുപോലെ സ്വീകാര്യനാണ് ഗാര്‍ഗെ. കര്‍ണാടകത്തില്‍ അപ്രസക്തനായ ഗാര്‍ഗെ ദേശീയ തലത്തില്‍ വലിയൊരു റോളിനായി കാത്തിരിക്കുകയാണ്. മുകുള്‍ വാസ്‌നിക്കാണ് സജീവ പരിഗണനയിലുള്ള നേതാവ്. നിലവില്‍ മധ്യപ്രദേശിന്റെ ചുമതല അദ്ദേഹത്തിനാണ്. മൂന്നാമതുള്ള പേര് കുമാരി സെല്‍ജയാണ്. സോണിയയുടെ അടുപ്പക്കാരിയാണ് സെല്‍ജ.

രാഹുലിന്റെ തന്ത്രം
വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ചത് ഇത്തവണ രാഹുലിന്റെ ഇഷ്ടപ്രകാരമാണ്. സ്ഥിരമല്ലാത്ത അംഗങ്ങളെ ക്ഷണിതാക്കളായി കൊണ്ടുവരുന്നുണ്ട്. സംസ്ഥാന അധ്യക്ഷന്‍മാരെയും ക്ഷണിച്ചിട്ടുണ്ട്. ഇവരൊക്കെ രാഹുലിന്റെ ചാവേറുകളാണ്. സ്ഥിരാംഗമാകുന്നതിന് മുമ്പ് ഇവര്‍ക്ക് ക്ഷണം നല്‍കുന്നത് സീനിയേഴ്‌സിനെ ദുര്‍ബലമാക്കാനാണ്. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ശക്തമാക്കാനാണ് ഇവരെ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയില്‍ തന്നെ കൊണ്ടുവരുന്നത്.

കോണ്‍ഗ്രസിന് പുറത്തേക്ക്
ഹൈക്കമാന്‍ഡിന് പുറത്തേക്ക് അധ്യക്ഷന്റെ തിരിച്ചുവരവ് സംബന്ധിച്ച കാര്യങ്ങള്‍ നീട്ടാനാണ് രാഹുലിന്റെ ശ്രമം. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ വേണ്ടത്ര പിന്തുണ അദ്ദേഹത്തിനില്ല എന്ന് സൂചനയുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു നീക്കത്തിന് രാഹുല്‍ ശ്രമിക്കുന്നത്. സീനിയര്‍ നേതാക്കള്‍ രാഹുലിന്റെ രീതികളില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ പിന്തുണയ്ക്കൂ എന്ന നിലപാടിലാണ്. രാഹുല്‍ പല കാര്യങ്ങളും മറച്ചുവെക്കുന്നത് ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. പരസ്യമായി അതൃപ്തിയും അറിയിച്ചിട്ടുണ്ട്.

ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന്....
അധ്യക്ഷനെ ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് കൊണ്ടുവരണമെന്ന ആവശ്യത്തിനാണ് പിന്തുണ. കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള ആവശ്യം ശക്തമായത് ഇക്കാരണം കൊണ്ടാണ്. ഗാര്‍ഗെ വന്നാല്‍ ദക്ഷിണേന്ത്യയില്‍ വന്‍ നേട്ടം കോണ്‍ഗ്രസ് നേടിയേക്കും. പക്ഷേ ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസ് നാമവശേഷമാകും. മുകുള്‍ വാസ്‌നിക്കിനേക്കാള്‍ നല്ലത് കുമാരി സെല്‍ജയാണ്. ഹിന്ദി ഹൃദയഭൂമിയായ ഹരിയാനയില്‍ നിന്നാണ് സെല്‍ജയുടെ വരവ്. ഭൂപീന്ദര്‍ ഹൂഡയുടെ സഹായവും സെല്‍ജയ്ക്കുണ്ടാവും. അത് കോണ്‍ഗ്രസിന്റെ തലവര മാറ്റും.

പ്രിയങ്ക എത്തും
ദില്ലിയില്‍ നടക്കുന്ന യോഗത്തിന് പ്രിയങ്ക ഗാന്ധിയെത്തുമെന്നാണ് നേതാക്കള്‍ പറയുന്നത്. താല്‍ക്കാലിക അധ്യക്ഷന് വേണ്ടി രാഹുലും പ്രിയങ്കയും ഒന്നിക്കുമെന്നാണ് സൂചന. നാളെ തന്നെ പാര്‍ട്ടിയില്‍ മാറ്റങ്ങളുടെ തുടക്കമുണ്ടാവും. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധ്യക്ഷനുണ്ടാവുമെന്ന് വ്യക്തമായി വരികയാണ്. അതേസമയം രാഹുല്‍ വിട്ടുനില്‍ക്കുന്നത് സീനിയേഴ്‌സിനും ജൂനിയേഴ്‌സിനും നേട്ടമില്ലാത്ത കാര്യമാണ്. അതുകൊണ്ട് വര്‍ക്കിംഗ് കമ്മിറ്റിയില്‍ വീണ്ടും ട്വിസ്റ്റ് വരാനും സാധ്യതയുണ്ട്.