Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനലോക്പാല്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്

ദില്ലി: ജന ലോക്പാല്‍ ബില്‍ പാസാക്കാന്‍ ദില്ലിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് വീണ്ടും കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ സഹായം തേടി ലഫ്റ്റനന്റ് ഗവര്‍ണറെ സമീപിക്കുമെന്ന് ദില്ലി കോണ്‍ഗ്രസ് പ്രസിഡണ്ട് അര്‍വിന്ദര്‍ സിംഗ് പറഞ്ഞു. ജന ലോക്പാല്‍ ബില്ലിനെ പിന്തുണയ്‌ക്കേണ്ട എന്നാണ് കോണ്‍ഗ്രസ് ലെജിസ്ലേറ്റര്‍ പാര്‍ട്ടിയുടെ തീരുമാനം.

ലഫ്റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം ആരായാതെയാണ് ആം ആദ്മി പാര്‍ട്ടി മന്ത്രിസഭ ജന ലോക്പാല്‍ ബില്‍ അംഗീകരിച്ചത്. ജന ലോക്പാല്‍ വിഷയത്തില്‍ അരവിന്ദ് കെജ്രിവാളും പാര്‍ട്ടിയും രാഷ്ട്രീയം കളിക്കുകയാണ്. ഉദ്യോഗസ്ഥന്മാരെ പേടിപ്പിച്ചും മറ്റുമാണ് ബില്ലിന് അനുകൂലമായി സംസാരിപ്പിക്കുന്നത്.

aap

ഫെബ്രുവരി പതിനാറിന് ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ വെച്ച് ബില്‍ പാസാക്കാനുള്ള ആപ്പിന്റെ തീരുമാനത്തെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. പൊതുസ്ഥലത്ത് വെച്ച് അസംബ്ലി കൂടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് നിയമവിരുദ്ധമാണ്. സഭയുടെ ഹാളും സ്പീക്കറുടെ ഇരിപ്പിടവും മറ്റും ചേര്‍ന്നതാണ് നിയമസഭ. എം എല്‍ എമാര്‍ക്ക് വോട്ടുചെയ്യാനും അഭിപ്രായം പറയാനും അവകാശമുണ്ട്.

എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ തടിച്ചുകൂടുന്ന സ്ഥലത്ത് എങ്ങിനെയാണ് എം എല്‍ എമാര്‍ സംസാരിക്കുക. അസംബ്ലി പവിത്രമായ ഒരു സ്ഥലമാണ്. പൊതുസ്ഥലത്ത് വെച്ച് അസംബ്ലി കൂടി പൊതുപണം ചെലവഴിക്കേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. ബില്ല് പാസാക്കുന്നത് ലൈവായി കാണിച്ചാല്‍ എല്ലാവര്‍ക്കും ചടങ്ങുകള്‍ കാണാവുന്നതേയുള്ളൂ. നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകേഷ് ശര്‍മയും ആം ആദ്മി പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിരുന്നു. 70 അംഗ ദില്ലി നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ആം ആദ്മി പാര്‍ട്ടി ഭരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+