കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥിയുടെ മരണം; ദില്ലിയില്‍ പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശ് സ്വദേശിയായ വിദ്യാര്‍ഥി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ദില്ലിയില്‍ പ്രകടനം നടത്തി. മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ഥികള്‍ ലാജ്പത് നഗർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനത്തിനെത്തിയത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തങ്ങള്‍ക്ക് നീതി ഉറപ്പുവരുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ലാജ്പത് നഗറില്‍ വെച്ചാണ് അരുണാചല്‍ പ്രദേശ് സ്വദേശിയായ നിഡോ താനിയ പത്തൊമ്പതുകാരനെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വടക്കു കിഴക്കന്‍ വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം ഇത് ആദ്യമായല്ല നടക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി എടുക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. പുറത്തുനിന്നും എത്തുന്നവര്‍ ദില്ലിയില്‍ വംശീയമായി ആക്രമിക്കപ്പെടുകയാണ്.

Lido Tania

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി നേതാക്കള്‍ ബി ജെ പിയിലെ ഡോ ഹര്‍ഷവര്‍ദ്ധനെ സന്ദര്‍ശിച്ച് തങ്ങളുടെ ആശങ്കകള്‍ അറിയിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യമായ നടപടികള്‍ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ ഹര്‍ഷവര്‍ദ്ധന്‍ ആവശ്യപ്പെട്ടു.

അരുണാചല്‍ പ്രദേശിലെ എം എല്‍ എ നിഡോ പരിമലിന്റെ മകനാണ് ദില്ലിയില്‍ ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ട നിഡോ താനിയ. നിഡോ താനിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേട്ട് തല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ലവ്‌ലി പ്രഫഷണല്‍ കോളേജിലെ ഒന്നാം വര്‍ഷ ബി എ വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട നിഡോ താനിയ.

English summary
Students from northeast protested outside Lajpat Nagar police station against the death of 1Arunachal Pradesh student.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X