കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി പാര്‍ട്ടിയുടെ ഫണ്ട് തട്ടിപ്പ് കമ്പനികളില്‍ നിന്നും?

Google Oneindia Malayalam News

ദില്ലി: അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് സ്വന്തം പാളയത്തില്‍ നിന്ന് വീണ്ടും തിരിച്ചടി. വ്യാജപേരുകളിലുള്ള കമ്പനികളില്‍ നിന്നും ആം ആദ്മി പാര്‍ട്ടി ഫണ്ട് സ്വീകരിച്ചിട്ടുണ്ട് എന്നാണ് പാര്‍ട്ടിയുടെ മുന്‍ അംഗങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നികുതി വെട്ടിക്കാന്‍ വേണ്ടി ആപ്പ് കള്ളക്കണക്കുകള്‍ ഉണ്ടാക്കിയതായും എ എ പി വോളന്റിയര്‍ ആക്ഷന്‍ മാര്‍ച്ച് എന്ന സംഘം പത്രസമ്മേളനത്തില്‍ പറഞ്ഞു.

2014 ലോക്‌സഭ തിരഞ്ഞെടുപ്പിനാണ് ഈ കമ്പനികള്‍ ആം ആദ്മി പാര്‍ട്ടിക്ക് സംഭാവന നല്‍കിയത്. എന്നാല്‍ ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുകയോ 1 രൂപയുടെ പോലും ബിസിനസ്സ് നടത്തുകയോ ചെയ്തിട്ടില്ല. എവിടെ നിന്നാണ് ഈ കമ്പനികള്‍ക്ക് പണം ലഭിച്ചത് - എ എ പി വോളന്റിയര്‍ ആക്ഷന്‍ മാര്‍ച്ച് അംഗമായ ഗോപാല്‍ ഗോയല്‍ ചോദിച്ചു.

aap-logo

ഈ കമ്പനികളുടെ പേരും മറ്റ് വിവരങ്ങളും ആം ആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ് എന്നും ഇവര്‍ പറഞ്ഞു. ഗംഗാ വിഹാറിലെ ഒരു കുടിലില്‍ കഴിയുന്ന ഹേം പ്രകാശ് ശര്‍മയാണ് ആം ആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കിയ 11 കമ്പനികളുടെ ഉടമ. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബി ജെ പിയാണ് എന്നാണ് ആപ്പ് ആരോപിക്കുന്നത്.

തങ്ങള്‍ക്ക് ചെക്ക് ആയാണ് സംഭാവനകള്‍ വരുന്നത്. സംഭാവന തന്നവരില്‍ ഏതെങ്കിലും തട്ടിപ്പ് കമ്പനികള്‍ ഉണ്ടെങ്കില്‍ അത് തങ്ങളുടെ കുറ്റമല്ല. എ എ പി വോളന്റിയര്‍ ആക്ഷന്‍ മാര്‍ച്ചിനെ ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. തങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി തെളിയിക്കണമെന്നും ആപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടു.

English summary
Donations made to AAP through bogus companies, allege former party volunteers group, AAP Volunteer Action Manch.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X