അജയ് മാക്കനോട് ഷീല ദീക്ഷിതിന് സഹതാപം!
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റൊന്നും കിട്ടാതെ തോറ്റുപോയ കോണ്‍ഗ്രസിനെ നയിച്ച അജയ് മാക്കനോട് മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിതിന് സഹതാപം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ കൂട്ടാതെയാണ് മാക്കന് പ്രവര്‍ത്തിച്ചത് എന്നാണ് ഷീല ദീക്ഷിത് പറയുന്നത്. അജയ് മാക്കനടക്കം മത്സരിച്ച മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും തോറ്റിരുന്നു. പലര്‍ക്കും കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല.
എനിക്ക് മാക്കനോട് സഹതാപമാണ്. അദ്ദേഹത്തിന് ലക്ഷ്യം നഷ്ടപ്പെട്ടു. ഞങ്ങളെ ഒരിക്കലും അദ്ദേഹം കൂടെ കൂട്ടിയില്ല. ദില്ലി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസ് തന്നെ കൂട്ടാത്തതില്‍ ഷീല ദീക്ഷിതിന് നേരത്തെ തന്നെ പരിഭവം ഉണ്ടായിരുന്നു. മത്സരിക്കാനില്ല എന്ന് പറഞ്ഞെങ്കിലും ഷീല ദീക്ഷിത് പ്രചാരണത്തിന് ഇറങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

ദില്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ പിന്തുണക്കാനാണ് ഷീല ദീക്ഷിത് താല്പര്യം കാണിച്ചത്. രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. കോണ്‍ഗ്രസ് മാത്രമല്ല, നരേന്ദ്ര മോദിയും അമിത് ഷായും ഈ തിരഞ്ഞെടുപ്പില്‍ തോറ്റു - അവര്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്ക് 67 സീറ്റ് കിട്ടിയപ്പോള്‍ ബി ജെ പിക്ക് 3 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്.
15 വര്‍ഷം ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതാണ് ആദ്യമായി കെജ്രിവാളിനോട് തോറ്റത്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് വെറും 7 സീറ്റിലേക്കും പിന്നീട് ഒന്നുമില്ലായ്മയിലേക്കും പതിക്കുന്ന കാഴ്ചയാണ് ദില്ലിയില്‍ കണ്ടത്. തിരഞ്ഞെടുപ്പില്‍ തോറ്റതിനെ തുടര്‍ന്ന് മാക്കന് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. എന്നാല്‍ രാജി പാര്‍ട്ടി അംഗീകരിച്ചില്ല.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications