Get Updates
Get notified of breaking news, exclusive insights, and must-see stories!

യുബര്‍ പീഡനം: യാദവിന് കാമാസക്തി തുടങ്ങിയത് സ്‌കൂള്‍ കാലത്ത്

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ 27കാരിയെ കാറില്‍ ബലാത്സംഗം ചെയ്ത യുബര്‍ ടാക്‌സി ഡ്രൈവര്‍ ശിവ് കുമാര്‍ യാദവിന് കാമാസക്തി തുടങ്ങിയത് സ്‌കൂള്‍ കാലം മുതല്‍. യാദവ് തന്നെയാണ് ദില്ലി പോലീസിനോട് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ യാദവ് കാറില്‍ ബലാത്സംഗം ചെയ്തത്.

സ്‌കൂള്‍ കാലം മുതലേ സ്ത്രീകള്‍ എന്റെ ദൗര്‍ബല്യമായിരുന്നു - 32 കാരനായ യാദവ് പോലീസിനോട് പറഞ്ഞു. യാദവിന്റെ കുറ്റസമ്മതവും പോലീസ് ചാര്‍ജ്ജ് ഷീറ്റിനൊപ്പം വെച്ചിട്ടുണ്ട്. 2003 ലും 2013 ലും ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിയില്‍ ഇയാള്‍ സ്ത്രീപീഡന കേസുകളില്‍ പെട്ടിട്ടുണ്ട്. രണ്ട് കേസുകളിലും ഇയാള്‍ അറസ്റ്റിലായതാണ്. ജാമ്യത്തില്‍ കഴിയവേയാണ് യാദവ് ദില്ലിയില്‍ 27 കാരിയെ പീഡിപ്പിച്ചത്.

uber-driver

കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു. ഒറ്റയ്ക്ക് ഒരു യുവതി കാറില്‍ ഉറങ്ങുന്നത് കണ്ടപ്പോഴാണ് എനിക്ക് വേണ്ടാത്ത ചിന്തകള്‍ തോന്നിയത് - യാദവ് പോലീസിനോട് പറഞ്ഞു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി നിര്‍ത്തിയ ശേഷം ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഉത്തര്‍ പ്രദേശ് ഗുണ്ടാ നിയമത്തില്‍ പെട്ട രണ്ട് കേസുകള്‍ അടക്കം അഞ്ച് കേസുകളില്‍ പ്രതിയാണ് യാദവ്. ദില്ലിയിലെ പീഡനക്കേസില്‍ 100 പേജുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്. കേസില്‍ 44 സാക്ഷികളുണ്ട്. തെക്കന്‍ ദില്ലിയിലെ വസന്ത് വിഹാറില്‍ നിന്നാണ് ഡിസംബര്‍ 5 ന് 27 കാരി കാറില്‍ കയറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+