കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറില്‍ ആയിരത്തിലേറെ മരണം; രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം രാജ്യത്ത് 46000 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 1239684 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആയിരത്തിലേറെ മരണവും ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 1120 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ സംഖ്യ 29890 ആയി. അതേസമയം ഇന്ത്യയില്‍ 784266 പേര‍്ക്കാണ് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചത്. 425528 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ 8944 പേരുടെ നില ഗുരുതരമാണ്.

മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയിൽ പതിനായിരവും ആന്ധ്രപ്രദേശിൽ ആറായിരവും തമിഴ്നാട്ടിൽ അയ്യായിരവും കടന്നു. 327031 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 12276 മരണവും രാജ്യത്ത് നടന്നു. തമിഴ്നാട്ടിലും കോവിഡ് അതി‌വേഗം പടരുകയാണ്. 5849 ആളുകൾക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 74 പേർ കൂടി ഇന്നലെ മരിച്ചു. 51765 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ചെന്നൈയിൽ മാത്രം ഇന്നലെ പുതുതായി 1171 രോഗികളാണ് ഉള്ളത്.

coronavirus

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം മുക്കാൽ ലക്ഷം കടന്നു.
ഇന്നലെ 4764പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 75, 833 ആയി. ഇന്നലെ പുറത്ത് വന്ന വിവരപ്രകാരം ബംഗളുരുവിലെ 2050 പുതിയ വൈറസ് ബാധിതർ ഉണ്ട്. സംസ്ഥനത്തു നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 47,069 ആയും വർധിച്ചു.
ബെംഗളുരുവിനു പുറമെ രണ്ട് ജില്ലകളിൽ 200ന് മുകളിലും 8ജില്ലകളിൽ 100ന് മുകളിലും പോസിറ്റീവ് കേസുകൾ ഇന്നലെ റിപ്പോർട്ട്‌ ചെയ്യുന്നു.

Recommended Video

cmsvideo
India begins clinical trial of Covid 19 vaccine called Covaxin | Oneindia Malayalam

1038 പേര്‍ക്കാണ് ഇന്നലെ കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,032 ആണ്. ഇന്ന് 785 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. വിദേശത്തുനിന്ന് 87 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 109 പേര്‍.
ഇന്ന് കോവിഡ്മൂലം ഒരു മരണമുണ്ടായി. ഇടുക്കി ജില്ലയിലെ നാരായണന്‍ (75) ആണ് മരണമടഞ്ഞത്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഇന്നലെ 272 പേര്‍ രോഗമുക്തി നേടി.

അതേസമയം, ലോകത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15,374,482 ആയി. 630214 പേരാണ് ഇതുവരെ മരിച്ചത്. 9,349,375 പേര്‍ രോഗമുക്തി നേടി. 5,394,893 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 66,240 പേരുടെ സ്ഥിതി ഗുരുതരമാണ്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 4,100,875 കടന്നു. 71967 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം ബാധിച്ചത്. ഇന്നലെ 1205 പേര‍് മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 146183 ആയി.

English summary
india covid update: With 46000 fresh cases, tally crosses 12 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X