കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാവ് വേണമെന്ന് പറഞ്ഞത് കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം താമസിക്കാനായി ബംഗ്ലാവുകള്‍ വേണമെന്ന് ആവശ്യപ്പെട്ടത് അരവിന്ദ് കെജ്രിവാള്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി പ്രതിനിധികള്‍ ബംഗ്ലാവുകളില്‍ താമസിക്കില്ല എന്നായിരുന്നു പാര്‍ട്ടി തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞുനടന്നിരുന്നത്. രണ്ട് നില കെട്ടിടം വിവാദമായതോടെ കെജ്രിവാള്‍ ഈ വീട് വിട്ടിരുന്നു. അപ്പോഴും തനിക്ക് വേണ്ടി സര്‍ക്കാര്‍ കണ്ടുപിടിച്ച വസതിയാണ് ഇതെന്നും ഇതിനെക്കുറിച്ച് തനിക്കറിയില്ല എന്നുമാണ് കെജ്രിവാള്‍ വിശദീകരിച്ചത്.

ഡിസംബര്‍ 30നാണ് കെജ്രിവാളിന്റെ സെക്രട്ടറി രാജേന്ദ്ര കുമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ വീടിനെക്കുറിച്ച് കത്തയച്ചത്. 6/7, 7/7 എന്നീ വീടുകള്‍ വേണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതായാണ് കത്തിലുള്ളത്. ഭഗവാന്‍ ദാസ് റോഡിലുള്ള ഈ വീടുകള്‍ ദില്ലി ഡവലപ്പ്‌മെന്റ് അതോറിറ്റിക്ക് കീഴിലാണ്. ഈ കത്ത് പരിഗണിച്ചാണ് ലഫ്. ഗവര്‍ണര്‍ നജീബ് ജങ് കെജ്രിവാളിനുള്ള വസതി അനുവദിച്ചത്.

arvind-kejriwal

ജനുവരി മൂന്നിനാണ് അരവിന്ദ് കെജ്രിവാള്‍ വലിയ വീടിലേക്ക് താമസം മാറുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നത്. ഔദ്യോഗിക ബംഗ്ലാവ് വേണ്ടെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൂറ്റന്‍ കെട്ടിടത്തിലേക്ക് താമസം മാറുന്നത് വിവാദമായിരുന്നു. സംഭവം വിവാദമായതോടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പറഞ്ഞതനുസരിച്ച് വീട് വിടുന്നു എന്ന് പറഞ്ഞ് കെജ്രിവാള്‍ തടിയൂരുകയായിരുന്നു. അപ്പോഴും വീട് അനുവദിച്ചത് തന്റെ താല്‍പര്യപ്രകാരമാണ് എന്ന് കെജ്രിവാള്‍ പുറത്തുപറഞ്ഞില്ല.

ദില്ലിയിലെ ആം ആദ്മികളാണ്, അരവിന്ദ് കെജ്രിവാളല്ല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് എന്ന് പറഞ്ഞാണ് എ എ പി അധികാരത്തിലെത്തിയത്. ഔദ്യോഗിക ബംഗ്ലാവുകളും വാഹനങ്ങളും വേണ്ട എന്ന് പൊതുവേദിയില്‍ പ്രസംഗിച്ച ശേഷം എന്തിനാണ് കെജ്രിവാള്‍ രഹസ്യമായി കെട്ടിടങ്ങള്‍ അനുവദിച്ചുകിട്ടാന്‍ കത്തയച്ചത്. അത് വിവാദമായപ്പോള്‍ ഞാനൊന്നമറിഞ്ഞില്ലേ എന്ന മട്ടില്‍ ആ വീട് ഉപേക്ഷിച്ചത്. മുഖ്യമന്ത്രി അത്യാവശ്യം വലിയ വീട്ടില്‍ താമസിക്കുന്നത് താങ്ങാന്‍ പറ്റുന്ന നാടാണ് ദില്ലിയെന്നിരിക്കേ എന്തിന് വേണ്ടിയാണ് ആം ആദ്മിയെന്ന് സ്വയം വിശേഷിപ്പിച്ച് കെജ്രിവാള്‍ ഈ കസര്‍ത്തുകള്‍ കാണിക്കുന്നത്.

English summary
Report say the bungalow was not allotted to Delhi CM Kejriwal, ather he demanded two luxury bungalows for himself
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X