• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

70 കഴിഞ്ഞവര്‍ ഔട്ട്.... കോണ്‍ഗ്രസില്‍ പുതിയ മോഡല്‍, ഒരുക്കുന്നത് രാഹുല്‍, 12 നേതാക്കള്‍ തെറിക്കും!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിക്ക് ശേഷം രാഹുല്‍ ഗാന്ധി അടിമുടി മാറ്റങ്ങളാണ് ഒരുക്കുന്നത്. സോണിയാ ഗാന്ധിക്ക് മനസ്സില്ലാ മനസോടെ ചില കാര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നിരിക്കുകയാണ്. കോണ്‍ഗ്രസിലെ നേതാക്കള്‍ പ്രായപരിധി ഒരുക്കുന്നതാണ് രാഹുല്‍ ഏറ്റവും പുതിയ നിര്‍ദേശം. ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന എല്ലാ പ്രശ്‌നങ്ങളും ഇതിനെ ചൊല്ലിയാണ്. എന്നാല്‍ രാഹുല്‍ പാര്‍ട്ടിയുടെ പദവികളില്‍ പിടിമുറുക്കുന്നു എന്ന് ഇതോടെ സീനിയേഴ്‌സിന് വ്യക്തമായിരിക്കുകയാണ്. 70 വയസ്സ് കഴിഞ്ഞവരെയാണ് പാര്‍ട്ടിയിലെ സുപ്രധാന പദവികളില്‍ നിന്ന് മാറ്റുക.

70 വയസ്സ് കഴിഞ്ഞവര്‍....

70 വയസ്സ് കഴിഞ്ഞവര്‍....

70 വയസ്സ് കഴിഞ്ഞ നേതാക്കള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കണമെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. പലരെയും ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു ഇത്. പാര്‍ട്ടിയില്‍ യുവനിര വളര്‍ത്തിയെടുക്കാനാണ് ഇത് പരസ്യമായി തന്നെ രാഹുല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഈ നേതാക്കള്‍ക്ക് ഘട്ടം ഘട്ടമായി വിരമിക്കാന്‍ അവസരമൊരുക്കും. ബിജെപിയുടെ മാര്‍ഗദര്‍ശക് മണ്ഡല്‍ മോഡലിലാണ് രാഹുലിന്റെ പൊളിച്ചെഴുത്ത്്. ബിജെപിയിലെ 75 വയസ്സ് കഴിഞ്ഞവരെ മാര്‍ഗദര്‍ശക മണ്ഡലിലേക്ക് മാറ്റുക.

മുഖം മാറ്റത്തിനൊരുങ്ങുന്നു

മുഖം മാറ്റത്തിനൊരുങ്ങുന്നു

കോണ്‍ഗ്രസ് മുഖം മാറ്റത്തിനാണ് ഒരുങ്ങുന്നത്. അതേസമയം 70 കഴിഞ്ഞവരെ പാര്‍ട്ടിയിലെ നിര്‍ണായക പദവികളില്‍ ഇരുത്തും. തിരഞ്ഞെടുപ്പുകളില്‍ ഇവര്‍ക്ക് ടിക്കറ്റ് നല്‍കില്ല. പകരം ഉപദേശക റോളിലുണ്ടാവും. സോണിയാ ഗാന്ധി പൂര്‍ണ സമ്മതം നല്‍കിയിട്ടില്ലെങ്കിലും, രാഹുലിന്റെ നിലപാട് അംഗീകരിക്കാതെ മറ്റ് മാര്‍ഗങ്ങളില്ല. കോണ്‍ഗ്രസിലെ പല പ്രമുഖരുടെ അവസാന ടേം ആയിരിക്കും ഇതെന്നാണ് വര്‍ക്കിംഗ് കമ്മിറ്റി യോഗം തന്നെ സൂചിപ്പിക്കുന്നത്. സീനിയേഴ്‌സ് ഇത്തരമൊരു നീക്കം മുന്‍കൂട്ടി കണ്ടിരുന്നില്ല.

ഔട്ടാവാന്‍ പോകുന്നത്

ഔട്ടാവാന്‍ പോകുന്നത്

കോണ്‍ഗ്രസിലെ 12 നേതാക്കള്‍ മിക്കവാറും ഔട്ടാകും. ഇവര്‍ക്ക് ഇത് രാജ്യസഭയിലേക്ക് അവസാന ടേമായിരിക്കും. ഗുലാം നബി ആസാദ്, അംബികാ സോണി, അഹമ്മദ് പട്ടേല്‍, പി ചിദംബരം, ദിഗ് വിജയ് സിംഗ്, മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവരുടെ രാജ്യസഭാ കാലാവധി തീരുന്നതോടെ ഇവര്‍ കോണ്‍ഗ്രസിലെ മറ്റ് സ്ഥാനങ്ങളിലേക്ക് മാറും. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരും ഇതേ കുരുക്കില്‍ വീഴും. അമരീന്ദര്‍ സിംഗ്, അശോക് ഗെലോട്ട്, വി നാരായണ സ്വാമി, എന്നിവര്‍ക്ക് ഇനി മുഖ്യമന്ത്രി പദം കിട്ടില്ല. ഭൂപീന്ദര്‍ സിംഗ് ഹൂഡ, സിദ്ധരാമയ്യ, കമല്‍നാഥ് എന്നിവര്‍ക്ക് ഭാവിയില്‍ മറ്റ് പദവികളും കോണ്‍ഗ്രസിലുണ്ടാവില്ല.

രാഹുല്‍ ഞെട്ടിച്ചു

രാഹുല്‍ ഞെട്ടിച്ചു

രാഹുല്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് വലിയ മാറ്റമുണ്ടാകുമെന്ന് തുറന്ന് പ്രഖ്യാപിച്ചത്. പുതിയ ഇന്ത്യയുടെ ആഗ്രഹങ്ങളെ ഉള്‍ക്കൊള്ളുന്നതാവണം കോണ്‍ഗ്രസ് രാഹുല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും തോറ്റാല്‍ തനിക്ക് നേതാവെന്ന നിലയില്‍ പ്രസക്തി ഉണ്ടാവില്ലെന്ന് രാഹുല്‍ ഇവരോട് തുറന്ന് പറഞ്ഞു. അതേസമയം കത്തയച്ചത് വലിയൊരു അവസരമായിട്ടാണ് രാഹുല്‍ കാണുന്നത്. സീനിയര്‍ നേതാക്കളെ എളുപ്പത്തില്‍ പാര്‍ട്ടിക്ക് പുറത്ത് നിര്‍ത്താനും രാഹുലിന് സാധിക്കും.

ഇവരും തെറിക്കും

ഇവരും തെറിക്കും

മനീഷ് തിവാരിയും ശശി തരൂരും അധികം പ്രാധാന്യമില്ലാത്ത റോളുകളിലേക്ക് മാറും. ഇവരെ ഇപ്പോള്‍ തന്നെ പ്രമുഖ സ്ഥാനങ്ങള്‍ നല്‍കാതെ രാഹുല്‍ അവഗണിച്ച് കഴിഞ്ഞു. ഗുലാം നബി ആസാദിന് പകരം അടുത്ത ഫെബ്രുവരിയില്‍ രാജ്യസഭയിലെ പ്രമുഖ നേതാവായി മല്ലികാര്‍ജുന്‍ ഗാര്‍ഗെ വരും. എന്നാല്‍ ഗാര്‍ഗെയുടെ അവസാന ടേം ആയിരിക്കും ഇത്. അതേസമയം വര്‍ക്കിംഗ് കമ്മിറ്റിയില്‍ രാഹുല്‍ വൈകിയാണ് പങ്കെടുത്തത്. 50 മിനുട്ടോളമാണ് വൈകിയത്. യോഗം ഒഴിവാക്കാന്‍ ദിനേഷ് ഗുണ്ടു രാവു, അമിത് ദേശ്മുഖ്, ദീപേന്ദര്‍ ഹൂഡ, ജിതിന്‍ പ്രസാദ, അനില്‍ ചൗധരി എന്നിവര്‍ ശ്രമിച്ചിരുന്നു. ഇവരും രാഹുലിന്റെ നോട്ടപ്പുള്ളികളാണ്.

കാമരാജ് മോഡല്‍

കാമരാജ് മോഡല്‍

70 കഴിഞ്ഞവര്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രാഹുല്‍ പറയുന്നു. തന്റെ പിതാവിന്റെ കാലം മുതല്‍ കാണുന്ന നേതാക്കള്‍ പാര്‍ട്ടിയോട് കൂറുള്ളവരാണ്. പക്ഷേ തന്റെ തിരിച്ചുവരവ് ഇനിയൊരു തോല്‍വിക്ക് വേണ്ടിയുള്ളതല്ല. മറിച്ച് ആ സ്ഥാനത്ത് തുടരാനുള്ളതാണ്. അതിന് വലിയ മാറ്റങ്ങള്‍ വേണം. ഹൈക്കമാന്‍ഡില്‍ കാമരാജ് മോഡല്‍ മാറ്റങ്ങളാണ് രാഹുല്‍ നിര്‍ദേശിച്ചത്. ഇതിന് എല്ലാ വിധ മുന്‍കൈയ്യും ഹൈക്കമാന്‍ഡ് എടുക്കും. ഇക്കാര്യം പുറത്തുള്ളവരുമായി ഷെയര്‍ ചെയ്താല്‍ താന്‍ അവരെ പുറത്താക്കാന്‍ നിര്‍ബന്ധിതരാവുമെന്നും രാഹുല്‍ പറയുന്നു.

രാഹുലിനോട് അടുപ്പമുള്ളവര്‍

രാഹുലിനോട് അടുപ്പമുള്ളവര്‍

അജയ് മാക്കന്‍, അനില്‍ ചൗധരി, രാജീവ് സതാവ്, മാണിക്കം ടാഗോര്‍ എന്നിവര്‍ക്ക് പുറമേ കെസി വേണുഗോപാലുമാണ് രാഹുലുമാണ് ഏറ്റവും അടുപ്പമുള്ളവര്‍. കത്ത് വേണുഗോപാലിനെ കരുത്തനാക്കാന്‍ വേണ്ടിയാണ് ചോര്‍ത്തിയതെന്നാണ് സൂചന. അതേസമയം അവിനാശ് പാണ്ഡെയും രാഹുല്‍ തഴഞ്ഞതില്‍ അതൃപ്തനാണ്. രാജസ്ഥാന്‍ കോണ്‍ഗ്രസിന് തന്നെ കുറിച്ച്് പരാതികളൊന്നും ഇല്ലെന്നും അദ്ദേഹം പറയുന്നു. ബീഹാര്‍ തിരഞ്ഞെടുപ്പ് ചുമതല നല്‍കിയാണ് രാഹുല്‍ യോഗത്തിന് ശേഷം പാണ്ഡെയെ സന്തോഷിപ്പിച്ചത്.

പ്രിയങ്കയ്ക്ക് വലിയ റോള്‍

പ്രിയങ്കയ്ക്ക് വലിയ റോള്‍

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കാ ഗാന്ധിക്ക് വമ്പന്‍ റോളുകളാണ് രാഹുല്‍ നല്‍കാന്‍ പോകുന്നത്. അസമിന്റെയും മറ്റ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെയും ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കുക. ഇത് യുപിക്ക് പുറമേയാണ്. അസം, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കങ്ങളെല്ലാം. അതേസമയം അസമില്‍ നിന്ന് പ്രിയങ്ക രാജ്യസഭയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടവരും നിരവധിയാണ്. ഇതെല്ലാം അവിടെ പ്രിയങ്കയ്ക്കുള്ള ജനപ്രീതിയാണ് തെളിയിക്കുന്നത്.

English summary
rahul gandhi announces new revamp plan for congress, after 70 senior leaders must retire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X