കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 വര്‍ഷം 5 സംസ്ഥാനം, രാഹുലിന്റെ ടാര്‍ഗറ്റ് പുതിയ രീതിയില്‍, ടീം അഴിച്ചുപണിയും, പാരലെല്‍ ഭരണമില്ല!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ പാരലെല്‍ ഭരണത്തെ നിയന്ത്രിക്കാന്‍ രാഹുല്‍ ഗാന്ധി. അഞ്ച് സംസ്ഥാനങ്ങളെയാണ് കോണ്‍ഗ്രസ് നോട്ടമിട്ടിരിക്കുന്നത്. രാജസ്ഥാനിലെ പ്രതിസന്ധി നീണ്ടുപോയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര അച്ചടക്കത്തിലൂടെ ദേശീയ ഭരണം പിടിക്കുക എന്ന രീതിയിലേക്ക് കോണ്‍ഗ്രസ് മാറുന്നത്. ഇനിയുള്ള ഓരോ പ്രശ്‌നങ്ങളിലും വിമതര്‍ക്ക് നേരെ കര്‍ശനമായ നടപടികള്‍ ഉണ്ടാവുമെന്നും, കുറ്റക്കാര്‍ മുഖ്യമന്ത്രിയായാലും നടപടിയില്‍ മാറ്റുണ്ടാകില്ലെന്നാണ് രാഹുല്‍ പറയുന്നത്.

തുടക്കം രാജസ്ഥാനില്‍

തുടക്കം രാജസ്ഥാനില്‍

അഞ്ച് സംസ്ഥാനങ്ങളിലെ തുടക്കം രാജസ്ഥാനിലാണ്. ഭാവിയിലും പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് ഇത്. ഹിന്ദി ഹൃദയഭൂമിയില്‍ വളരെയധികം സ്വാധീനമുണ്ട് രാജസ്ഥാന്. അതുകൊണ്ട് ഇവിടെ രാഹുല്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ള ടീമിനെ അണിനിരത്തിയത്. രാഹുലിനുള്ള ഏറ്റവും വലിയ വെല്ലുവിളി അശോക് ഗെലോട്ട്-വസുന്ധര രാജ അവിശുദ്ധ കൂട്ടുകെട്ടാണ്. സോണിയയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇവിടെ ഭരണകാര്യ കമ്മിറ്റി രാഹുല്‍ രൂപീകരിച്ചു. ഇവരാണ് ഇനി മുഖ്യമന്ത്രിയെ നയിക്കുക. രാഹുലില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ ഇവിടെ നിന്ന് ലക്ഷ്യമിടുന്നുണ്ട്.

പഞ്ചാബില്‍ ഇടപെടും

പഞ്ചാബില്‍ ഇടപെടും

പഞ്ചാബാണ് 2024ലെ മറ്റൊരു ടാര്‍ഗറ്റ്. അതിന് മുമ്പ് 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഭൂരിപക്ഷത്തിനാണ് രാഹുലിന്റെ ശ്രമം. ഇവിടെ ടീം രാഹുല്‍ നേരത്തെ തന്നെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. പ്രതാപ് സിംഗ് ബജ്വയുടെ വെല്ലുവിളികള്‍ പ്രശ്‌നമല്ലെന്നാണ് അമരീന്ദര്‍ സിംഗിന്റെ വാദം. എന്നാല്‍ നവജ്യോത് സിദ്ദു, ഇപ്പോള്‍ ബജ്വയും ദുല്ലോയും ക്യാപ്റ്റനെതിരെ വന്നതോടെ രാഹുല്‍ മാറി ചിന്തിക്കാന്‍ തയ്യാറാണ്. അച്ചടക്കമുള്ള പ്രവര്‍ത്തകരെയാണ് രാഹുല്‍ പഞ്ചാബില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മിഷന്‍ 80 എന്ന പ്ലാന്‍ രാഹുല്‍ തയ്യാറാക്കിയിട്ടുണ്ട്. നിലവിലുള്ള കോണ്‍ഗ്രസിന്റെ 77 സീറ്റിനേക്കാള്‍ മൂന്നെണ്ണം കൂടുതലാണിത്.

മഹാരാഷ്ട്ര മൂന്നാം ടാര്‍ഗറ്റ്

മഹാരാഷ്ട്ര മൂന്നാം ടാര്‍ഗറ്റ്

മഹാരാഷ്ട്രയില്‍ എന്‍സിപി കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ രാഹുല്‍ അതൃപ്തനാണ്. വരുന്ന തദ്ദേശതിരഞ്ഞെടുപ്പിലും പിന്നീടുള്ള ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പിനുമായി ഇപ്പോഴേ പുതിയൊരു ഫോര്‍മുല ഒരുക്കണമെന്നാണ് രാഹുല്‍ നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. സീനിയര്‍ നേതാക്കള്‍ക്ക് സംഘടനയില്‍ വലിയ ചുമതല നല്‍കും. സഞ്ജയ് നിരുപമിനെയും മിലിന്ദ് ദേവ്‌റയെയും തിരിച്ചുകൊണ്ടുവരും. പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍ ഗ്രൂപ്പുകളോട് ഇവരെ തിരിച്ചുകൊണ്ടുവരാനായി സഹകരിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമര്‍ജിത്ത് സിംഗ് മന്‍ഹാസ്, നദീം ഖാന്‍, ഭായ് ജഗതപ് എന്നിവരെ രാഹുല്‍ മഹാരാഷ്ട്രയിലെ ടീമിനെ നിയന്ത്രിക്കാനായി ചുമതലപ്പെടുത്തും.

2 സംസ്ഥാനങ്ങള്‍

2 സംസ്ഥാനങ്ങള്‍

ജാര്‍ഖണ്ഡും ഛത്തീസ്ഗഡുമാണ് കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും സ്വപ്‌ന പദ്ധതികള്‍ നടപ്പാക്കുന്നത്. ഇവിടങ്ങളില്‍ പ്രശ്‌നങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇവിടെ പ്രശ്‌നക്കാരെ പദവികള്‍ നല്‍കി അനുനയിപ്പിക്കാനാണ് നീക്കം. ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള ആര്‍പിഎന്‍ സിംഗിനെ മാറ്റാനും സാധ്യതയുണ്ട്. ഛത്തീസ്ഗഡില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചെങ്കിലും രാഹുല്‍ ഉടന്‍ തന്നെ ഇടപെട്ട് ഇത് പരിഹരിച്ചു. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയുടെ മോഡല്‍ സംസ്ഥാനങ്ങളായി ഇവയെ ദേശീയ തലത്തില്‍ രാഹുല്‍ പ്രചാരണായുധമാക്കും.

ഒരേയൊരു നേതാവ്

ഒരേയൊരു നേതാവ്

രാഹുല്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ഇതാണ്. പാര്‍ട്ടിക്കുള്ളില്‍ ഒരേയൊരു നേതാവ് മാത്രമേ ദേശീയ തലത്തില്‍ ഉണ്ടാവാന്‍ പാടൂ. കൂടുതല്‍ നേതാവുണ്ടാകുന്നത് വോട്ടര്‍മാര്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ബിജെപിയില്‍ നരേന്ദ്ര മോദിയാണ് നേതാവെന്ന് കൃത്യമായി അറിയിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ബീഹാറില്‍ കോണ്‍ഗ്രസ് തേജസ്വി യാദവിനെ സംസ്ഥാന തലത്തിലും ദേശീയ തലത്തില്‍ ഈ സഖ്യത്തെ രാഹുല്‍ ഗാന്ധിയുമാണ് പ്രതിനിധീകരിക്കുന്നത്. ഇതാണ് രാഹുല്‍ എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദേശിക്കുന്നത്.

ആ ഫോര്‍മുല ഇനിയില്ല

ആ ഫോര്‍മുല ഇനിയില്ല

രാഹുല്‍ ബാലന്‍സിംഗിനായി നടത്തിയ ഫോര്‍മുല ഇനിയുണ്ടാവില്ല. ഒരിക്കലും സീനിയര്‍ മുഖ്യമന്ത്രിക്കൊപ്പം ഇനി ജൂനിയറായി ഉപമുഖ്യമന്ത്രിയുണ്ടാവില്ല. പകരം രണ്ട് ശക്തമായ മന്ത്രിസ്ഥാനം യുവതുര്‍ക്കികള്‍ക്ക് നല്‍കും. ഇത് ഉപമുഖ്യമന്ത്രി പദത്തിന് തുല്യമായിരിക്കും. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വെക്കുന്ന രീതിയും മാറണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. ഇത് സംസ്ഥാനങ്ങളില്‍ ഭിന്നതയ്ക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മന്ത്രിസഭ രൂപീകരിച്ചാല്‍ തുല്യ അളവിലായിരിക്കും ഇനി ജൂനിയര്‍-സീനിയര്‍ മന്ത്രിമാരുണ്ടാവുക. ഇത് തര്‍ക്കം ഇല്ലാതാക്കും. ഇവര്‍ തുല്യരാണെന്ന പരസ്പര ബോധം ഉണ്ടാവും.

പാരലെല്‍ ഭരണമില്ല

പാരലെല്‍ ഭരണമില്ല

കോണ്‍ഗ്രസില്‍ മൂന്ന് ഭരണകേന്ദ്രങ്ങളുണ്ടെന്ന വാദത്തെ പൊളിക്കുകയാണ് രാഹുലിന്റെ അവസാനത്തെ വഴി. സോണിയാ ഗാന്ധിയുടെ ഗ്രൂപ്പിനെ പൂര്‍ണായും അടര്‍ത്തിയെടുക്കാനാണ് രാഹുല്‍ തിരിച്ചുവരവിന് മുമ്പ് ശ്രമിച്ചത്. സീനിയേഴ്‌സുമായി അടുക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമായിരുന്നു. പ്രിയങ്ക ഗാന്ധിയെ ട്രബിള്‍ഷൂട്ടര്‍ റോളിലേക്ക് കൊണ്ടുവന്നത് മൂന്നാമതൊരു ഭരണകേന്ദ്രത്തെ ദുര്‍ബലമാക്കാനാണ്. പ്രിയങ്ക തനിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന നേതൃത്വങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് രാഹുല്‍. വലിയ നേതാക്കള്‍ തന്നെ മൂലയ്ക്കിരിക്കേണ്ടി വരുമെന്നും ടീം രാഹുല്‍ സൂചിപ്പിക്കുന്നു.

English summary
rahul gandhi battles to congress factions, things now become straight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X