കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 കാര്യങ്ങള്‍ കൊണ്ട് മോദി സമ്പദ്ഘടനയെ തകര്‍ത്തു, യുവാക്കള്‍ക്ക് ഇനി ജോലി നല്‍കാനാവില്ലെന്ന് രാഹുല്‍!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സമ്പദ് ഘടന അടുത്തൊന്നും ശരിയാവില്ലെന്ന് രാഹുല്‍ ഗാന്ധി. വര്‍ഷം രണ്ട് കോടി തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന നമ്മുടെ പ്രധാനമന്ത്രി അത് മറന്ന് പോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ നയങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക ഘടനയെ തന്നെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. തൊഴില്‍ നല്‍കുന്നതിന് പകരം കോടിക്കണക്കിന് ആളുകളെ അദ്ദേഹം തൊഴിലില്ലാത്തവരാക്കി മാറ്റിയിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലാണ് രാഹുല്‍ മോദിക്കെതിരെ തുറന്നടിച്ചത്. തൊഴില്‍ ലഭ്യമാക്കൂ എന്ന ക്യാമ്പയിനും ഇതിലൂടെ രാഹുല്‍ ആരംഭിച്ചു.

1

യുവാക്കളോട് അഭ്യര്‍ത്ഥനയും രാഹുല്‍ നടത്തി. തൊഴിലില്ലാത്ത യുവാക്കള്‍ ഈ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. മറ്റുള്ളവരും ഇത് ഏറ്റെടുക്കണം. ഈ സര്‍ക്കാരിനെ ഗാഢനിദ്രയില്‍ നിന്ന് ഏഴുന്നേല്‍പ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍, അദ്ദേഹം ഈ രാജ്യത്തുള്ള യുവാക്കളോട് പറഞ്ഞത് രണ്ട് കോടി തൊഴില്‍ എല്ലാ വര്‍ഷവും ലഭ്യമാക്കുമെന്നാണ്. വളരെ വലിയൊരു സ്വപ്‌നമാണ് അവര്‍ക്ക് മുന്നില്‍ അദ്ദേഹം തിരഞ്ഞെടുപ്പ് കാലത്ത് ചിലവഴിച്ചത്. സത്യാവസ്ഥ എന്തെന്നാല്‍ നരേന്ദ്ര മോദിയുടെ നയങ്ങള്‍ കാരണം 14 കോടി പേര്‍ തൊഴിലില്ലാത്തവരായി മാറിയെന്നതാണ്.

എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്. നോട്ടുനിരോധനം, ജിഎസ്ടി, ലോക്ഡൗണ്‍ തുടങ്ങിയ തെറ്റായ നയങ്ങളാണ് ഇതിനെല്ലാം കാരണം. ഈ മൂന്ന് കാരണങ്ങള്‍ കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക ഘടനയെ തന്നെ മോദി സര്‍ക്കാര്‍ തകര്‍ത്ത് കളഞ്ഞു. ഇപ്പോള്‍ നമ്മുടെ യുവാക്കള്‍ക്ക് ഇന്ത്യക്ക് തൊഴില്‍ നല്‍കാനാവില്ലെന്നതാണ് സത്യാവസ്ഥയെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ് ഈ വിഷയം ഏറ്റെടുത്ത് രാജ്യത്താകെ ഉന്നയിക്കും. റോസ്ഗര്‍ ഡേ ക്യാമ്പയിന്‍ എല്ലാ മണ്ഡലങ്ങളിലും സജീവമാക്കും.

കോണ്‍ഗ്രസ് നേതാക്കളെല്ലാം ഈ ക്യാമ്പയിന്‍ ഏറ്റെടുത്തിട്ടുണ്ട്. തൊഴില്‍ ലഭിക്കേണ്ടത് ഈ രാജ്യത്തെ യുവാക്കളുടെ അവകാശമാണെന്ന് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. അതിലൂടെ മാത്രമേ രാജ്യവും യുവാക്കളുടെ ഒരു പോലെ മുന്നേറുവെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിലെ കണക്കനുസരിച്ചാണ് ഇന്ത്യയില്‍ 12 കോടി പേര്‍ക്ക് ലോക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടമായെന്ന് കണ്ടെത്തിയത്. ജൂണില്‍ 11 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ.അതിന് മുമ്പുള്ള മാസത്തില്‍ 46 കോടി പേരാണ് തൊഴില്‍ തേടി കൊണ്ടിരുന്നത്. സര്‍ക്കാര്‍ വേണ്ട വിധത്തില്‍ കോവിഡ് പ്രതിരോധം നടത്തിയില്ലെന്നും, അതാണ് സമ്പദ് ഘടനയെ തകര്‍ത്തതെന്നുമാണ് വിമര്‍ശനം.

English summary
rahul gandhi says modi goverment's wrong policies destroyed economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X