കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം രാഹുൽ ഗാന്ധി മനസ്സിലാക്കണം, അധ്യക്ഷനാകണമെന്ന് ഗെഹ്ലോട്ട്
ജയ്പൂര്‍: ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് വീണ്ടും ചൂട് പിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും പേരുകള്‍ തന്നെയാണ് കോണ്‍ഗ്രസിന് മുന്നിലുളളത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ നിന്ന് മാറാന്‍ രാഹുല്‍ ഗാന്ധി ഇതുവരെ തയ്യാറായിട്ടില്ല.
രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തണം എന്നതില്‍ കോണ്‍ഗ്രസിന് ഏകകണ്ഠമായ അഭിപ്രായമാണ് ഉളളതെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. സെപ്റ്റംബര്‍ 20നുളളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനാണ് കോണ്‍ഗ്രസ് തീരുമാനം. നിശ്ചയിച്ച തിയ്യതിക്കുളളില്‍ തന്നെ അധ്യക്ഷ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും എന്നാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം.

രാജ്യത്താകെയുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. ''രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനാകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അത് വലിയ നിരാശയാകും സമ്മാനിക്കുക. നിരവധി പ്രവര്‍ത്തകര്‍ വീട്ടിലിരിക്കും. അത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കും. രാജ്യത്തെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കി രാഹുല്‍ ഗാന്ധി സ്വയമേ തന്നെ അധ്യക്ഷ പദവി സ്വീകരിക്കാനുളള തീരുമാനത്തിലെത്തണം'', ഗെഹ്ലോട്ട് വ്യക്തമാക്കി.
നരേന്ദ്രമോദി സര്‍ക്കാരിലെ ഏറ്റവും വലിയ കോടീശ്വരന് ആരാണെന്നറിയാമോ? ടോപ് 10 ലിസ്റ്റ് ഇതാ
രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം എന്ന് തന്നെയാണ് പാര്‍ട്ടിക്കുളളിലുമുളള വികാരമെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. ''അത് അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറാകണം. ഇത് ഗാന്ധിയെ കുറിച്ചോ ഗാന്ധി കുടുംബത്തെ കുറിച്ചോ അല്ല. അത് സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടിയാണ്. പ്രധാനമന്ത്രിയാകാനല്ല. കഴിഞ്ഞ 32 വര്‍ഷത്തിനിടെ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും പ്രധാനമന്ത്രിയോ കേന്ദ്ര മന്ത്രിയോ മുഖ്യമന്ത്രിയോ പോലും ആയിട്ടില്ല. പിന്നെ എന്തിനാണ് മോദിജിക്ക് ഗാന്ധി കുടുംബത്തെ ഇത്ര ഭയം, എന്തിനാണ് കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഇവിടെ ഒന്നും നടന്നിട്ടില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറയുന്നത്, എന്തിനാണ് എല്ലാവരും കോണ്‍ഗ്രസിനെ ആക്രമിക്കുന്നത്'', ഗെഹ്ലോട്ട് ചോദിച്ചു.
'കഴിഞ്ഞ 75 വര്‍ഷത്തിനിടെ രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. രാജ്യത്തിനുളള കോണ്‍ഗ്രസിന്റെ സമ്മാനമാണത്. അതുകൊണ്ടാണ് നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാകാനും കെജ്രിവാളിന് മുഖ്യമന്ത്രിയാകാനും സാധിച്ചത്. കോണ്‍ഗ്രസ് രാജസ്ഥാനില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും അതിന് ശേഷം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും വിജയിക്കുമെന്നും' അശോക് ഗെഹ്ലോട്ട് പറഞ്ഞു.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്












Click it and Unblock the Notifications