കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പൈലറ്റിന് 2 ആവശ്യങ്ങള്‍, രാഹുലിന് സമ്മതം, നാടകമൊരുക്കിയത് 3 നേതാക്കള്‍, ഗെലോട്ടറിയാതെ!!

Google Oneindia Malayalam News

ദില്ലി: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാനുള്ള വഴി ഏകദേശം ഒരുങ്ങിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ മൂന്ന് മണിക്കൂറോളം സച്ചിനുമായി ചര്‍ച്ച നടന്നു. സച്ചിന്‍ ഗ്രൂപ്പിന്റെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പ് രാഹുല്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ 48 മണിക്കൂറില്‍ നടന്ന കാര്യങ്ങളാണ് ഈ ട്വിസ്റ്റിലേക്ക് നയിച്ചത്. ഒരിക്കല്‍ പോലും അശോക് ഗെലോട്ട് ഇക്കാര്യം അറിഞ്ഞില്ലെന്നാണ് നേതാക്കള്‍ നല്‍കുന്നത്. അതുകൊണ്ട് ടീം ഗെലോട്ട് സച്ചിനെ തിരിച്ചുകൊണ്ടുവരരുതെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

ഇന്നലെ നടന്ന ഫോണ്‍ വിളി

ഇന്നലെ നടന്ന ഫോണ്‍ വിളി

സച്ചിന്‍ പൈലറ്റ് ഇന്ന് വൈകീട്ട് കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തിയിരുന്നു. ഫോണിലൂടെ നടന്ന ഈ ചര്‍ച്ചയിലാണ് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. വേണുഗോപാല്‍ ഇക്കാര്യം രാഹുലുമായി സംസാരിച്ചു. അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതോടെ അഹമ്മദ് പട്ടേല്‍ കൂടി രംഗത്ത് വന്നു. സച്ചിന്റെ ഏറ്റവും അടുത്തയാളായത് കൊണ്ടാണ് പട്ടേലിനെ രാഹുല്‍ കാര്യങ്ങള്‍ ഏല്‍പ്പിച്ചത്. വേണുഗോപാലും പട്ടേലും സച്ചിനെ അനുനയിപ്പിച്ച് രാഹുലുമായുള്ള ചര്‍ച്ചയ്ക്ക് സജ്ജമാക്കുകയായിരുന്നു. ഇതോടെ അദ്ദേഹം ദില്ലിയിലെത്തി.

എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും

എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും

പൈലറ്റ് ക്യാമ്പിന്റെ എല്ലാ പരാതികളും ചര്‍ച്ച ചെയ്യാമെന്നും, പരിഹരിക്കാമെന്നും രാഹുല്‍ കൂടിക്കാഴ്ച്ചയില്‍ ഉറപ്പ് നല്‍കി. പക്ഷേ എന്തുകൊണ്ട് മുമ്പ് താന്‍ വിളിച്ചപ്പോള്‍ സച്ചിന്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്ന് വിശദീകരിക്കണം. ഇത്രയും ദിവസം പ്രശ്‌നങ്ങള്‍ നീട്ടിക്കൊണ്ടുപോയത് എന്തിനാണെന്ന് കാരണം സഹിതം അറിയിക്കാനാണ് രാഹുലും സോണിയാ ഗാന്ധിയും ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടത്. ഗെലോട്ട് ചര്‍ച്ച നടത്താനുള്ള സാഹചര്യം വഷളാക്കി എന്നാണ് സച്ചിന്‍ ഉന്നയിക്കുന്നത്.

രണ്ട് ആവശ്യങ്ങള്‍

രണ്ട് ആവശ്യങ്ങള്‍

സച്ചിന്റെ രണ്ട് ആവശ്യങ്ങള്‍ രണ്ട് പരാതികളുടെ രൂപത്തിലാണ്. അശോക് ഗെലോട്ടിന്റെ പ്രവര്‍ത്തന ശൈലിയാണ് സച്ചിന്‍ ആദ്യമായി ഉന്നയിച്ചത്. തന്നെ വിശ്വാസത്തിലെടുക്കാതെയാണ് ഗെലോട്ട് പലകാര്യങ്ങളും ചെയ്തതെന്ന് സച്ചിന്‍ ഉന്നയിച്ചു. ഇത് രാഹുല്‍ ഗൗരവത്തോടെയാണ് കണ്ടത്. ഗെലോട്ടിനെതിരെ വേറെയും പരാതികള്‍ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളിലുണ്ട്. ഒന്നരവര്‍ഷമായി സച്ചിനോട് സംസാരിച്ചിട്ടില്ലെന്നുള്ള ഗെലോട്ടിന്റെ വാദം വലിയ തിരിച്ചടിയാണ്. മറ്റൊന്ന് സച്ചിനെതിരെയുള്ള അനാവശ്യ കേസാണ്. തന്നെ പോലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കാനുള്ള ശ്രമം ഗെലോട്ട് നടത്തിയെന്നത് സച്ചിന്റെ തിരിച്ചുവരവ് എളുപ്പമാക്കുന്ന കാര്യമാണ്.

ഗെലോട്ടല്ല കാരണം

ഗെലോട്ടല്ല കാരണം

സച്ചിന്‍ തിരിച്ചുവരവാനുള്ള കാരണം അശോക് ഗെലോട്ടിന്റെ മുന്നറിയിപ്പാണെന്ന വാദങ്ങളെ തള്ളി കോണ്‍ഗ്രസ് തന്നെ രംഗത്തെത്തി. ഗെലോട്ടാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു. അതേസമയം ഈ സമവായ ചര്‍ച്ചകള്‍ ഒരിക്കല്‍ പോലും ഗെലോട്ടിനെ അറിയിച്ചിരുന്നില്ല. സച്ചിന്‍ രാഹുലിന്റെ വസതിയില്‍ എത്തിയപ്പോള്‍ മാത്രമാണ് ഇക്കാര്യം ഗെലോട്ട് അറിഞ്ഞത്. മനപ്പൂര്‍വമുള്ള നീക്കമായിരുന്നു ഇത്. പാര്‍ട്ടിയിലേക്ക് സച്ചിന്‍ തിരിച്ചുവരേണ്ടെന്ന വാദത്തില്‍ തന്നെയാണ് ഗെലോട്ട്.

പ്രിയങ്കയുടെ തന്ത്രം

പ്രിയങ്കയുടെ തന്ത്രം

പ്രിയങ്ക ഗാന്ധിയുടെ തന്ത്രമാണ് എല്ലാം മാറ്റിമറിച്ചത്. രണ്ടാഴ്ച്ച മുമ്പ് ദില്ലി എന്‍സിആറില്‍ വെച്ച് സച്ചിനും പ്രിയങ്കയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതോടെയാണ് വാതില്‍ തുറന്നിടാന്‍ രാഹുല്‍ തയ്യാറായത്. അതേസമയം സച്ചിന് രണ്ട് പോസ്റ്റുകളും രാജസ്ഥാനില്‍ തിരിച്ച് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. എന്നാല്‍ കടുത്ത നടപടികളുടെ ഭാഗമായി സച്ചിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഉപമുഖ്യമന്ത്രി പദം വേണ്ട സംസ്ഥാന അധ്യക്ഷ പദവി മതിയെന്ന നിലപാട് സച്ചിന്‍ സ്വീകരിച്ചേക്കും. ഗെലോട്ടുമായി ഇടപെടാനുള്ള താല്‍പര്യമില്ലാത്തത് കൊണ്ടാണിത്.

തിരഞ്ഞെടുപ്പ് നേരിടാനില്ല

തിരഞ്ഞെടുപ്പ് നേരിടാനില്ല

പൈലറ്റ് ക്യാമ്പിലെ ഭൂരിഭാഗം എംഎല്‍എമാരും തിരിച്ചെത്താനുള്ള മൂഡിലായിരുന്നു. കാരണം പാര്‍ട്ടി വിട്ടാല്‍ ഇവര്‍ തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. ഇനിയൊരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇവര്‍ക്ക് താല്‍പര്യമില്ല. 2023ല്‍ മാത്രമേ ഇനിയൊരു തിരഞ്ഞെടുപ്പിനിറങ്ങാന്‍ വിമതര്‍ക്ക് താല്‍പര്യമുള്ളൂ. അതാണ് ബിജെപിയുടമായി ഇവര്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ കാരണം. ഗെലോട്ടിനെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോക്കം പോയിട്ടുണ്ട്. രാജ്യദ്രോഹക്കേസ് പിന്‍വലിച്ചതും ഇവര്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്ന ഹൈക്കമാന്‍ഡിന്റെ ഉറപ്പും സച്ചിനെ ചര്‍ച്ചയിലേക്ക് എത്തിക്കാന്‍ പ്രധാന കാരണമായി.

രണ്ട് പേരുടെ അനുമതി

രണ്ട് പേരുടെ അനുമതി

സച്ചിന് തിരിച്ചെത്താന്‍ രണ്ട് പേരുടെ അനുമതി ഇപ്പോഴും അത്യാവശ്യമാണ്. സോണിയാ ഗാന്ധിയുടെ വാക്കാണ് ഇതില്‍ പ്രധാനം. പക്ഷേ ജ്യോതിരാദിത്യ സിന്ധ്യയെ പോലെയല്ല, മറിച്ച് സച്ചിന്റെ കാര്യത്തില്‍ സോണിയ താല്‍പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ ഗെലോട്ട് ക്യാമ്പ് വിമതര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇനി നാല് ദിവസം മാത്രമാണ് സഭാ നടപടികള്‍ക്കുള്ളത്. ഗെലോട്ടിനെ പിന്തുണച്ച് നിയമസഭയില്‍ വോട്ടുചെയ്യുമെന്നാണ് സൂചന. ഗെലോട്ടുമായി രാഹുലോ പ്രിയങ്കയോ തുടര്‍ച്ചയായി ബന്ധപ്പെടാറില്ല. അദ്ദേഹത്തിന് രാജസ്ഥാന്റെ പൂര്‍ണ ചുമതല നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഹൈക്കമാന്‍ഡ് പറയുന്നത് അദ്ദേഹം അനുസരിക്കും.

അവസാന വട്ടത്തില്‍....

അവസാന വട്ടത്തില്‍....

ചര്‍ച്ചകള്‍ അവസാന വട്ടത്തിലാണ്. ഇന്ന് വീണ്ടും ഇരുവരും കാണും. മൂന്ന് ആവശ്യങ്ങള്‍ കൂടി സച്ചിന്‍ ഉന്നയിച്ചിട്ടുണ്ട്. ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തന്നെ പ്രഖ്യാപിക്കുകയാണ് ആദ്യം. ഈ സര്‍ക്കാരിന്റെ കാലത്തല്ല, മറിച്ച് അടുത്ത തിരഞ്ഞെടുപ്പില്‍ താനായിരിക്കണം കോണ്‍ഗ്രസിന്റെ മുഖമെന്ന് സച്ചിന്‍ പറയുന്നു. അതല്ലെങ്കില്‍ തന്റെ ക്യാമ്പിലെ രണ്ട് പേരെ ഉപമുഖ്യമന്ത്രിയാക്കുക. ബാക്കിയുള്ള മന്ത്രസസഭയിലോ, ബോര്‍ഡ് ട്രസ്റ്റുകളിലോ കോര്‍പ്പറേഷനുകളിലോ ഉള്‍പ്പെടുത്തുക. താന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദവി ദില്ലിയില്‍ ഏറ്റെടുക്കും. രാഹുല്‍ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായും നടപ്പാക്കണമെന്നാണ് അവസാനത്തെ ആവശ്യം. ഇതിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. സച്ചിന്‍ രാജസ്ഥാനില്‍ മുമ്പുണ്ടായിരുന്ന പദവികളിലേക്ക് തിരിച്ചെത്തിയാല്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഒരു കമ്മിറ്റിയെ രൂപീകരിക്കും. എല്ലാ എംഎല്‍എമാരുമായും രാഹുല്‍ സംസാരിക്കാന്‍ ധാരണയായിട്ടുണ്ട്.

English summary
sachin pilot raises 2 issues, rahul gandhi says he will look into his grievances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X