കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അല്ലാത്തവര്‍ ജാരസന്തതികള്‍; കേന്ദ്രമന്ത്രി മാപ്പുപറഞ്ഞു

  • By Gokul
Google Oneindia Malayalam News

ദില്ലി: ശ്രീരാമന്റെ പേരില്‍ വോട്ടുപിടിക്കാനിറങ്ങി വിവാദത്തിലായ കേന്ദ്രമന്ത്രി മാപ്പു പറഞ്ഞു തടിതപ്പി. ബിജെപി അല്ലാത്തവര്‍ ജാരസന്തതികളാണെന്ന ദ്വയാര്‍ത്ഥത്തില്‍ പ്രസംഗിച്ച കേന്ദ്ര ഭക്ഷ്യസംസ്‌കരണ മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതിയാണ് തന്റെ പ്രസംഗം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ നിരുപാധികം മാപ്പു പറയുകയാണെന്ന് പറഞ്ഞത്. ദില്ലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

വെസ്റ്റ് ഡല്‍ഹിയിലെ ശ്യാം നഗറില്‍ മന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയതോടെ ആവശം ഇരട്ടിച്ച മന്ത്രി പറഞ്ഞതെല്ലാം വിവാദമായി. ദില്ലിയില്‍ രാമന്റെ പിന്‍ഗാമികള്‍ ഭരിക്കണോ അതോ ജാര സന്തതികളുടെ പിന്‍ഗാമികള്‍ ഭരിക്കണോയെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് അവര്‍ ജനക്കൂട്ടത്തിനോട് പറഞ്ഞു.

sadhvi-niranjan-jyoti-parliament

ക്രിസ്ത്യനും മുസ്ലീമും എല്ലാം രാമന്റെ മക്കളാണെന്നും ഈ ചിന്തയില്ലാത്തവര്‍ ഇന്ത്യക്കാരല്ലെന്നും മന്ത്രി പ്രസംഗിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയേയും അവരുടെ മരുമകന്‍ റോബര്‍ട്ട് വദ്രയേയും രൂക്ഷമായി വിമര്‍ശിക്കാനും നിരഞ്ജന്‍ ജ്യോതി മറന്നില്ല. വെറും പാത്രം വില്‍പ്പനക്കാരന്റെ മകനായ വദ്ര എങ്ങിനെ കോടീശ്വരനായെന്ന് വിശദീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സംഭവം വിവാദമായതോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആദ്യം വിശദീകരണവുമായി മന്ത്രി പിടിച്ചുനിന്നെങ്കിലും പിന്നീട് മാപ്പു പറയുകയായിരുന്നു. ആരുടെയും വികാരത്തെ മനപൂര്‍വം വ്രണപ്പെടുത്തണമെന്ന് താന്‍ കരുതിയില്ലെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും അടക്കമുള്ളവര്‍ ബിജെപി മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

English summary
Sadhvi Niranjan Jyoti says apology for 'haramzadon' remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X