ഓടുന്ന തീവണ്ടിക്ക് മുന്നില്‍ സെല്‍ഫി, 3 കൂട്ടുകാര്‍ മരിച്ചു!
ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ സാഹസിക സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ മൂന്ന് കൂട്ടുകാര്‍ തീവണ്ടിയിടിച്ച് മരിച്ചു. താജ്മഹല്‍ കാണാന്‍ വേണ്ടി ആഗ്രയിലേക്ക് പോകുകയായിരുന്നു മൂവരും. ഓടുന്ന തീവണ്ടിക്ക് മുന്നില്‍ വണ്ടി നിര്‍ത്തി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്ന് പേരും തീവണ്ടിയിടിച്ച് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെ കോസികലയിലെ മധുര റെയില്‍വേ ട്രാക്കിലാണ് സംഭവം.
യാക്കൂബ്, ഇഖ്ബാല്‍, അഫ്സല് എന്നിവരാണ് മരിച്ചത്. 20നും 22നും ഇടയിലാണ് മരിച്ച മൂന്ന് കൂട്ടുകാരുടെയും പ്രായം. റെയില്‍വേ ട്രാക്കില്‍ തങ്ങളുടെ വണ്ടി നിര്‍ത്തി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് എന്ന് ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന അനീഷ് എന്ന ചെറുപ്പക്കാരന് പോലീസിനോട് പറഞ്ഞു. അനീഷ് മാത്രമാണ് അപകടത്തില്‍ ജീവനോടെ രക്ഷപ്പെട്ടത്.

ഡെയര്‍ഡെവിള്‍ സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനായിരുന്നത്രെ ഇവരുടെ ശ്രമം. വണ്ടിനിര്‍ത്തിയ ശേഷം ട്രാക്കില്‍ കയറിനിന്ന് ഓരോരുത്തരും ചിത്രമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിന്‍ പരമാവധി അടുത്തെത്തിയ ശേഷം ഫോട്ടോ എടുക്കാനായിരുന്നു ശ്രമം. സെല്‍ഫി എടുത്തെങ്കിലും തീവണ്ടി എത്തുന്നതിന് മുമ്പേ ട്രാക്കില്‍ നിന്നും മാറാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.
സംഭവത്തില്‍ എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ചൊവ്വാഴ്ചയോടെ കൂടുതല്‍ വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. മൊറാദാബാദ് സ്വദേശിയാണ് യാക്കൂബ്. അഫ്സലിന്റെ വീട് ദില്ലിയിലും ഇഖ്ബാലിന്റെ വീട് മൊറാദാബാദിലുമാണ്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications