കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

22 വര്‍ഷം മുമ്പ് നടന്നത്.... കോണ്‍ഗ്രസില്‍ മാറ്റമില്ല, സീനിയേഴ്‌സിന് 3 ചോദ്യങ്ങള്‍, ഇത് ആദ്യമല്ല!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ 22 മുമ്പ് നടന്നതിന്റെ തനി ആവര്‍ത്തനമാണ്. എന്നാല്‍ അന്ന് സോണിയാ ഗാന്ധി കാണിച്ച മിടുക്ക് ഇന്ന് അവര്‍ക്ക് കാണിക്കാന്‍ സാധിച്ചിട്ടില്ല. അതിലുപരി രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസില്‍ ആധിപത്യം സ്ഥാപിക്കാനായിട്ടില്ല എന്ന് വ്യക്തമാണ്. കോണ്‍ഗ്രസിലെ കത്ത് വരുന്നത് തന്നെ രാഹുല്‍ വരുന്നതിന് പൂര്‍ണ പിന്തുണ ഇല്ല എന്ന് തെളിയിക്കുന്നതാണ്. സോണിയക്ക് സമാധാനത്തോടെ പടിയിറക്കം സാധിക്കാത്തതും ഇത് കാരണമാണ്. അതേസമയം സീനിയേഴ്‌സിന് പ്രശ്‌നം വഷളാക്കിയതില്‍ വലിയ പങ്കുണ്ട്. മുമ്പ് കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്ന മിടുക്ക് ഈ നേതൃത്വത്തിനില്ല.

22 കൊല്ലം മുമ്പുള്ളത്....

22 കൊല്ലം മുമ്പുള്ളത്....

കോണ്‍ഗ്രസ് ആദ്യമായി ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് 1998ലാണ്. അന്ന് നേതൃത്വത്തിലേക്ക് സോണിയ വരുന്ന സമയമാണ്. രാജീവ് ഗാന്ധി മരിച്ചത് മുതല്‍ സോണിയയോട് പാര്‍ട്ടിയില്‍ ചേരാനുള്ള ആവശ്യം ശക്തമായി തുടങ്ങിയിരുന്നു. ഇന്ന് രാഹുലിന്റെ വരവിനായി ജൂനിയര്‍ നേതാക്കള്‍ പറയുന്നത് പോലെയായിരുന്നു ഇത്. 1997ല്‍ അവര്‍ രാഷ്ട്രീയ പ്രവേശനം നടത്തി. കൊല്‍ക്കത്ത പ്ലീനറിയില്‍ അവര്‍ക്ക് കോണ്‍ഗ്രസ് അംഗത്വവും കിട്ടി. പിവി നരസിംഹ റാവുവും സീതാറം കേസരിയും വേഗത്തില്‍ പുറത്തായത് സംഘടനയെ നിയന്ത്രിക്കാന്‍ സാധിക്കാത്തത് കൊണ്ടായിരുന്നു. അങ്ങനെയാണ് സോണിയയെ എതിര്‍ത്തിട്ടും അവര്‍ക്ക് അധ്യക്ഷയാവാനായത്.

സോണിയ ചെയ്തത്

സോണിയ ചെയ്തത്

സോണിയ കൃത്യമായ തന്ത്രത്തോടെയാണ് അന്ന് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. നരസിംഹ റാവുവും കേസരിയും ജനങ്ങളില്‍ ഒരുപക്ഷത്ത് മാത്രം നിന്നപ്പോള്‍ സോണിയ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നു. ഇതിനിടെ വിദേശ വനിത ആരോപണം ഉന്നയിച്ച് ശരത് പവാറും താരിഖ് അന്‍വറും പിഎ സംഗ്മയും രാജിവെച്ച് പുറത്ത് പോയി. ഇതോടെ സോണിയ രാജിവെച്ചു. ഇന്ത്യ എന്റെ മാതൃരാജ്യമാണ്. എന്റെ ജീവനേക്കാള്‍ വില അതിന് കല്‍പ്പിക്കുന്നുണ്ടെന്ന സോണിയയുടെ വാക്കുകള്‍ തരംഗമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം വിഭാഗീയ മറന്ന് ഇറങ്ങി. നിരാഹാര സമരം വരെ ദേശവ്യാപകമായി അരങ്ങേറി. ഇതോടെയാണ് അവര്‍ കരുത്തോടെ തിരിച്ചുവന്നത്.

2020 ആവര്‍ത്തിച്ചു

2020 ആവര്‍ത്തിച്ചു

ഇതേ പ്രശ്‌നം തന്നെയാണ് ഇന്നലെയും ഇന്നുമായി കോണ്‍ഗ്രസില്‍ ആവര്‍ത്തിച്ചത്. അന്ന് സോണിയയെ തിരിച്ചുകൊണ്ടുവരാന്‍ ദിഗ് വിജയ്, സിംഗ്, ഷീലാ ദീക്ഷിത്, അശോക് ഗെലോട്ട്, ഗിരിധര്‍ ഗമംഗ് എന്നിവരായിരുന്നു മുന്‍നിരയില്‍. ഇന്നും ഗെലോട്ടും ദിഗ് വിജയ് സിംഗും പോരാട്ടത്തിലുണ്ട്. അതേസമയം സോണിയക്ക് പാര്‍ട്ടിയില്‍ എത്രത്തോളം സ്വാധീനമുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. സോണിയ തന്നെയാണ് ഗാന്ധി കുടുംബത്തില്‍ ഇപ്പോഴും പോപ്പുലര്‍ നേതാവെന്ന് തെളിയിക്കുന്നതാണ് ഈ കാര്യങ്ങള്‍.

ഓപ്ഷനില്ലാതെ കോണ്‍ഗ്രസ്

ഓപ്ഷനില്ലാതെ കോണ്‍ഗ്രസ്

സോണിയ അല്ലെങ്കില്‍ രാഹുല്‍ ഇതാണ് കോണ്‍ഗ്രസിനുള്ള ഓപ്ഷന്‍. പുറത്ത് നിന്ന് പരിഗണിച്ച മല്ലികാര്‍ജുന്‍ ഗാര്‍ഗെ, മുകുള്‍ വാസ്‌നിക്, കുമാരി സെല്‍ജി എന്നിവരുടെ ട്രാക്ക് റെക്കോര്‍ഡ് നോക്കാം. കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് പോയതോടെ തകര്‍ന്ന് പോയ നേതാവാണ് ഗാര്‍ഗെ. കോണ്‍ഗ്രസ് ഗാര്‍ഗെ വരുന്നതോടെ തരിപ്പണമാകുമെന്ന് ഉറപ്പാണ്. മുകുള്‍ വാസ്‌നിക്കൊക്കെ തിരഞ്ഞെടുപ്പ് ജയിച്ചിട്ട് കാലങ്ങളായി. ഇനി കുമാരി സെല്‍ജയുടെ കാര്യമെടുക്കാം. ഇവര്‍ക്കുള്ള തിരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ല. ഭൂപീന്ദര്‍ ഹൂഡയുടെ നിഴലിലാണ് ഇവര്‍. തിരഞ്ഞെടുപ്പില്‍ കരുത്ത് കാണിക്കുന്നവരാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് എപ്പോഴും ഉണ്ടാവാറുള്ളത്.

രാഹുലിന് സ്വീകാര്യതയില്ല

രാഹുലിന് സ്വീകാര്യതയില്ല

രാഹുല്‍ ഗാന്ധിയുടെ സ്വീകാര്യതയാണ് മറ്റൊരു കാര്യം. സ്വന്തം പിഴവുകള്‍ പാര്‍ട്ടിയിലെ എതിരാളികളുടെ തലയില്‍ കൊണ്ട് വെക്കുന്ന രാഹുലിന്റെ രീതിയും പിന്നില്‍ നിന്ന് കളിക്കുന്ന സമീപനവും പരമാവധി നേതാക്കളെ അദ്ദേഹത്തില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. രാഹുല്‍ രാജിവെച്ചപ്പോള്‍ സോണിയ മുമ്പ് രാജി പ്രഖ്യാപിച്ചത് പോലുള്ള കടുത്ത പ്രക്ഷോഭമൊന്നും ഉണ്ടായിരുന്നില്ല. യഥാര്‍ഥത്തില്‍ ഇത് പരിശോധിക്കാന്‍ തന്നെയാണ് രാഹുല്‍ രാജി പ്രഖ്യാപിച്ചത്. സ്വന്തം ശക്തി രാഹുല്‍ തിരിച്ചറിഞ്ഞത് അപ്പോഴാണ്. തിരിച്ചുവരവിന് അദ്ദേഹം താല്‍പര്യപ്പെടാത്ത കാരണവും അതു തന്നെയാണ്.

അധിക കാലം തുടരില്ല

അധിക കാലം തുടരില്ല

സോണിയാ ഗാന്ധിക്ക് അധിക കാലം തുടരാനാവില്ല എന്ന സത്യം പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ രാഹുല്‍ വേണോ പ്രിയങ്ക വേണോ എന്ന ആശയക്കുഴപ്പം എല്ലാ നേതാക്കളിലുമുണ്ട്. രാഹുല്‍ ഗാന്ധിയുടെ മോദി വിമര്‍ശന രീതിയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. അത് പാര്‍ട്ടിയെ തകര്‍ക്കുന്നു എന്നാണ് യുവനേതാക്കളുടെയും അഭിപ്രായം. അതേസമയം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായി പുതിയ അധ്യക്ഷന്‍ കോണ്‍ഗ്രസില്‍ പിടിമുറുക്കും. ബീഹാര്‍ തിരഞ്ഞെടുപ്പോടെ പാര്‍ട്ടിയില്‍ രാഹുല്‍ സ്വാധീനമുറപ്പിക്കും.

സഖ്യത്തിലും വിശ്വാസമില്ലായ്മ

സഖ്യത്തിലും വിശ്വാസമില്ലായ്മ

രാഹുല്‍ ഗാന്ധിയില്‍ യുപിഎ സഖ്യത്തിലുള്ള പല കക്ഷികള്‍ക്കും വിശ്വാസക്കുറവുണ്ട്. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിനുള്ളില്‍ എല്ലാ വിഭാഗക്കാര്‍ക്കും പ്രിയങ്കരിയാണ്. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ അവര്‍ കേള്‍ക്കുന്നു എന്നാണ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നത്. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ അവര്‍ പരിഹരിച്ചതും വര്‍ക്കിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചയായിരുന്നു. അടുത്ത മൂന്ന് മാസം പാര്‍ട്ടിയില്‍ സീനിയേഴ്‌സിന്റെ വിശ്വാസമില്ലായ്മയെ മാറ്റാന്‍ രാഹുല്‍ ശ്രമിക്കുമെന്നാണ് സൂചന. അതിന് സോണിയയുടെ സഹായവും ഉണ്ടാവും.

English summary
sonia gandhi did impossible things 22 years ago, same happening now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X