എഎപി അടിച്ച് കയറും: ഞെട്ടിച്ചുകൊണ്ട് എക്സിറ്റ് പോള്‍ ഫലം, ബിജെപി സീറ്റ് നില 70 നും താഴേ പോയേക്കാം
ഗുജറാത്ത്,ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലത്തോടൊപ്പം തന്നെ ഏറെ ആകാംക്ഷയോടെ നാം കാത്തിരിക്കുന്ന ജനവിധിയാണ് ദില്ലി മുന്‍സിപ്പില്‍ കോർപ്പറേഷനിലേത്. ബി ജെ പിയും എ എ പിയും തമ്മിലുള്ള നേർക്ക് നേർ പോരാട്ടത്തില്‍ ഇരുപാർട്ടികളും ഇതിനോടകം വിജയം അവകാശപ്പെട്ടു കഴിഞ്ഞു.
കോണ്‍ഗ്രസാവട്ടെ പ്രതാപ കാലത്തിലേക്കുള്ള തിരിച്ച് വരവിനായി കഠിന പ്രയത്നത്തിലുമാണ്. എന്നാല്‍ ബി ജെ പിയുടേയും കോണ്‍ഗ്രസിന്റേയും പ്രതീക്ഷകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മുന്‍സിപ്പല്‍ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എ എ പി വന്‍ വിജയം നേടുമെന്നാണ് പുറത്ത് വന്ന സർവേകള്‍ വ്യക്തമാക്കുന്നത്.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ ആകേയുള്ള 250 വാർഡുകളിൽ ആം ആദ്മി പാർട്ടി (എഎപി) 149 മുതല്‍ 171 വരെ നേടി അധികാരം പിടിക്കുമെന്നാണ് ആജ് തക്കിന്റെ എക്‌സിറ്റ് പോൾ പറയുന്നത്. ടൈംസ് നൗവിന്റെ മറ്റൊരു എക്‌സിറ്റ് പോൾ പ്രകാരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പാർട്ടിക്ക് 146 നും 156 നും ഇടയിൽ വാർഡുകളാണ് പ്രവചിക്കുന്നത്.

ഇരു സർവ്വേകളും 50 ശതമാനത്തിന് മുകളിലുള്ള വോട്ട് വിഹിതവും എ എ പിക്ക് പ്രവചിക്കുന്നു. ബി ജെ പിക്ക് 69-91 സീറ്റുകൾ വരെ സീറ്റുകളാണ് ലഭിക്കു. കോണ്‍ഗ്രസ് അതിലും മോശം പ്രകടനമാവും കാഴ്ചവെക്കുകയെന്നും സർവ്വേ പറയുന്നു. മൂന്ന് മുതല്‍ 7 വാർഡുകള്‍ വരെയാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 15 വർഷമായി എംസിഡി ഭരിക്കുന്നത് ബിജെപിയാണ്.

അതേസമയം, ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ 50 ശതമാനത്തോളം വോട്ടിംങ്ങായിരുന്നു രേഖപ്പെടുത്തിയതെങ്കിലും പ്രധാന എതിരാളികളായ ബി ജെ പിയും എ എ പിയും വലിയ തോതിലുള്ള വിജയമാണ് അവകാശപ്പെട്ടത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയും 15 വർഷമായി മുനിസിപ്പൽ ബോഡികൾ നിയന്ത്രിക്കുന്ന ബിജെപിയും തമ്മിലുള്ള പോരാട്ടത്തിലെ ഏറ്റവും വലിയ പ്രധാന വിഷയമായി ഉയർന്ന് വന്നത് നഗരത്തിലെ മാലന്യ പ്രശ്നങ്ങളായിരുന്നു.

രാജ്യത്ത് 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിപുലീകരിക്കാൻ ശ്രമിക്കുന്ന എ എ പിക്കും നേതാവ് അരവിന്ദ് കെജ്‌രിവാളിനും ഈ തെരഞ്ഞെടുപ്പുകൾ നിർണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എംസിഡി തെരഞ്ഞെടുപ്പിലെ വിജയം ഡൽഹിയിൽ എഎപിയുടെ സ്ഥാനം ഉറപ്പിക്കുക മാത്രമല്ല, ദേശീയ രംഗത്ത് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗുരുതരമായ എതിരാളിയായി ഉയർന്നുവരാനുള്ള അവരുടെ അഭിലാഷത്തിന് ആക്കം കൂട്ടുകയും ചെയ്യും.

ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളെ പ്രചാരണത്തിനായി ബി ജെ പി ദില്ലിയില്‍ എത്തിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. 2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയോട് പരാജയം ഏറ്റുവാങ്ങിയ ബി ജെ പിക്ക് 70ൽ എട്ട് സീറ്റുകൾ മാത്രമായിരുന്നു നേടാന്‍ സാധിച്ചത്.

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പാർട്ടിയുടെ ഒരു മേയറുടെ നേതൃത്വത്തിലുള്ള ഏകീകൃത എംസിഡി ഉള്ളതിനാൽ, ദേശീയ തലസ്ഥാനത്തെ രാഷ്ട്രീയത്തിൽ എ എ പിയെയും കെജ്‌രിവാളിനെയും വെല്ലുവിളിക്കുന്നത് ബി ജെ പിക്ക് തുടരാനാകും. എന്നാല്‍ വിജയത്തിലൂടെ ഇതിനെ മറികടക്കാനാണ് എ എ പിയുടെ ശ്രമിക്കും.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു












Click it and Unblock the Notifications