മലമ്പുഴയിലെ 45 മണിക്കൂർ നീണ്ട രക്ഷാദൗത്യം: നടന്നത് വിവരിച്ച് എം പ്രഭാകരന്‍ എംഎല്‍എ
തിരുവനന്തപുരം: സൈന്യത്തിന്റേയും എല്ലാ വകുപ്പുകളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഏകോപിച്ച പ്രവർത്തനങ്ങൾ മൂലം ആണ് മലമ്പുഴ ചെറായി മലയിലെ രക്ഷാദൌത്യം വിജയകരമായി പൂർത്തിയാക്കുവാൻ സാധിച്ചതെന്ന് സ്ഥലം എംഎല്‍എ എ പ്രഭാകരന്‍. രാത്രി തന്നെ സേനകൾ സ്ഥലത്ത് എത്തുകയും രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി. നേരം പുലർന്നതോടെ അതിസാഹസികമായ ഈ ദൌത്യത്തിലേക്ക് അവർ കടന്നു. വന്യമൃഗങ്ങൾ ഉൾപ്പടെ ഉള്ള ഈ മേഖലയിലെ ദൌത്യം അത്യന്തം ക്ലേശകരമാണ്. ഇതാണ് അതി വിദഗ്ദമായി സേന ഏറ്റെടുത്ത് പൂർത്തികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എ പ്രഭാകരന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും നിമിഷം ലോകത്തെമ്പാടുമുള്ള മലയാളികളുടെ പ്രതീക്ഷയും പ്രാർഥനയും സഫലമായി. തിങ്കളാഴ്ച ഉച്ചയോട് കൂടിയാണ് മലമ്പുഴ ചെറാട് സ്വദേശി ബാബു ചെറാട് കൂർമ്പാച്ചി മലയിൽ അകപ്പെടുന്നത്. ഈ വിവരം അറിഞ്ഞു നാട്ടുകാർ ആദ്യം രക്ഷാപ്രവർത്തനം നടത്തുവാൻ ശ്രമിച്ചെങ്കിലും ബാബു അകപ്പെട്ട സ്ഥലത്തിന്റെ ദുർഘട സ്ഥിതി മൂലം നടന്നില്ല. പിന്നീട് പോലീസ്, ഫയർഫോഴ്സ് ഫോറെസ്റ്റ്, എൻഡിആർഎഫ് എന്നിവർ ഈ ശ്രമം ഇന്നലെ രാവിലെ നടത്തിയെങ്കിലും അതും പരാജയപ്പെടുകയാണുണ്ടായത്. അങ്ങനെ ആണ് രക്ഷാ പ്രവർത്തനത്തിന് കൊച്ചിയിലെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗപ്പെടുത്തുവാൻ തീരുമാനിച്ചത്.

ഹെലികോപ്റ്റർ വഴി എയർലിഫ്റ്റ് ചെയ്യാൻ ആയിരുന്നു പദ്ധതി. എന്നാൽ ഈ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥയും കാറ്റും കാരണം ഈ ദൌത്യവും നടക്കാതെ വന്നു. ഇതോടെ വലിയ ആശങ്കയും അനിശ്ചിതത്വവും രൂപപ്പെട്ടു. ഇനിയെന്ത് എന്നത് നമ്മുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി മാറി. ഞാൻ ഈ സമയം നിയമസഭാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ആയി തിരുവനന്തപുരത്തായിരുന്നു. ഉടൻ തന്നെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി ഞാൻ ബന്ധപ്പെട്ടു , അദ്ദേഹം അപ്പോൾ തന്നെ ഈ വിഷയത്തിൽ ഇടപെടുകയും അദ്ദേഹത്തിന്റെ ഓഫീസിനെ ഇതിന്റെ പൂർണമായ ഏകോപനത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. റവന്യൂ മന്ത്രി ശ്രീ. കെ രാജൻ, വൈദ്യുതി മന്ത്രി ശ്രീ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ശ്രീ വി പി ജോയ് എന്നിവരെയും ഞാൻ നേരിൽ കാണുകയും ഞങ്ങൾ ഈ വിഷയം ചർച്ച ചെയ്യുകയും ഇനി നടത്തേണ്ട നടപടികളെ കുറിച്ച് ആലോചിക്കുകയും ചെയ്തു.
കരസേനയുടെ സഹായം അഭ്യർഥിക്കാനും തീരുമാനിച്ചു. ആദ്യം പരിഗണിച്ചത് നമ്മുടെ ഏറ്റവും അടുത്തുള്ള മിലിറ്ററി ക്യാമ്പ് ആയ മധുക്കരയിൽ നിന്ന് രക്ഷാപ്രവർത്തകരെ എത്തിക്കാൻ കഴിയുമോ എന്നാണ്. എന്നാൽ ഈ പ്രവർത്തനത്തിന് പർവതാരോഹണത്തിൽ കൂടുതൽ പ്രാവീണ്യമുള്ള സംഘം വേണം എന്ന വിലയിരുത്തൽ ഉണ്ടായി. അങ്ങനെയാണ് ഊട്ടി വെല്ലിങ്ടണിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമുള്ള സംഘത്തെ ഉപയോഗപ്പെടുത്താൻ തീരുമാനമായത്. ബാംഗ്ലൂരിൽ നിന്നും ഈ സംഘം റോഡ് മാർഗം എത്തുന്നതിന്റെ സമയനഷ്ടം ആശങ്കയായി. ആവശ്യപ്പെടുകയും വിമാനത്തിൽ അങ്ങനെ വ്യോമസേനയുടെ സഹായം അവർ രക്ഷാപ്രവർത്തകർക്ക് പ്രത്യേക വിമാനം വിട്ടുനൽകി ആ അവരെ കോയമ്പത്തൂരിന് അടുത്തുള്ള സൂലൂർ വിമാനത്താവളത്തിൽ എത്തിക്കാനും ധാരണയായി.
ഈ കാര്യങ്ങളെല്ലാം ചെയ്ത് സെക്രറ്റേറിയറ്റിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ രാത്രി വൈകിയിരുന്നു. അപ്പോഴും ഈ രാത്രി രക്ഷാപ്രവർത്തനം നടത്താൻ കഴിയുമോ , ബാബുവിന്റെ ആരോഗ്യസ്ഥിതി രാത്രിയിൽ മലമുകളിലെ തണുത്ത കാലാവസ്ഥ എന്നിവ ആശങ്കയായി തന്നെ തുടർന്നു. രാത്രി തന്നെ ഈ സേനകൾ അവിടെ എത്തുകയും രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തി. നേരം പുലർന്നതോടെ അതിസാഹസികമായ ഈ ദൌത്യത്തിലേക്ക് അവർ കടന്നു. വന്യമൃഗങ്ങൾ ഉൾപ്പടെ ഉള്ള ഈ മേഖലയിലെ ദൌത്യം അത്യന്തം ക്ലേശകരമാണ്. ഇതാണ് അതി വിദഗ്ദമായി സേന ഏറ്റെടുത്ത് പൂർത്തികരിച്ചത്.
എല്ലാ വകുപ്പുകളുടെയും സർക്കാർ സംവിധാനങ്ങളുടെയും ഏകോപിച്ച പ്രവർത്തനങ്ങൾ മൂലം ആണ് ഈ രക്ഷാദൌത്യം വിജയകരമായി പൂർത്തിയാക്കുവാൻ നമുക്ക് സാധിച്ചത്. ഈ വിഷയവും നമ്മുടെയെല്ലാം ആശങ്കയും അറിയിച്ചപ്പോൾ ഉടൻ തന്നെ ഇതിൽ ഇടപെടുകയും ആവശ്യമായ ഏകോപന നടപടികൾ സ്വീകരിക്കുവാൻ തന്റെ ഓഫീസിനെ ചുമതലപ്പെടുത്തുകയും പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകളോട് എന്റെയും മലമ്പുഴ നിവാസികളുടെയും നന്ദിയും കടപ്പാടും അറിയിക്കുന്നു. റവന്യൂ മന്ത്രി ശ്രീ.കെ.രാജൻ, വൈദ്യുതി മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി ചീഫ് സെക്രട്ടറി ശ്രീ വി.പി.ജോയ് എന്നിവരോടുള്ള നന്ദിയും അറിയിക്കുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ദിനേശ് ഭാസ്കരൻ മുഖ്യമന്ത്രിയുടെ നിർദ്ദേശനുസരണം കരസേനയുമായും മറ്റ് സേനാവിഭാഗങ്ങളുമായും ബന്ധപ്പെടുന്നതിനും എല്ലാ പ്രവർത്തനങ്ങൾക്കും സ്വീകരിച്ച നടപടികൾക്ക് അദ്ദേഹത്തോട് നന്ദി അറിയിക്കുന്നു.
ഇതോടൊപ്പം അഹോരാത്രം പ്രവർത്തിച്ച ജില്ലാ ഭരണകൂടം പോലീസ്, ഫയർഫോഴ്സ്, ഫോറെസ്റ്റ് എൻഡിആർഎഫ് വിഭാഗങ്ങൾ എന്നിവർക്കും സർവോപരി ഈ ദൌത്യം ഏറ്റെടുത്ത് വിജയിപ്പിച്ച് നാടിന്റെ അഭിമാനമായി മാറിയ സേനാംഗങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ കേരളക്കരയുടെ മുഴുവൻ മനസ്സാക്ഷിയും നമ്മോടൊപ്പം നിന്നു. ഈ സമയത്ത് മാനസികമായ പിന്തുണയും പ്രാർഥനയും നൽകിയ മുഴുവൻ ജനങ്ങളോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.
Recommended Video
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications