Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കളെ ഉപേക്ഷിച്ച് 26കാരനായ കാമുകനോടൊപ്പം ഒളിച്ചോടി; 44കാരിയായ സ്ത്രീക്ക് പൊലീസിന്റെ മുട്ടൻപണി

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 44കാരിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി സ്വദേശിനിയെയാണ് തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ ഗോപാലപുരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയും ഡ്രൈവറുമായ യുവിവിനൊപ്പം ഇവര്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ താമസിച്ച് വരികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ നാടുവിട്ടത്. വിശദാംശങ്ങളിലേക്ക്...

2020 ഫെബ്രുവരിയില്‍

2020 ഫെബ്രുവരിയില്‍

കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഇവര്‍ അയല്‍വാസിയും 26കാരനുമായ കാമുകനൊപ്പം ഒളിച്ചോടി പോയത്. ആദ്യം ഇവര്‍ തമിഴ്‌നാട്ടിലെ ഏര്‍വാടിയിലായിരുന്നു താമസിച്ചത്. എന്നാല്‍ ഇതിനിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ രണ്ട് പേരും പാലക്കാടിന്റെ അതിര്‍ത്തിയിലുള്ള ഗോപാല്‍ പുരത്തേക്ക് സ്ഥലം മാറി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ഇവിടെ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ജുവൈനല്‍ ജസ്റ്റിസ് ആക്ട്

ജുവൈനല്‍ ജസ്റ്റിസ് ആക്ട്

മൂന്ന് മക്കളാണ് സ്ത്രീകള്‍ക്കുള്ളത്. ഇവരില്‍ രണ്ട് പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. മക്കളെ സംരക്ഷിക്കാതെ ഉപേക്ഷിച്ചതില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സ്ത്രീയുടെ ഭര്‍ത്താവിന്റെ വീട്ടുകാരാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

Recommended Video

cmsvideo
    Russia to introduce the second new vaccine | Oneindia Malayalam
    അറസ്റ്റ്

    അറസ്റ്റ്

    പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഗോപാലുുരത്തുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം അവിടെയെത്തി അറസ്റ്റ് ചെയ്യുകായിരുന്നു. എസ്‌ഐ പ്രദീപ്, സീനിയര്‍ വുമണ്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രസീദ എന്നിവടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+