Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയത് ശരിവച്ച് ഹൈക്കോടതി

പാലക്കാട്: അട്ടപ്പാടി മധുക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി. പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി നടപടി ഹൈക്കോടതി ശരിവെച്ചു. വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് കൗസർ ഇടപഗത്ത് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. അതേസമയം പതിനൊന്നാം പ്രതി ഷംസുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

madhu-16635794

സാക്ഷികളെ സ്വാധീനിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നേരത്തേ പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്. എന്നാൽ വിചാരണ കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ജാമ്യം റദ്ദാക്കിയ വിചാരണ കോടതി വിധിക്കെതിരെ 12 പ്രതികളായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിച്ചുവെന്ന് വ്യക്തമായതോടെയാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്റെ സഹോദരി പ്രതികരിച്ചു.

അതിനിടെ കേസിൽ മൊഴിമാറ്റം തുടരുകയാണ്. 46ാം സാക്ഷി അബ്ദുൽലത്തീഫാണ് അവസാനമായി കൂറുമാറിയത്. കേസിലെ പ്രതികളായ നജീബ്, മുനീർ എന്നിവരുടെ അച്ഛനാണ് അബ്ദുലത്തീഫ്. മധുവിനെ മർദ്ദിക്കുന്നത് കണ്ടുവെന്നായിരുന്നു ഇയാൾ ആദ്യം മൊഴി നൽകിയത്. ഇതാണ് തിരുത്തിയത്. ഇന്ന് മധുവിൻ്റെ അമ്മ മല്ലി , സഹോദരി ചന്ദ്രിക , സഹോദരി ഭർത്താവ് മുരുകൻ എന്നിവരെ വിസ്തരിക്കാൻ നിശ്ചയിച്ചിരുന്നുവെങ്കിലും മാറ്റി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+