പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മധു കേസ്: 'ഫോട്ടോ സഹിതം മോശം വാര്‍ത്തകള്‍ വരും'; പ്രതികളുടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി

Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിലെ പ്രതികളുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. ജാമ്യം റദ്ദാക്കിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായി മണ്ണാർക്കാട് എസ്സി-എസ്ടി കോടതി ജഡ്ജി പറഞ്ഞു.

ജഡ്ജിയുടെ ഫോട്ടോയോടെ മോശം വാർത്തകൾ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയിൽ ഉത്തരം പറയേണ്ടിവരും എന്ന്താക്കീത് ചെയ്‌തെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ കോടതി പറഞ്ഞു. കേസിലെ 3,6,8,12 പ്രതികളുടെ അഭിഭാഷകന് എതിരെയാണ് കോടതി പരാമർശം.

Madhu

ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടർക്കഥയായ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. പ്രതികളുടെ സ്വാധീനത്താലാണ് സാക്ഷികൾ കൂറുമാറിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതിനു തെളിവായി ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കി.പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അമ്മയുടെ കൈപിടിച്ചേല്‍പ്പിച്ച് പ്രസീത; കേട്ടവരൊക്കെ പറയുന്നു ഈ മകള്‍ പൊളിയാണെന്ന്അമ്മയുടെ കൈപിടിച്ചേല്‍പ്പിച്ച് പ്രസീത; കേട്ടവരൊക്കെ പറയുന്നു ഈ മകള്‍ പൊളിയാണെന്ന്

കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. പ്രോസിക്യൂഷന്റെ വാദം പൂർണമായും അംഗീകരിക്കുന്നതാണ് മണ്ണാർക്കാട് എസ് ഇ - എസ് ടി കോടതിയുടെ വിധി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

'ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് എങ്ങനെയാണ് ഫ്രീ സെക്‌സാവുന്നത്'; രാഹുലിനെ ഉത്തരം മുട്ടിച്ച് ജസ്ല'ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് എങ്ങനെയാണ് ഫ്രീ സെക്‌സാവുന്നത്'; രാഹുലിനെ ഉത്തരം മുട്ടിച്ച് ജസ്ല

പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത് എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഓണമെത്തി...ലക്ഷ്മി പ്രിയയും; സാരിയില്‍ തിളങ്ങി താരം..കമന്റോട് കമന്റും

മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ കഴിഞ്ഞദിവസം ഒരാൾ അറസ്റ്റിലായിരുന്നു. മധുക്കേസിൽ പ്രതിയായ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മധുവിന്റെ അമ്മയും സഹോദരിയും പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇയാളുടെ ഡ്രൈവറും ബന്ധുവുമായ ഷിഫാനെ പൊലീസ് പിടികൂടിയത്. ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്

.

English summary
attappadi madhu case: judge a raised serious allegations against defence lawyer in the madhu case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X