പാലക്കാട് നാലുവയസുകാരിയുടെ അരുംകൊല; പിന്നിൽ ഭിക്ഷാടന മാഫിയ
പാലക്കാട്: പിഞ്ചുബാലികയെ കൊന്നു ബാഗിലാക്കി റെയില്‍വേ ട്രാക്കിനു സമീപം ഉപേക്ഷിച്ച സംഭവത്തിനു പിന്നില്‍ ഭിക്ഷാടന സംഘം. അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ ടൗണ്‍ നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍നിന്നു പിടികൂടി. തിരുവള്ളുവര്‍ പടിയനല്ലൂര്‍ സ്വദേശി സുരേഷ് (37), തഞ്ചാവൂര്‍ മല്ലിപട്ടണം സ്വദേശിനി ഫെമിന പിെച്ചെക്കനി (21) എന്നിവരെയാണ് അറസ്‌റ്റു ചെയ്‌തത്. കഴിഞ്ഞ മാസം 15 ന് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നാണ് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്.
കൊല്ലപ്പെട്ട നാലുവയസുകാരിയെ തിരുച്ചിറപ്പളളിക്കടുത്തു കുളിത്തെലെ എന്ന സ്‌ഥലത്തുനിന്നു തട്ടിക്കൊണ്ടുവന്നതാണെന്നു പിടിയിലായവര്‍ മൊഴി നല്‍കി. ഈ വര്‍ഷം ആദ്യവാരം രണ്ടു പുരുഷന്മാരും മൂന്നു സ്‌ത്രീകളും അടങ്ങുന്ന സംഘമാണ് അവിടെനിന്നും ബാലികയെ തട്ടിയെടുത്ത് പാലക്കാട്ട് എത്തിയത്. ഒരാഴ്‌ചയോളം സംഘം ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ ഭിക്ഷാടനം നടത്തി. താണാവ് മേല്‍പ്പാലത്തിനടിയിലാണ് ഇവര്‍ താമസിച്ചത്.

അരുംകൊല
ജനുവരി പന്ത്രണ്ടിനു രാത്രി ഉറങ്ങിക്കിടന്ന ബാലികയെ സുരേഷും സുഹൃത്തും ചേര്‍ന്നു തട്ടിയെടുത്തു എഫ്‌സിഐ. ഗോഡൗണിലേക്കുള്ള റെയില്‍വേ ട്രാക്കിലിട്ട് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നിലവിളിച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ചതാണു മരണത്തിന് ഇടയാക്കിയത്. ബാലികയുടെ പാന്റ്‌സ് കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കി.
ശബ്‌ദം കേട്ട് ഉണര്‍ന്ന മറ്റുള്ളവരും ചേര്‍ന്നു മൃതദേഹം ബാഗിലാക്കി അരിച്ചാക്കില്‍ പൊതിഞ്ഞ് റെയില്‍വേ ട്രാക്കിനരികില്‍ ഉപേക്ഷിച്ചു. പിറ്റേന്നു രാവിലെ അഞ്ചംഗ സംഘം രണ്ടായി പിരിഞ്ഞ് മുങ്ങി.

പ്രതികൾ പിടിയിൽ
മൂന്നു ദിവസം കഴിഞ്ഞാണ് മൃതദേഹം ജനശ്രദ്ധയില്‍പ്പെട്ടത്. പ്രതികള്‍ക്കെതിരേ ഭിക്ഷാടനത്തിനും തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കൂടുതല്‍ അന്വേഷണത്തിനായി കസ്‌റ്റഡിയില്‍ വാങ്ങുമെന്നു പോലീസ് അറിയിച്ചു. സുരേഷ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കൊലപാതക ശ്രമത്തിനു തിരുപ്പൂര്‍ പോലീസ് അറസ്‌റ്റു ചെയ്‌ത് മൂന്നു മാസത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയതാണ്.

അന്വേഷണം നടത്തിയത്
ടൗണ്‍ നോര്‍ത്ത് സി.ഐ: സി. അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ടൗണ്‍ നോര്‍ത്ത് എസ്‌ഐമാരായ ആര്‍ രഞ്‌ജിത്ത്, ആര്‍ രാജേഷ്, എഎസ്‌ഐ: കെ. സതീഷ് കുമാര്‍, പിഎച്ച് നൗഷാദ്, എസ് സന്തോഷ് കുമാര്‍, എം ഷിബു, എസ് സജീന്ദ്രന്‍, വനിതാ പോലീസുകാരായ ടി വി അമ്പിളി, എം കവിത, ഡ്രൈവര്‍ പ്രദീപ് കുമാര്‍, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ എസ്. ജലീല്‍, ജയകുമാര്‍, ബി. നസീറലി, ആര്‍. കിഷോര്‍, എം. സുനില്‍, ആര്‍. വിനീഷ്, ആര്‍ രാജീദ്, എസ് ഷമീര്‍ എന്നിവരടങ്ങുന്ന് സംഘമാണ് അന്വേഷണം നടത്തിയത്.

തിരിച്ചറിഞ്ഞില്ല
കൊല്ലപ്പെട്ട ബാലികയെ ഇതുവരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ കുളിത്തെലെ എന്ന സ്‌ഥലത്തുനിന്നുമാണ് ഭിക്ഷാടന സംഘം കുട്ടിയെ തട്ടിക്കൊണ്ടു വന്നത്. കൂട്ടുപ്രതികളെ കൂടി പിടികൂടിയാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.
കുട്ടിയെ തിരിച്ചറിയുന്നതിന് സോഷ്യല്‍ മീഡിയയിലും പോലീസ് സഹായം തേടിയിരുന്നു.

സഹായം തേടുന്നു
കൊല്ലപ്പെട്ട കുട്ടിയെ തിരിച്ചറിയാന്‍ വേണ്ടിയുളള അടയാളങ്ങള്‍ പ്രചരിപ്പിച്ച് വാട്ട്‌സാപ്പ്, ഫേസ്‌ബുക്ക്, യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളിലാണ് പോലീസ് സഹായം അഭ്യര്‍ഥിച്ചത്. കേസില്‍ പിടിയിലാകാനുള്ളവരെ കണ്ടെത്തും പോലെ തന്നെ കുട്ടിയുടെ ബന്ധുക്കളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും നാടോടി സംഘത്തില്‍ ഉള്‍പ്പെട്ട കുട്ടിയാണോ എന്നതും സംശയിക്കുന്നു.












Click it and Unblock the Notifications