ബിജെപിക്ക് ആശ്വാസമായി സന്ദീപ് വാര്യർ, വോട്ട് വിഹിതം ഉയർത്തി, യുഡിഎഫിന് തൊട്ടടുത്ത്
പാലക്കാട്: 35 സീറ്റ് കിട്ടിയാല്‍ ഭരണം പിടിക്കുമെന്ന് വരെ പ്രഖ്യാപിച്ച് നേരിട്ട തിരഞ്ഞെടുപ്പില്‍ കേരളം ബിജെപിക്ക് നല്‍കിയത് പൂജ്യം സീറ്റുകളാണ്. കയ്യില്‍ ആകെയുണ്ടായിരുന്ന നേമം പോയി എന്ന് മാത്രമായ വോട്ട് വിഹിതവും ബിജെപിയുടേത് ഇടിഞ്ഞു. നേമം നിലനിര്‍ത്തുന്നതിനൊപ്പം പാലക്കാട്, മഞ്ചേശ്വരം, തൃശൂര്‍ സീറ്റുകള്‍ പിടിക്കാനാവുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചിലയിടത്ത് രണ്ടാം സ്ഥാനത്തില്‍ ബിജെപി മോഹങ്ങള്‍ ഒതുങ്ങി.
അതിനിടെ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരില്‍ വോട്ട് വിഹിതം ഉയര്‍ത്താനായി എന്നത് ബിജെപിക്ക് ആശ്വാസമാണ്. സിപിഎമ്മിലെ മമ്മിക്കുട്ടിയിലൂടെ ഇടതുപക്ഷം ഷൊര്‍ണൂര്‍ മണ്ഡലം നിലനിര്‍ത്തി. മമ്മിക്കുട്ടിക്ക് 72, 641 വോട്ടുകള്‍ ആണ് ലഭിച്ചത്. 36,674 വോട്ടിനാണ് ഇടത് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎച്ച് ഫിറോസ് ബാബു ആണ് രണ്ടാമത് എത്തിയത്.

യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരെ ആണ് ബിജെപി ഇവിടെ ഇറക്കിയത്. മൂന്നാമത് എത്തിയ സന്ദീപ് വാര്യര്‍ക്ക് രണ്ടാമത് എത്തിയ ഫിറോസ് ബാബുവിനേക്കാള്‍ വെറും 753 വോട്ടിന്റെ കുറവ് മാത്രമാണ് ഉളളത്. യുഡിഎഫിന് 37726 വോട്ടുകള്‍ ആണ് ലഭിച്ചത്. ബിജെപിക്ക് 36973 വോട്ടുകളും. യുഡിഎഫിന്റെ വോട്ട് വിഹിതം 24.83 ശതമാനം ആണെങ്കില്‍ സന്ദീപ് വാര്യരുടേത് 24.34 ശതമാനം ആണ്. 049 ശതമാനം മാത്രം വ്യത്യാസം. 2016ല്‍ ബിജെപിക്ക് ഷൊര്‍ണൂരില്‍ 20.36 ശതമാനം വോട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 8000ത്തിലേറെ വോട്ടാണ് സന്ദീപ് വാര്യര്‍ ഷൊര്‍ണൂരില്‍ അധികം പിടിച്ചത്.












Click it and Unblock the Notifications