കാശ്മീലെ വാഹനാപകടം: മരണപ്പെട്ട നാല് മലയാളികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും
പാലക്കാട്: കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ , സുധീഷ് , രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ നാളെ പുലർച്ചെ നാട്ടിലെത്തിക്കും. വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. വെള്ളിയാഴ്ച്ച പുലർച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തും. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂർ എത്തിക്കും.
വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ് , സുനിൽ . ആർ, ശ്രീജേഷ്, അരുൺ , പി. അജിത്ത്, സുജീവ് എന്നിവരേയും ഇതേ വിമാനത്തിൽ തന്നെ നാട്ടിൽ എത്തിക്കും. കേരള ഹൗസിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ, അസിസ്റ്റന്റ് ലെയ്സൺ ഓഫീസർമാരായ ജിതിൻ രാജ് റ്റി. ഒ, അനൂപ് വി. എന്നിവരാണ് ശ്രീനഗറിൽ നിന്നും യാത്ര സംഘത്തേ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നല്‍കുന്നത്.

സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി കേരള ഹൗസിലെ അസിസ്റ്റന്റ ലെയ്സൺ ഓഫീസർ ജിതിൻ രാജ് റ്റി. ഒ പാലക്കാട് ചിറ്റൂർ വരെ സംഘത്തെ അനുഗമിക്കുന്നതാണ്. സൗറയിലെ എസ്.കെ.ഐ.എം എസ് ആശുപത്രിയിൽ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലൻ മുരുകൻ, ഷിജു . കെ എന്നിവർ അവിടെ തുടരും. വിനോദ യാത്ര സംഘത്തിൽ പതിമൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്.
കാശ്മീരിൽ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവർക്ക് സഹായം ലഭ്യമാക്കുന്നതിനുമായി സർക്കാർ പ്രതിനിധികൾ ശ്രീനഗറിൽ ക്യാമ്പ് ചെയ്ത് വരികയായിരുന്നു. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ് സൗറയിലെ എസ് കെ ഐ എം എസ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മനോജിന്റെ നില ഗുരുതരമാണ്. സോക്ടർമാർ 72 മണിക്കൂർ നീരീക്ഷണം നിർദ്ദേശിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്ന ഏഴ് മലയാളികളിൽ മറ്റ് രണ്ടുപേരായ രാജേഷ്, അരുൺ എന്നിവരുടെ പരിക്ക് ഗുരുതരമല്ല. ഈ വാഹനത്തിൽ ഉണ്ടായിരുന്ന കാശ്മീർ സ്വദേശിയായ ഡ്രൈവറും മരണപ്പെട്ടിരുന്നു.












Click it and Unblock the Notifications