പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ട്വിസ്റ്റ്; ഷാഫിക്കെതിരെ കോൺഗ്രസ് മുൻ എംഎൽഎ മത്സരിക്കും? പിന്തുണയ്ക്കാൻ സിപിഎം?

Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. പാർട്ടിയുടെ യുവ നേതാവും നിലവിലെ സിറ്റിംഗ് എംഎൽഎയുമായ ഷാഫി പറമ്പിലിനെ തന്നെയാണ് ഇക്കുറിയും മണ്ഡലത്തിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. എന്നാൽ കോൺഗ്രസ് പ്രതീക്ഷകളെ അസ്ഥാനത്താക്കി ഷാഫിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഡിസിസി അംഗവും എംഎൽഎയുമായ ഗോപിനാഥ്. തിരഞ്ഞെടുപ്പിൽ ഷാഫിക്കെതിരെ മത്സരിക്കുമെന്ന് ഗോപിനാഥ് വ്യക്തമാക്കി കഴിഞ്ഞു.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

ഷാഫി പറമ്പലിനെതിരെ

ഷാഫി പറമ്പലിനെതിരെ

സിപിഎമ്മിൽ നിന്നും മണ്ഡലം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ 2011 ലായിരുന്നു ആദ്യമായി ഷാഫി പറമ്പിൽ മണ്ഡലത്തിൽ മത്സരിച്ചത്. അന്ന് സിപിഎമ്മിന്റെ കെകെ ദിവാകരനെയായിരുന്നു ഷാഫി പരാജയപ്പെടുത്തിയത്. 47641 വോട്ട് നേടി 7403 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി മണ്ഡലം പിടിച്ചു.

പരാജയപ്പെടുത്തിയത്

പരാജയപ്പെടുത്തിയത്

2016 ലും ഷാഫിയെ തന്നെയായിരുന്നു കോൺഗ്രസ് മത്സരിപ്പിച്ചത്. 2011 ലേതിനേക്കാൾ വോട്ടുയർത്തി മണ്ഡലം നിലനിർത്താൻ ഷാഫിക്ക് കഴിഞ്ഞു. 57,559 വോട്ടുകളായിരുന്നു ഷാഫി നേടിയത്. സിപിഎമ്മിന്റെ മുതിർന്ന നേതാവായ എഎൻ കൃഷ്ണദാസിനെ 38,675 വോട്ടുകൾക്കായിരുന്നു ഷാഫി പരാജയപ്പെടുത്തിയത്.

സാഹചര്യം അനുകൂലം

സാഹചര്യം അനുകൂലം

ഇത്തവണയും മണ്ഡലത്തിൽ സാഹചര്യങ്ങൾ അനുകൂലമാണെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. എന്നാൽ ഇതിന് തുരങ്കം തീർത്താണ് മുൻ കോൺഗ്രസ് എംഎൽഎയായ ഗോപിനാഥൻ ഷാഫിക്കും നേതൃത്വത്തിനും എതിരെ രംഗത്തെത്തിയത്. പെരിങ്ങോട്ട് കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന ഗോപിനാഥ്.നിലവിൽ ഗ്രാമപഞ്ചായത്തംഗമാണ്.

തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന്

തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന്

കഴിഞ്ഞ അഞ്ച് കൊല്ലമായി തന്നെ കോൺഗ്രസുകാർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് ഗോപിനാഥൻ ആരോപിച്ചു. എന്നെ വേണ്ടാത്ത പ്രസ്ഥാനത്തെ എനിക്കും വേണ്ടായെന്ന് വെയ്ക്കേണ്ടി വരും. മരിക്കുന്നതുവരെ കോൺഗ്രസായിരിക്കണനെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാൽ ഇനിയിപ്പോൾ അത് നടക്കുമോയെന്ന് പറയാനാകില്ലെന്ന് ഗോപിനാഥൻ പറഞ്ഞു.

പ്രതിബദ്ധത ഇല്ല

പ്രതിബദ്ധത ഇല്ല

തനിക്ക് കോൺഗ്രസിലെ ഒരു നേതാവിനോടും പ്രതിബദ്ധത ഇല്ല. ഇന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ നയങ്ങളില്‍പെട്ടൊരാളാണ്. എന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും. എന്നെ ഉപേക്ഷിച്ചാല്‍ എനിക്കും ഉപേക്ഷിക്കണ്ടെയെന്നും ഗോപിനാഥൻ പറഞ്ഞതായി റിപ്പോർട്ടൽ ചാനൽ വാർത്തയിൽ പറയുന്നു.

സിപിഎം പിന്തുണച്ചേക്കും

സിപിഎം പിന്തുണച്ചേക്കും

അതേസമയം ഷാഫിക്കെതിരെ ഗോപിനാഥൻ മത്സരിക്കുമെന്ന് ഉറപ്പായതോടെ ഗോപിനാഥനെ പിന്തുണയ്ക്കാനുള്ള നീക്കങ്ങൾ സിപിഎമ്മിലും ആരംഭിച്ചെന്നാണഅ റിപ്പോർട്ട്. സിപിഎം നേതാക്കൾ ഗോപിനാഥനുമായി ചർച്ച നടത്തി.ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകാനാണ് സാധ്യത.

കടുത്ത തലവേദന ആയിരുന്നു

കടുത്ത തലവേദന ആയിരുന്നു


2016 ൽ കൃഷ്ണദാസിനെ പോലൊരു കരുത്തനെ മണ്ഡലത്തിൽ ഇറക്കിയിട്ടും സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു അതുകൊണ്ട് തന്നെ ഇത്തവണ കരുത്ത് തെളിയിക്കേണ്ട ഇത്തവണത്തെ പോരാട്ടത്തിൽ സ്ഥാനാർത്ഥി നിർണയം സിപിഎമ്മിനെ സംബന്ധിച്ച് കടുത്ത തലവേദനയായിരുന്നു.

പ്രതീക്ഷയോടെ സിപിഎം

പ്രതീക്ഷയോടെ സിപിഎം

അനുഭവ സമ്പത്തുള്ള മുതിർന്ന നേതാക്കൾ വരണമെന്നും അല്ല യുവാക്കളെ തന്നെ ഇറക്കണമെന്നും സിപിഎമ്മിൽ ആവശ്യം ശക്തമായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തിരുമാനം ആയിരുന്നില്ല. അതിനിടയിലാണ് ഗോപിനാഥൻ ഷാഫിക്കെതിരെ രംഗത്തെത്തിയത്.
ഗോപിനാഥൻ ഇടതുസ്വതന്ത്രനാകുന്നതോടെ ഷാഫി പറമ്പലിന്റെ മുന്നേറ്റത്തിന് തടയിടാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഎം ക്യാമ്പ്.

പുറത്തുവരട്ടെ

പുറത്തുവരട്ടെ

അതേസമയം ഗോപിനാഥുമായി ചർച്ച നടത്തിയെന്ന വാർത്തകൾ സിപിഎം ജില്ലാ നേതൃത്വം തള്ളി. കോൺഗ്രസ് വിട്ട് അദ്ദേഹം പുറത്ത് വരാൻ തയ്യാറകട്ടെയെന്നും എന്നിട്ട് നിലപാട് അറിയിക്കാമെന്നും പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ പ്രതികരിച്ചു.

സ്വാഭാവികമെന്ന്

സ്വാഭാവികമെന്ന്

പാലക്കാട്ടെ സ്ഥാനാർത്ഥി നിർദ്ദേശം ജില്ലാ നേതൃത്വമാണ് ചർച്ച ചെയ്ത് തിരുമാനിക്കുകയെന്നും രാജേന്ദ്രൻ പറഞ്ഞു. അതേസമയം എവി ഗോപിനാഥന്റെ വരവിനെ സിപിഎം നേതാവ് പികെ ശശി സ്വാദതം ചെയ്തു. ജനാധിപത്യ ചേരിയിലുള്ളവർ കോൺഗ്രസിനെ ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് വരുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
kerala assembly election 2021; Former congress mla may contest against shafi parambil with the support of cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X