പാലക്കാട് തന്നെ മത്സരിക്കണം, വന്‍ ഭൂരിപക്ഷം ഉറപ്പ്, മലമ്പുഴയിലേക്കില്ലെന്ന് ഷാഫി പറമ്പില്‍!!
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക യുവ നേതാക്കള്‍ക്ക് പ്രാധാന്യമുള്ളതായിരിക്കുമെന്ന് സ്ഥിരീകരിച്ച് ഷാഫി പറമ്പില്‍. അതേസമയം തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചും ഷാഫി പ്രതികരിച്ചു. താന്‍ പാലക്കാട് തന്നെ മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഷാഫി പറഞ്ഞു. നേരത്തെ വിഎസ് അച്യുതാനന്ദന്റെ മണ്ഡലമായ മലമ്പുഴയില്‍ ഷാഫി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ താന്‍ മലമ്പുഴയിലേക്ക് മാറില്ലെന്നാണ് ഷാഫി സൂചിപ്പിക്കുന്നത്. പാര്‍ട്ടി നേതൃത്വം തന്റെ താല്‍പര്യം കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാറ്റത്തിന്റെ വിഷയം തന്റെ മുന്നില്‍ ഇല്ലെന്നും ഷാഫി വ്യക്തമാക്കി.

പാലക്കാട് ഇത്തവണ എന്തായാലുംപിടിക്കും. വലിയ ഭൂരിപക്ഷം തന്നെ പാലക്കാട് ലഭിക്കുമെന്നും ഷാഫി വ്യക്തമാക്കി. അതേസമയം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പരിഗണനയുണ്ടാവുമെന്ന് ഷാഫി പറഞ്ഞു. വിജയസാധ്യതയുള്ള സീറ്റ് യുവാക്കള്‍ക്ക് നല്‍കും. ഇക്കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും ഷാഫി വ്യക്തമാക്കി. അതേസമയം ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍ ചെയ്യുന്നത്. എങ്കില്‍ മാത്രമേ മുന്നണിയിലും സംസ്ഥാന രാഷ്ട്രീയത്തിലും സ്വാധീമുണ്ടാവൂ എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് 50 സീറ്റുകള്‍ വിജയിച്ചാല്‍ മാത്രമേ സംസ്ഥാനത്ത് യുഡിഎഫിന് അധികാരത്തിലെത്താന്‍ സാധ്യതയുള്ളൂവെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് അധിക സീറ്റ് എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച്ചയുണ്ടാവില്ല. മുസ്ലീം ലീഗ് 30 സീറ്റ് ആവശ്യപ്പെട്ടെങ്കില്‍ ഇത്രയും നല്‍കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ച് കഴിഞ്ഞു. ലീഗിന് പരമാവധി മൂന്ന് സീറ്റുകള്‍ വരെ നല്‍കും. രണ്ട് സീറ്റ് കിട്ടിയാലും തൃപ്തിപ്പെടാനാണ് ലീഗിന്റെ തീരുമാനം. കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ലീഗ് നേരത്തെ വ്യക്തമാക്കിയതാണ്. രണ്ട് സീറ്റിനൊപ്പം, ഒരു സീറ്റില്‍ പൊതു സ്വതന്ത്രനും എന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
ജോസഫ് വിഭാഗത്തിന്റെ ആവശ്യങ്ങളും വാദങ്ങളും ഇതോടെ ഇല്ലാതാവും. ജോസഫ് 13 സീറ്റ് ആവശ്യപ്പെട്ടത് തമാശയായിട്ടാണ് കോണ്‍ഗ്രസ് കണ്ടത്. ലീഗ് പിന്നോക്കം പോവുന്നതോടെ ജോസഫിന്റെ ആവശ്യങ്ങളും ദുര്‍ബലമാവും. ഒമ്പത് സീറ്റ് വരെയാണ് ജോസഫിന് നല്‍കുക. കോട്ടയത്ത് അവര്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാനും സാധ്യത കുറവാണ്. ജോസഫ് പക്ഷവുമായുള്ള സീറ്റ് വിഭജനമാണ് ആദ്യം പൂര്‍ത്തിയാക്കുക. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മുന്നോക്ക വിഭാഗം വോട്ടുകള്‍ അടക്കം കോണ്‍ഗ്രസിന് ജയിക്കാന്‍ ഇത്തവണ ആവശ്യമാണ്. അതാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ശബരിമല ഉയര്‍ത്തുന്നത്.












Click it and Unblock the Notifications