പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഇത് പിണറായിയുടെ റിപബ്ലിക്ക് അല്ല;നാളെ കരിങ്കൊടി പ്രതിഷേധം..എത്ര പേരെ അറസ്റ്റ് ചെയ്യുമെന്ന് കാണട്ടെ';ഷാഫി

Google Oneindia Malayalam News

കൊച്ചി; മുന്‍ എം എൽ എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥന്റെ അറസ്റ്റിൽ സർക്കാരിനേയും പോലീസിനേയും വെല്ലുവിളിച്ച് ഷാഫി പറമ്പിൽ എം എൽ എ. നാളെ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടണമെന്ന് കോൺഗ്രസ് നേതാക്കളെല്ലാം ആഹ്വാനം ചെയ്യുമെന്നും എത്ര പേരെ അറസ്റ്റ് ചെയ്യുമെന്ന് കാണട്ടേയെന്നും ഷാഫി പറഞ്ഞു.

palakkad-shafiparambil-congr

'നാളെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണ്. എത്ര പേരെ അറസ്റ്റു ചെയ്യുമെന്ന് കാണട്ടെ. എത്ര പേർക്കെതിരെ ഗൂഢാലോചന കേസെടുക്കുമെന്ന് കാണട്ടെ. ഇതു പിണറായി റിപ്പബ്ലിക് ഒന്നും അല്ലല്ലോ. ഒരു പ്രതിഷേധം പാടില്ലേ? രണ്ടുവരി പ്രതിഷേധം പാടില്ലേ? മുദ്രാവാക്യം വിളിക്കാൻ പാടില്ലേ? കരിങ്കൊടി പ്രകടനം നടത്തണമെന്ന് ആഹ്വാനം നൽകാൻ പാടില്ലേ?. അപ്പോഴേക്കും വധ ശ്രമത്തിനാണോ കേസെടുക്കുന്നത്?'- ഷാഫി ചോദിച്ചു.

'പിണറായി വിജയൻ ഭീരുവാണ് .ഇനിയും സമരം ചെയ്യും.കരിങ്കൊടി കാണിച്ചാൽ ഉടഞ്ഞ് പോകുന്ന വിഗ്രഹങ്ങൾ നാട് ഭരിക്കുമ്പോൾ പ്രതിഷേധം അനിവാര്യതയാണ്. ശബരീനാഥനോടോപ്പം സംഘടന ഉറച്ച് നിൽക്കുമെന്നും' ഷാഫി പറമ്പിൽ പറഞ്ഞു.

വിവോ ഫോൺ ഉപയോഗിച്ചയാൾ കുടുങ്ങും;നിർണായകമായി ട്രൂകോളർ..കാർഡ് തുറന്ന് ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ കോൾവിവോ ഫോൺ ഉപയോഗിച്ചയാൾ കുടുങ്ങും;നിർണായകമായി ട്രൂകോളർ..കാർഡ് തുറന്ന് ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ കോൾ

അതേസമയം മുഖ്യമന്ത്രിക്കെതിരെ വിടി ബൽറാമും രംഗത്തെത്തി. എന്തൊരു ഭീരുവാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നായിരുന്നു വിടിയുടെ പ്രതികരണം.കേരളം ചർച്ച ചെയ്യേണ്ട പ്രധാന വിഷയത്തിലേക്ക് പൊതുജന ശ്രദ്ധ തിരിച്ചു കൊണ്ടുവന്ന ശബരീനാഥന് പ്രത്യേകമായ അഭിനന്ദനങ്ങൾ എന്നും വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

വിടിയുടെ പോസ്റ്റ് ഇങ്ങനെ-'സ്വർണ്ണക്കള്ളക്കടത്തും ഡോളർ കറൻസി കള്ളക്കടത്തുമടക്കമുള്ള അതീവ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്തുവന്നിരുന്ന ഒരു അധോലോക റാക്കറ്റിന് സ്ഥിരമായി പിന്തുണ നൽകിപ്പോന്നിരുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹത്തിന്റെ ഓഫീസും അദ്ദേഹത്തിന്റെ മന്ത്രിമാരിൽച്ചിലരുമാണെന്ന് കുറ്റകൃത്യത്തിലെ കൂട്ടുപ്രതി തന്നെ ജുഡീഷ്യറിക്ക് മുമ്പാകെ കുറ്റസമ്മതമൊഴി നൽകിയ സാഹചര്യത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന കേരള മുഖ്യമന്ത്രി തൽസ്ഥാനത്തു നിന്ന് മാറിനിൽക്കണമെന്നാവശ്യപ്പെട്ട് കഴിയാവുന്നിടത്തെല്ലാം പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് യുവജന സംഘടനാ നേതാവായ കെ എസ് ശബരീനാഥൻ ആഹ്വാനം ചെയ്തതായാണ് അദ്ദേഹത്തിനെതിരെ പറയപ്പെടുന്ന കുറ്റം.കേരളം ചർച്ച ചെയ്യേണ്ട പ്രധാന വിഷയത്തിലേക്ക് പൊതുജന ശ്രദ്ധ തിരിച്ചു കൊണ്ടുവന്ന ശബരീനാഥന് പ്രത്യേകമായ അഭിനന്ദനങ്ങൾ', വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ചുംബിക്കാനൊരുങ്ങി പ്രണയാർദ്രമായി നിൽക്കുന്ന അമൃതയും ഗോപി സുന്ദറും ..സദാചാരക്കാരുടെ വായടിപ്പിച്ച് വീണ്ടും ചിത്രങ്ങൾ..വൈറൽ

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Kerala is not pinarayi's republic; shafi parambil slams Pinarayi over Action against Sabarinathan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X