പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരിക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തുവരണം;മന്ത്രി എംബി രാജേഷ്

Google Oneindia Malayalam News

പാലക്കാട്: ലഹരിക്കെതിരെ അട്ടപ്പാടിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സംഘടിതമായി രംഗത്തുവരണമെന്നും ജനകീയ പ്രതിരോധം ഉയര്‍ത്തണമെന്നും മന്ത്രി എംബി രാജേഷ്.ആരോഗ്യമുള്ള അട്ടപ്പാടിക്കായും ലഹരിക്കെതിരെയും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കുടുംബശ്രീ മിഷന്‍ മുഖേന നടപ്പാക്കുന്ന 'നാമ് ഏകിലാ'(നമുക്ക് ഉണരാം) പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 mbr-1665224589.j

ലഹരിയുടെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി അതിക്രമങ്ങള്‍ കൂടുന്നതിന്റെ പ്രധാന കാരണം ലഹരിയാണ്. ആരോഗ്യമുള്ള അട്ടപ്പാടിക്കായി ലഹരിയെ നാടുകടത്തണം. അട്ടപ്പാടിയില്‍ നിന്നും ലഹരിയെ തുരത്താന്‍ എക്‌സൈസിനും പോലീസിനും ഒപ്പം കുടുംബശ്രീ പ്രവര്‍ത്തകരുടെ പിന്തുണയും ഉണ്ടാവണം.യുവതലമുറ കൃത്രിമമായ ആഹ്ലാദങ്ങളെ കണ്ടെത്താതെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും, കളിക്കളങ്ങളിലൂടെയും, ലൈബ്രറികളിലൂടെയും ആഹ്ലാദം കണ്ടെത്താന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.അത്തരം പ്രവര്‍ത്തനങ്ങളാണ് വരും ദിവസങ്ങളില്‍ നടത്തേണ്ടത്. എങ്കില്‍ മാത്രമേ ആരോഗ്യമുള്ള അട്ടപ്പാടി ഉണ്ടാവുകയുള്ളൂ.

മാനസിക ഉണര്‍വും ഭൗതികമായ ഉന്മേഷവുമുള്ള പുതിയ അട്ടപ്പാടി സൃഷ്ടിക്കാന്‍ കുടുംബശ്രീയിലെ അംഗങ്ങള്‍ നേതൃത്വപരമായ പങ്കുവഹിക്കണമെന്നും മാന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ ഭാഗമായുളള അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയുമായി ബന്ധപ്പെട്ട് 746 അയല്‍ക്കൂട്ടങ്ങളിലായി 8969 സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 1037 സംഘ കൃഷി ഗ്രൂപ്പുകളിലൂടെ 4606 വനിത കര്‍ഷകരും 200 സ്ത്രീസംരഭകരും ഉണ്ട്.ഇത്തരത്തില്‍ സ്വയം വരുമാനം കണ്ടെത്താന്‍ കുടുംബശ്രീ സ്ത്രീകളെ പ്രാപ്തരാക്കുന്നു.

ആംബുലൻസ് ഓടിച്ചത് നഴ്സ് ; വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തൽആംബുലൻസ് ഓടിച്ചത് നഴ്സ് ; വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തൽ

സ്ത്രീ ശാക്തീകരണം എന്നാല്‍ കുടുംബത്തില്‍, സമൂഹത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി സ്ത്രീകള്‍ കൈവരിക്കലാണ്. സ്ത്രീകള്‍ വരുമാനം ആര്‍ജിക്കുന്ന ആളുകളായി മാറിയാല്‍ മാത്രമേ സമൂഹത്തിലും കുടുംബത്തിലും അഭിപ്രായം പറയാന്‍ കഴിയുകയുള്ളൂ. സ്ത്രീകള്‍ക്ക്
സാമ്പത്തികമായ ശാക്തീകരണം ഏറ്റവും പ്രധാനമാണ് . സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമെ സാമൂഹിക ശാക്തീകരണം ഉണ്ടാവുകയുള്ളൂ.

അട്ടപ്പാടിയിലെ ഭക്ഷണത്തിന്റെ അത്ഭുതപ്പെടുത്തുന്ന വൈവിധ്യമാണ് കുടുംബശ്രീയുടെ ഭക്ഷ്യമേളയിലൂടെ കാണാന്‍ സാധിച്ചത്. അട്ടപ്പാടിയുടെ ഭക്ഷണവൈവിധ്യം പുറംലോകത്ത് എത്തിക്കാന്‍ സാധിക്കണം.അതിന്റെ വാണിജ്യ സാധ്യതകളെ കണ്ടെത്തണം. അത്തരത്തില്‍ നിരവധി കാര്യങ്ങള്‍ കുടുംബശ്രീക്ക് ചെയ്യാന്‍ കഴിയും. അതിലൂടെ സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരണം. ആരോഗ്യമുള്ള അട്ടപ്പാടി എന്ന ലക്ഷ്യത്തിനു വേണ്ടിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ കുടുംബശ്രീക്കും കുടുംബശ്രീയില്‍ അണിനിരന്നിട്ടുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കഴിയണം. കുടുംബശ്രീ അംഗങ്ങള്‍ മാറ്റത്തിന്റെ ചാലകശക്തിയായും പതാകവാഹകരായും പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

'റിമോർട്ട് കൺട്രോൾ അല്ല'; പുതിയ അധ്യക്ഷന് പരിപൂർണ സ്വാതന്ത്ര്യമെന്ന് രാഹുൽ ഗാന്ധി'റിമോർട്ട് കൺട്രോൾ അല്ല'; പുതിയ അധ്യക്ഷന് പരിപൂർണ സ്വാതന്ത്ര്യമെന്ന് രാഹുൽ ഗാന്ധി

Karunya KR-570 Result: 80 ലക്ഷത്തിന്റെ ആ ഭാഗ്യശാലി നിങ്ങളായിരിക്കാം, ഒന്നാം സമ്മാനം ഈ നമ്പറിന്Karunya KR-570 Result: 80 ലക്ഷത്തിന്റെ ആ ഭാഗ്യശാലി നിങ്ങളായിരിക്കാം, ഒന്നാം സമ്മാനം ഈ നമ്പറിന്

English summary
Kudumbashree activists should come forward to fight against drug addiction; Minister MB Rajesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X