പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് വീട് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ഒരാൾ അറസ്റ്റിൽ: തട്ടിപ്പിൽ കൈക്കലാക്കിയത് 22 ലക്ഷം!

  • By Desk
Google Oneindia Malayalam News

പാലക്കാട്: ടൗൺ സൗത്ത് സ്റ്റേഷൻ പരിധിയിലെ കരിങ്കരപ്പുള്ളിയിലെ വീടും സ്ഥലവും കാണിച്ച് , സ്വന്തമാണെന്ന് വിശ്വസിപ്പിച്ച്, വിൽക്കാനെന്ന പേരിൽ 22 ലക്ഷം രൂപ ചതി ചെയ്ത് വാങ്ങിയ കേസുമായി ബന്ധപ്പെട്ട് , ചിറ്റൂർ, തത്തമംഗലം, ചെന്താമര നഗർ, ഇഖ്ബാലിന്റെ മകൻ ജംഷീർ ഇഖ്ബാൽ (30) എന്നയാളാണ് ടൗൺ സൗത്ത് പോലീസിന്റെ പിടിയിൽ ആയത്. ഈ വീട് ഖത്തറിൽ ജോലി ചെയ്യുന്ന ആളുടെതാണെന്നും, ടൗണിലെ ഒരു സ്ത്രീക്ക് വാടകക്ക് നൽകിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. എന്നാൽ ഈ വീട് പ്രതിയാണ് ഉപയോഗിച്ചിരുന്നത്.


പിടിയിലായ ജംഷീർ പരാതിക്കാരന്റെ കാർ താൽക്കാലികമായി ഉപയോഗിക്കാനെന്ന പേരിൽ വാങ്ങി മറിച്ച് വിറ്റിട്ടുമുണ്ട്. ഈ കാർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതി പാലക്കാടിലും, സമീപ പ്രദേശങ്ങളിലും, നിരവധി ആളുകളുടെ, കാറുകളൂം, ബൈക്കുകളും, പണയം വെച്ചതായി പരാതി ലഭിച്ചിട്ടുണ്ട്.

jamsheeriqbalfraudcase

ഇയാൾ പാലക്കാട് ടൗണിലെ ഐഡിബിഐ, ആക്സിസ് , എന്നീ ബാങ്കുകളിലെ പ്രവർത്തി പരിചയവും, വാക് സാമർത്യവും വെച്ച് നിരവധി പേരുടെ ലക്ഷക്കണക്കിന് തുക ,ബിസിനസിൽ ലാഭ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ചതി ചെയ്ത് വാങ്ങിച്ചതായി നിരവധി പരാതികൾ ഉയർന്നു വരുന്നുണ്ട്. ഇയാളെ രണ്ട് മാസം മുമ്പ് കാണാനില്ലെന്ന് മാതാപിതാക്കൾ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ വീട്ടുകാരുടെ അറിവോടെ വിദേശത്തേക്ക് കടന്ന പ്രതി, ചെന്നൈയിൽ തിരിച്ചെത്തി, ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്.

പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ ആർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ, ടൗൺ സൗത്ത് എസ് ഐ, മുരളീധരൻ, ASI വിജയൻ, Scpo രമേശ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ സാജിദ് സി എസ്, ഷാനോസ്, WCPO ഷൈനി എന്നിവരാണ് കേസ് അന്വേഷിച്ചത്. വൈദ്യപരിശോധനക്ക് വിധേയമാക്കി, CJ M കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു..

English summary
man arrested in house fraud from palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X