'അഴിമതിയില്‍ മന്ത്രിക്കും പങ്ക്'; ഒരു മാസം പിന്നിടുമ്പോഴേക്കും ആദ്യ രാജി ആവശ്യമുയര്‍ത്തി യുഡിഎഫ്
പാലക്കാട്: അഞ്ച് മന്ത്രിമാര്‍ക്കായിരുന്നു ഒന്നാം പിണറായി സര്‍ക്കാറില്‍ നിന്നും രാജിവെച്ച് ഒഴിയേണ്ടി വന്നത്. ഇതില്‍ ഇപി ജയരാജനും എകെ ശശീന്ദ്രനും പിന്നീട് ആരോപണങ്ങളില്‍ കുറ്റ വിമുക്തനാക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി സഭയിലേക്ക് തിരികെ എത്തുകയും ചെയ്തും. സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെയായിരുന്നു ബന്ധു നിയമന വിവാദത്തെ തുടര്‍ന്നുള്ള ഇപി ജയരാജന്റെ രാജി.
ഇപ്പോഴിതാ അതിലും വേഗത്തില്‍, അതായത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ഒന്നരമാസം തികയുന്നതിന് മുമ്പ് തന്നെ ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് യുഡിഎഫ്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

പാലക്കാട് മൂലത്തറ ഡാമിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ജെഡിഎസ് നേതാവും ഒന്നാം പിണറായി സര്‍ക്കാറിലെ വൈദ്യുതി വകുപ്പ് മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം തുടങ്ങിയത്. ഡാം നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങുകയും ചെയ്തു.

ഇടത് സര്‍ക്കാറിന്റെ കാലത്ത് പൂര്‍ത്തീകരിച്ച നിര്‍മ്മാണത്തില്‍ അഴിമതിയാരോപിച്ച് പരാതിയുമായി രംഗത്ത് എത്തിയത് ഡിവൈഎഫ്ഐ ആണ്. ഡിവൈഎഫ്ഐ ചിറ്റൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പിനും വിജിലന്‍സിനുമാണ് പരാതി നല്‍കിയത്.

പഴയഡാമിന്റെ ഷട്ടറുകളും കോണ്‍ക്രീറ്റ് തൂണുകളും ഏതാനും മിനുക്ക് പണികള്‍ വരുത്തി പുതിയ ഡാം പൂര്‍ത്തീകരിക്കുകയായിരുന്നു. ഇത് ഭാവിയില്‍ അപകടത്തിന് ഇടയാക്കും എന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. കരാറില്‍ ഉറപ്പിച്ചതിനേക്കാള്‍ 11 കോടിയിലധികം രൂപ ചിലവായത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും പരാതിയില്‍ പറയുന്നു.

പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് തൊട്ട് പിന്നാലെയാണ് മന്ത്രി കെ കൃഷ്ണന് കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്ത് എത്തിയത്. ഒന്നാം പിണറായി സര്‍ക്കാറില്‍ ജലവിഭവ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു കെ കൃഷ്ണന്‍കുട്ടി. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്ന്.

വിഷയം സംസ്ഥാന തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമവും യുഡിഎഫ് നടത്തുന്നുണ്ട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡാമിലേക്ക് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ മാര്‍ച്ച് പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന് ഉദ്ഘാടനം ചെയ്തു.

ടെന്‍ഡറിനെ മറികടന്ന് അധികമായി അനുവദിച്ച പതിമൂന്ന് കോടിയുടെ കണക്ക് മന്ത്രി ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. കരാറുകാരന് പണം തട്ടിയത് സര്‍ക്കാറിന്റെ അറിവോടെയാണ്. മന്ത്രിയുടെ കൃത്യമായ ഇടപെടല്‍ ഇതിനകത്ത് ഉണ്ടായിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഡാം നിര്‍മ്മാണം പൂര്‍ത്തിയാക്കുമ്പോള്‍ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയില്‍ അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്നും കൃഷ്ണന് കുട്ടിക്ക് ഒഴിഞ്ഞ് മറാനാവില്ല. അതുകൊണ്ട് തന്നെ രാജിവെ വെച്ച് അന്വേഷണം നേരിടണം. അതിന് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോവുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നു.
Recommended Video

അതേസമയം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഡാം നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ ശിക്ഷ കിട്ടണമെന്നുമാണ് കെ കൃഷ്ണന് കുട്ടി പ്രതികരിച്ചത്. അന്വേഷണത്തെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുന്നു. ഏതായാലും രണ്ടാം പിണറായി സര്‍ക്കാറിലെ ഒരു മന്ത്രിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആദ്യ രാജി ആവശ്യം കെ കൃഷ്ണന് കുട്ടിക്കെതിരായി
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications