Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസിന്റെ ബ്രേക്കിന് മുകളില്‍ എഴുന്നേറ്റ് നിന്നു; വളയം പിടിച്ച അക്ഷയ്ക്ക് കിട്ടി ആദരം !

പാലക്കാട് : മനോധൈര്യം കൈവിടാതെ പൊലിഞ്ഞു പോയേക്കാം എന്ന രണ്ടു ജീവനുകൾ രക്ഷിച്ച സ്വകാര്യ ബസ് ഡ്രൈവറെ ആദരിച്ച് മോട്ടോർ വാഹന വകുപ്പ്. അലക്ഷ്യമായി റോഡിലൂടെ ഇരു ചക്രവാഹനം ഓടിച്ച സ്കൂട്ടർ യാത്രക്കാരെ രക്ഷിച്ചതിനാണ് അക്ഷയ് തേടി ഈ ആദരവ് എത്തിയത്.

കഴിഞ്ഞ ദിവസമാണ് പാലക്കാട് വാളറ സ്വദേശി അശ്രദ്ധമായി വാഹനമോടിച്ച് തല നാരിഴയക്ക് രക്ഷപ്പെട്ടത്. വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തിയ സംഭവത്തിലാണ് അക്ഷയ്ക്ക് ഈ ആദരവ്.

pal

സമൂഹ മാധ്യമങ്ങളിൽ അടക്കം വാളറ സ്വദേശിയുടെ വീഡിയോ ചർച്ചയായി മാറിയിരുന്നു . സ്വകാര്യ ബസ്സിന് മുന്നിലൂടെ ഇരു ചക്ര വാഹനം ഓടിച്ച് നീങ്ങുമ്പോൾ അക്ഷയ് ഓടിച്ചിരുന്ന ബസ്സിന്റെ ബ്രേക്കിന് മുകളിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്നു . ഇച്ചിരി നേരം ഒന്ന് മാറിയിരുന്നെങ്കിൽ ആ രണ്ടു ജീവനുകൾ അപകടത്തിലായേനെ . എന്നാൽ , ആഞ്ഞ് പിടിച്ച ബ്രേക്കിന് മുകളിൽ രണ്ടു ജീവനുകൾ രക്ഷിക്കാനുള്ള ശ്രമമായിരുന്നു.

കുറച്ചു നാളുകളായി അക്ഷയ് ബസിന്റെ വളയം പിടിക്കാൻ തുടങ്ങിയിട്ട്. അതിനാൽ തന്നെ ബസ്സിന്റെ പൂർണ്ണ നിയന്ത്രണം അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതം. ബസ്സിന് മുന്നിലുണ്ടായിരുന്ന സി സി ടി വി പകർത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചത്. സ്കൂട്ടർ ഓടിച്ച ഗൃഹനാഥനെതിരെ നടപടി സ്വീകരിക്കുകയും ഡ്രൈവറായ അക്ഷയ്ക്ക് ആദരവിന്റെ പ്രവാഹവും എത്തി .

യാത്രക്കാരുടെ സാന്നിധ്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് അക്ഷയ്ക്ക് സ്നേഹോപഹാരം നൽകിയത്. അപകടം ഒഴിവായത് മാത്രമല്ല , രണ്ടു ജീവനുകൾ രക്ഷപ്പെട്ടതാണ് ഈ സംഭവത്തിന്റെ പ്രധാനപ്പെട്ട വസ്തുത എന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ യു എം അനിൽകുമാർ പറഞ്ഞു . മറ്റുള്ളവർക്ക് മാതൃകാപരമായ ഡ്രൈവിംഗ് രീതിയാണ് ഈ സമയത്ത് അക്ഷയ് കാണിച്ചത്. രണ്ടു ജീവനുകൾ സുരക്ഷിതമായതും വലിയൊരു അപകടം ഒഴിവായത് അക്ഷയുടെ മന സാന്നിധ്യം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി .

ദേ ഇങ്ങോട്ട് നോക്കിയെ; നടി മീരാനന്ദൻ അല്ലെ?; ഈ ചിത്രം വൈറൽ

അതേസമയം, ബസിന് മുന്നിൽ സ്കൂട്ടർ പെട്ടെന്ന് വെട്ടിത്തിരിക്കുകയായിരുന്നു പാലക്കാട് വാളറ സ്വദേശി. അലക്ഷ്യമായി വാഹനം ഓടിച്ചതിന് പതിനൊന്നായിരം രൂപ പിഴ ഇട്ടിരുന്നു മോട്ടോര്‍ വാഹന വകുപ്പ്. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനും ഹെല്‍മറ്റ് വയ്ക്കാത്തതിനും കേസ് എടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+