15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍
പാലക്കാട്: പാലക്കാട് മലമ്പുഴയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയിൽ ആയത്. പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. വിവാഹവാഗ്ദാനം നൽകി ഇയാൾ ലൈംഗികമായി പീഡപ്പിച്ചു എന്നാണ് പരാതി.
പെൺകുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. പെൺകുട്ടിയും യുവാവും അടുപ്പത്തിലായിരുന്നു. ഇതുമുതലെടുത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പരാതിക്ക് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് നിരവധി തവണ ചൂഷണം ചെയ്യുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ ലിശ്വസിപ്പിക്കുകയുമായിരുന്നുവെന്നും പറയുന്നു.
വയറു വേദനയെത്തുടർന്ന് പെൺകുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, അടുത്ത ദിവസം തന്നെ പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
ഇതിന് പിന്നാലെ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു രഞ്ജിത്താണ് ലൈംഗിക ചൂഷണത്തിന് പിന്നിലെന്ന് തെളിഞ്ഞത്. പെൺകുട്ടിയുടെ വീട്ടുകാരും പരാതി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. പോക്‌സോ കേസിൽ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യുവമോർച്ച ജില്ലാ നേതൃത്വം അറിയിച്ചു.












Click it and Unblock the Notifications