'നാൻ വീഴ്‌വേൻ എൻട്ര് നിനൈത്തായോ';കരുത്ത് കാട്ടി ഷാഫി, ഇനി കോൺഗ്രസിലും കരുത്തൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂറ്റൻ വിജയത്തോടെ കോൺഗ്രസിലും കൂടുതൽ കരുത്തനായിരിക്കുകയാണ് വടകര എംപി കൂടിയായ ഷാഫി പറമ്പിൽ. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ താൻ നേരിടേണ്ടി വന്ന വിമർശനങ്ങൾക്ക് മുഖമടച്ച മറുപടി നൽകാനായതിന്റെ ആത്മവിശ്വാസം മാത്രമല്ല പാലക്കാട് വിജയത്തോടെ ഷാഫിയെന്ന യുവനേതാവ് നേടിയിരിക്കുന്നത്. മറിച്ച് കേരള രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുക കൂടി ചെയ്തിരിക്കുകയാണ് അദ്ദേഹം.
ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് അപ്രതീക്ഷീതമായിട്ടായിരുന്നു വടകരയിൽ ഷാഫിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസ് പ്രഖ്യാപിക്കുന്നത്. വടകര എംപിയായിരുന്ന കെ മുരളീധരനെ തൃശൂർ പിടിക്കാനയച്ച് മണ്ഡലം കാക്കുകയെന്ന ദൗത്യമായിരുന്നു ഷാഫിക്ക് മുന്നിൽ നേതൃത്വം വെച്ചത്. പാലക്കാടൻ കോട്ട വിട്ടുപോകാൻ മടിച്ച നിന്ന ഷാഫി വടകരയിലേക്ക് വണ്ടി കയറും മുൻപ് നേതൃത്വത്തിന് മുൻപിൽ ഒരുപാധി വെച്ചു. തന്റെ പിൻഗാമിയായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്നായിരുന്നു അത്. നേതൃത്വം അന്ന് ആ ആവശ്യം അംഗീകരിച്ചു. ഷാഫി വടകരയിൽ വമ്പൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. പറഞ്ഞുറപ്പിച്ചത് പോലെ രാഹുലിന്റെ പേര് ഷാഫി മുന്നോട്ട് വെയ്ക്കുകയും ചെയ്തു.

എന്നാൽ ഷാഫിയുടെ ഈ നിർദ്ദേശം പാർട്ടിയിൽ അംഗീകരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ജില്ലാ ഘടകം ഒന്നടങ്കം ഷാഫിയുടെ ആവശ്യം തള്ളി. ഇന്ന് രാഹുലിന് വേണ്ടി ഷാഫിക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച എംപി വികെ ശ്രീകണ്ഠൻ ഉൾപ്പെടെ രാഹുലിനെ അംഗീകരിക്കാൻ തയ്യാറായില്ല. മുതിർന്ന നേതാവ് കെ മുരളീധരന്‍റെ പേരായിരുന്നു ഒറ്റക്കെട്ടായി നേതാക്കൾ നിർദ്ദേശിച്ചത്. ഒരു വിഭാഗം നേതാക്കൾ പാലക്കാട്ടുകാരൻ കൂടിയായ യുവ നേതാവ് പി സരിന്റെ പേര് നിർദ്ദേശിച്ചു. എന്നാൽ തന്റെ ആവശ്യത്തിൽ നിന്നും ഒരടി പിന്നോട്ട് പോകാൻ ഷാഫി ഒരുക്കമായിരുന്നില്ല. ഒടുവിൽ പാലക്കാട്ടുകാരൻ അല്ലാത്ത രാഹുൽ മാങ്കൂട്ടത്തിലിനെ തന്നെ കോൺഗ്രസ് നേതൃത്വത്തിന് സ്ഥാനാർത്ഥിയാക്കേണ്ടി വന്നു. പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായത് വലിയൊരു പൊട്ടിത്തെറിയാണ്.
ആദ്യം വെടിപൊട്ടിച്ചത് പി സരിൻ തന്നെ. ഷാഫിയെ രൂക്ഷമായി വിമർശിച്ച് സരിൻ പാർട്ടി വിട്ടു. സാഹചര്യം മുതലെടുത്ത സി പി എം സരിനെ പാർട്ടിയിലെത്തിച്ച് സ്ഥാനാർത്ഥിയാക്കി. സരിന് പിന്നാലെ നിരവധി പേർ പാർട്ടി വിട്ടു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബ് അടക്കം അഞ്ചോളം പേരായിരുന്നു കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. എല്ലാവരും ഒരുപോലെ ഷാഫിയെ ക്രൂശിച്ചു. ഷാഫി കോൺഗ്രസിൽ മറ്റുള്ളവരെ വളരാൻ വിടുന്നില്ലെന്നും കഴിവുള്ള ചെറുപ്പക്കാരെ നിഷ്കാസനം ചെയ്യുന്ന സമീപനമാണ് പുലർത്തുന്നതെന്നും നേതാക്കൾ ഒരുപോലെ കുറ്റപ്പെടുത്തി. ഇതിനെയെല്ലാം ചിരിച്ചുകൊണ്ടായിരുന്നു ഷാഫി നേരിട്ടത്. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ആരോപണങ്ങൾ ഉയരുന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന ചോദ്യത്തിനും മറുപടി ചിരിയിലൊതുക്കി. മണ്ഡലത്തിൽ ഷാഫി-ബി ജെ പി ഡീൽ നിലനിൽക്കുന്നുണ്ടെന്ന് ഇടത് സ്ഥാനാർത്ഥിയും എൽ ഡി എഫും ആവർത്തിച്ച് വിമർശിച്ചപ്പോൾ പാലക്കാട്ടെ മതേതര മണ്ണ് ഇതിന് മറുപടി നൽകുമെന്നാണ് ഷാഫി നൽകിയ ഉത്തരം.
അനിയൻബാവയും ചേട്ടൻബാവയും
ഷാഫിയുടെ നോമിനി എന്ന ആക്ഷേപമായിരുന്നു എൽഡിഎഫും ബിജെപിയും രാഹുലിനെതിരെ ഉയർത്തിയത്. അത് തന്നെയായിരുന്നു രാഹുലിന്റെ ആത്മവിശ്വാസവും. ഷാഫിയ്ക്ക് ലഭിച്ചിരുന്ന പിന്തുണ തനിക്ക് ലഭിക്കുമെന്ന് രാഹുൽ ഉറച്ച് വിശ്വസിച്ചു. അനിയൻബാവയും ചേട്ടൻബാവയും എന്ന് എതിർപക്ഷം പരിഹസിച്ചപ്പോൾ കൈകോർത്ത് ഇരുവരും പ്രചരണത്തിൽ ഓടി നടന്നു.
ഒടുവിൽ ഫലം വന്നപ്പോൾ കോൺഗ്രസ് കോൺഗ്രസ് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചുകൊണ്ടുള്ള കൂറ്റൻ വിജയം സ്വന്തമാക്കാൻ രാഹുലിനായി. ബി ജെ പിയേയും സി പി എമ്മിനേയും അടിമുടി വിറപ്പിച്ച് 18,669 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽ നേടിയത്. രാഹുലിന്റെ ഈ തിളക്കമാർന്ന വിജയത്തോടെ കോൺഗ്രസിലേയും കേരള രാഷ്ട്രീയത്തിലേയും കിംഗ് മേക്കറായി ഷാഫി പറമ്പിൽ മാറിയെന്ന കാര്യത്തിൽ തർക്കമില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications