'സന്ദീപ് വാര്യർ ഇന്നലെ വരെ എന്തുനിലപാടാണ് സ്വീകരിച്ചതെന്ന് നല്ലതുപോലെ അറിയാവുന്നവരാണല്ലോ?': പിണറായി വിജയൻ
പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്ടെ എൽ ഡി എഫ് പ്രചാരണ പരിപാടിയിൽ വെച്ചായിരുന്നു വിമർശനം. പാണക്കാട് പോയി രണ്ട് വർത്തമാനം പറഞ്ഞാൽ സന്ദീപിനോടുള്ള അമർഷം ശമിപ്പിക്കാൻ കഴിയുമോ എന്ന് പിണറായി വിജയൻ ചോദിച്ചു. യു ഡി എഫ് ചെന്നുപെട്ടിട്ടുള്ള ഗതികേടാണ് ഇത് കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.
' പാലക്കാടുള്ള ലീഗ് അണികളും മതനിരപേക്ഷ ചിന്താഗതിക്കാരും, ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും എല്ലാം ഇദ്ദേഹം ഇന്നലെ വരെ എന്ത് നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് നല്ലതുപോലെ അറിയാവുന്നവരാണല്ലോ. അവരിലെല്ലാം ഉള്ള അമർഷവും പ്രതിഷേധവും പാണക്കാട്ട് ചെന്ന് രണ്ട് വർത്തമാനം പറഞ്ഞാൽ ശമിപ്പിക്കാൻ കഴിയുമോ എന്നതാണ് ഈ സന്ദർശനത്തിന്റെ പിന്നിലെന്ന് സ്വാഭാവികമായി മനസ്സിലാക്കാൻ സാധിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ പത്രത്തിൽ വിഡി സതീശന്റെ ഒരു പ്രസ്താവന കണ്ടു. അത് പണ്ട് പറഞ്ഞിരുന്നൊരു കഥയില്ലേ അച്ഛൻ പത്തായത്തിലില്ല എന്ന് പറഞ്ഞ പോലത്തെ കഥയാണ്. അദ്ദേഹം ഇപ്പോൾ പറയുകയാണ് ഈ പറഞ്ഞ ആൾ വന്നത് ഏതെങ്കിലും സ്ഥാനം വാഗ്ദത്തം ചെയ്തതിന്റെ ഭാഗമായല്ല. ഒരു എം എൽ എ സ്ഥാനവും എവിടെയെങ്കിലും സ്ഥാനാർത്തി ആക്കാമെന്നോ അദ്ദേഹത്തിന് വാഗ്ദത്ത് ചെയ്തിട്ടില്ല. പൂച്ച് പുറത്തായി.
എന്താണ് നടന്നത് എന്നതിന്റ മറ്റൊരു ഭാഗം വി ഡി സതീശൻ പരസ്യമായി പറയുന്ന നിലയാണ് കാണുന്നത്. ഇത്തരത്തിലുള്ള അവസരവാദ നിലപാടുകളിലൂടെ നമ്മുടെ നാടിന്റെ പൊതുവായ അന്തരീക്ഷം മാറ്റിമറിക്കാം എന്ന് കരുതേണ്ട. ബോധപൂർവ്വം നമ്മുടെ നാടിനെ മറ്റൊരു വഴിക്ക് തിരിച്ച് വിടാനുള്ള ശ്രമം നടത്തിയ, അതിന് ആകാവുന്നതൊക്കെ ചെയ്ത അത്തരമൊരാളെ ഒരു പ്രത്യേക ദിവസം ഏറ്റവും വലിയ മഹാത്മാവായി ചിത്രീകരിിക്കാൻ വലത് പക്ഷ ക്യാമ്പാകെ ഒരുമ്പിടുന്നത് പറ്റിയ ജാള്യതയുടെ ഭാഗമായാണ്, അദ്ദേഹം പറഞ്ഞു.
സാദിഖലി തങ്ങൾതക്കെതിരെയും രൂക്ഷ വിമർശനം മുഖ്യമന്ത്രി നടത്തി. പാണക്കാട് തങ്ങൾ എല്ലാവരും ആദരിക്കയും ബഹുമാനിക്കുകയും ചെയ്തിരുന്ന തങ്ങളാണെന്നും എന്നാൽ സാദിഖലി തങ്ങൾ അങ്ങനെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെ പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്നത്തെ തങ്ങൾ സർവരാലും ആദരിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications