പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് ഓൺമനോരമ സർവേ;വോട്ടർമാർക്ക് പറയാനുള്ളത്..
നവംബർ 20 ന് പാലക്കാട് ഉപതിരഞ്ഞെുപ്പ് കഴിഞ്ഞിരിക്കുകയാണ്. ഇനി ആരാണ് വിജയിക്കുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്. തിരഞ്ഞടുപ്പിന് ഒരു ദിവസം മുൻപ് ഓൺമനോരമ നടത്തിയ റാൻഡം സർവേയിൽ വോട്ട് ചെയ്യുന്നതിൽ പാലക്കാട്ടെ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങൾ വ്യക്തമാക്കുന്നുണ്ട്.
വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന ആശങ്കകൾ നെൽകർഷകരുടെ ദുരവസ്ഥയും എൽഡിഎഫ് സർക്കാരിൻ്റെ പ്രകടനവുമാണെന്ന് സർവേ വെളിപ്പെടുത്തുന്നു. നെല്ല് സംഭരണത്തിലെ കാലതാമസം, തൃപ്തികരമല്ലാത്ത സംഭരണ വില തുടങ്ങിയ നെൽകർഷകരെ അലട്ടുന്ന പ്രശ്‌നങ്ങളാണ് ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുന്നതെന്ന് സർവേയിൽ പങ്കെടുത്തവരിൽ 32.5% പേരും പറയുന്നു.

പിണറായി വിജയൻ്റെ കീഴിലുള്ള ഭരണത്തെക്കുറിച്ചുള്ള ആശങ്കകളും ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുന്നതിലെ പ്രധാന ഘടകമാണെന്ന് , 27.5% വോട്ടർമാർ വ്യക്തമാക്കുന്നു.
നെല്ലിൻ്റെ വിലക്കുറവിൻ്റെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള വോട്ടർമാരുടെ ധാരണയിലേക്കും സർവേ വെളിച്ചം വീശുന്നു, ഇത് ശക്തമായ ഭരണവിരുദ്ധ വികാരം വെളിപ്പെടുത്തുന്നു. സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ, 47.5% പേർ എൽഡിഎഫ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരാണ് ഇതിന് കാരണമെന്നാണ് പറയുന്നത്. 20 ശതമാനം പേർ മാത്രമാണ് കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തിയത്.
ഭരണവിരുദ്ധ വികാരത്തിന്റെ വ്യക്തമായ സൂചനയുള്ളത് കൊണ്ട് യുഡിഎഫും ബിജെപിയും തമ്മിലായിരിക്കും പ്രധാന മത്സരമെന്ന സൂചനയും സർവേ മുന്നോട്ട് വെയ്ക്കുന്നു. അതേ സമയം 32. 5 ശതമാനം പേർ വ്യക്തിപരമായ രാഷ്ട്രീയ മുൻഗനകൾ ആർക്ക് വോട്ട് ചെയ്യണമെന്നതിന് സ്വാധീനിക്കുമെന്നാണ് പറയുന്നത്.
വിവിധ വിവാദങ്ങൾക്കിടയിലും, ആരോപിക്കപ്പെടുന്ന രഹസ്യ ഇടപാടുകളെക്കുറിച്ചും രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചും വോട്ടർമാരുടെ ആശങ്കകൾ വ്യത്യസ്തമായിരുന്നു. പ്രധാനപ്പെട്ട 62.5% വോട്ടർമാരും ബിജെപിക്ക് ഏതെങ്കിലും പ്രധാന രാഷ്ട്രീയ മുന്നണിയുമായി രഹസ്യ കരാറുകളുണ്ടെന്ന ധാരണ തള്ളിക്കളഞ്ഞു. നേരെമറിച്ച്, ഒരു രഹസ്യ ഇടപാട് സംശയിക്കുന്ന 17.5% പേരിൽ, ബഹുഭൂരിപക്ഷവും അത് സിപിഎമ്മിൻ്റെ ഭാഗമാണെന്ന് വിശ്വസിച്ചു.
നിലമ്പൂർ എം എൽ എ പി വി അൻവറിന്റെ ആരോപണങ്ങൾ വോട്ടർമാരെ അത്ര സ്വാധീമനിച്ചിട്ടില്ല. 3 ശതമാനം മാത്രമാണ് അൻവറിന്റെ രാഷ്ട്രീയത്തിലെ ക്രിമിനൽ വത്ക്കരണം എന്ന ആരോപണം ഗൗരമായി എടുത്തത്. പാലക്കാട് മുൻസിപാലിറ്റിയിൽ നിന്ന് 20 പേരും മാത്തൂർ, പിരിയാരി, കണ്ണാടി എന്നീ മൂന്ന് പഞ്ചായത്ത് ഏരിയകളിൽ നിന്നുമുള്ള 20 പേരും ഉൾപ്പെട്ടെ 40 പേരുമായി സംസാരിച്ചായിരുന്നു സർവേ.
നരേന്ദ്രമോദി സർക്കാരിൽ അചഞ്ചലമായ വിശ്വാസമുള്ള വോട്ടർമാരുൾപ്പെടെ കൊടകര ഹവാല ഇടപാടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പങ്കുണ്ടെന്ന് വ്യക്തമായ ഭൂരിപക്ഷം വിശ്വസിച്ചു. വയനാട്ടിലെ ഉരുൾപൊട്ടൽ പുനരധിവാസ പ്രവർത്തനങ്ങളുടെ കാര്യം വന്നപ്പോൾ സർവേയിൽ പങ്കെടുത്തവരിൽ 74% പേർക്കും കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സഹായം ലഭിക്കാത്തത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥയാണ് കാരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
26 ശതമാനം മാത്രമാണ് കേന്ദ്രം വേണ്ടത്ര സഹായകരമല്ലെന്ന് പറഞ്ഞത്. എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമെന്ന് അന്ധമായി പറഞ്ഞ രണ്ട് വോട്ടർമാരുൾപ്പെടെ 67.5 ശതമാനം പേരും കോൺഗ്രസ് സ്ഥാനാർത്ഥി രഹുൽ മാങ്കൂട്ടത്തിൽ ട്രോളി ബാഗിൽ പണം കടത്തിയെന്ന് സി പി എം ആരോപണം തള്ളിക്കളഞ്ഞു.












Click it and Unblock the Notifications