യുവതിയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച ബ്രാഞ്ച് സെക്രട്ടറി ഒളിവില്‍, കേസെടുത്ത് പൊലീസ്; പുറത്താക്കി സിപിഎം
പാലക്കാട്: അയല്‍വാസിയും പാര്‍ട്ടി പ്രവര്‍ത്തകയുമായ യുവതിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വെച്ചതിന് സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ കേസ്. കൊടുമ്പ് അമ്പലപറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തത്. പാലക്കാട് സൗത്ത് പൊലീസ് ആണ് കേസെടുത്തത്.
സംഭവത്തെ തുടര്‍ന്ന് ഷാജഹാനെ സി പി ഐ എം സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഷാജഹാന്‍ യുവതിയുടെ ദൃശ്യങ്ങള്‍ കുളിമുറിയില്‍ നിന്ന് പകര്‍ത്താന്‍ ശ്രമിച്ചത്. കുളിമുറിക്ക് പുറത്ത് ശബ്ദം കേട്ട വീട്ടമ്മ ബഹളമുണ്ടാക്കി. ഇതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഷാജഹാന്റെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ നിലത്ത് വീഴുകയും ചെയ്തു.

ഈ ഫോണ്‍ പരാതിക്കാരി പൊലീസില്‍ ഹാജരാക്കിയിരുന്നു. മൊബൈല്‍ ഫോണിന് അകത്ത് ഷാജഹാന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉണ്ട് എന്ന് സൗത്ത് പൊലീസ് പറഞ്ഞു. ഷാജഹാന്‍ ഇപ്പോള്‍ ഒളിവിലാണ്. ഷാജഹാനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു എന്നും പരാതി വന്ന ഉടന്‍ നടപടി എടുത്തു എന്നും പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു.
പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് പരാതിക്കാരിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യമെ ചില സംശയം തോന്നിയിരുന്നു. ശബ്ദം കേട്ടപ്പോള്‍ കാറ്റ് കൊണ്ടുള്ള എന്തെങ്കിലും ശബ്ദമായിരിക്കും എന്നാണ് കരുതിയത്. മിനിഞ്ഞാന്ന് രാത്രിയാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്. സംശയം കൊണ്ട് ബാത്ത്‌റൂമിനുള്ളില്‍ ഇരിക്കുകയായിരുന്നു.
അപ്പോഴാണ് ബാത്ത്‌റൂമിന്റെ വെന്റിലേറ്ററിന്റെ ഉള്ളിലൂടെ കൈയും മൊബൈല്‍ ഫോണും കണ്ടത്. അപ്പോഴാണ് ഞാന്‍ നിലവിളിച്ചത്. പാര്‍ട്ടിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. പാര്‍ട്ടിയാണ് പരാതി നല്‍കാന്‍ നിര്‍ദേശിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം വന്നിരുന്നു. മഹിള അസോസിയേഷനിലുള്ളവരും വന്ന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എന്നും പരാതിക്കാരി പറഞ്ഞു.
കേസില്‍ നിന്ന് ഒരു കാരണവശാലും പിന്മാറരുത് എന്നാണ് പറഞ്ഞിട്ടുള്ളത്. ഷാജഹാനില്‍ നിന്ന് മുന്‍പ് ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. നല്ല ഒരു വ്യക്തി എന്ന നിലയില്‍ തന്നെയായിരുന്നു ഇടപെട്ടിരുന്നത്. അറിയുന്ന ആളാണ് എന്നത് കൊണ്ട് തന്നെ സംഭവം ഞെട്ടലുണ്ടാക്കി. പാര്‍ട്ടിയോട് ഒരു വിരോധവുമില്ല.
യാ...മക്കളെ... ഏതാ ലുക്ക്; മൊഞ്ചത്തി ലുക്കുമായി നിഖില വിമല്‍
പാര്‍ട്ടിയില്‍ ഇപ്പോഴും അടിയുറച്ച് നില്‍ക്കുന്ന വ്യക്തിയാണ് താ എന്നും പരാതിക്കാരി പറഞ്ഞു. ഷാജഹാന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് അയക്കും എന്ന് സൗത്ത് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications